Kerala

കൊച്ചി മെട്രോ പാളത്തിന് വ്യതിയാനം:മണ്ണിന്റെ ഘടനാ മാറ്റം മൂലമാണോയെന്ന് പരിശോധിക്കുന്നതായി കെഎംആര്‍എല്‍

ആലുവ,പത്തടിപ്പാലം മെട്രോ സ്‌റ്റേഷന് സമീപമുള്ള 347 ാം നമ്പര്‍ പില്ലറിന്റെ അടിത്തറയിലാണ് ലഘുവായ വ്യതിയാനം വന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി ട്രാക്കിന്റെ അലൈന്‍മെന്റില്‍ ലഘുവായ വ്യത്യാസം ഉണ്ടായതായികണ്ടെത്തിയെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു

കൊച്ചി മെട്രോ പാളത്തിന് വ്യതിയാനം:മണ്ണിന്റെ ഘടനാ മാറ്റം മൂലമാണോയെന്ന് പരിശോധിക്കുന്നതായി കെഎംആര്‍എല്‍
X

കൊച്ചി: കൊച്ചി മെട്രോയുടെ പാളത്തിന് ചെരിവ് സംഭവിച്ചത് സ്ഥിരീകരിച്ച് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.വ്യതിയാനം സംഭവിച്ചിരിക്കുന്നത് മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റം മൂലമാണോയെന്ന് പരിശോധിക്കുന്നതായി കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

ആലുവ,പത്തടിപ്പാലം മെട്രോ സ്‌റ്റേഷന് സമീപമുള്ള 347 ാം നമ്പര്‍ പില്ലറിന്റെ അടിത്തറയിലാണ് ലഘുവായ വ്യതിയാനം വന്നിട്ടുള്ളത്. ഇതിന്റെ ഭാഗമായി ട്രാക്കിന്റെ അലൈന്‍മെന്റില്‍ ലഘുവായ വ്യത്യാസം ഉണ്ടായതായും കണ്ടെത്തിയെന്നും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.ഇത് സംബന്ധിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. ഈ ഭാഗത്തെ മണ്ണിന്റെ ഘടനയില്‍ വന്ന മാറ്റത്തിന്റെ ഭാഗമാണോ ഇതെന്ന് പരിശോധിക്കുന്നുണ്ട്.

നിലവില്‍ സംഭവിച്ചിരിക്കുന്ന വിഷയം മെട്രോ ട്രെയിന്‍ സര്‍വീസിനെ ബാധിക്കില്ല. മുന്‍കരുതല്‍ എന്ന നിലയില്‍ ഇവിടെ ട്രെയിനിന്റെ വേഗം കുറച്ചിട്ടുണ്ട്. പ്രശ്‌നത്തിന്റെ യഥാര്‍ഥ കാരണം കണ്ടെത്തി പരിഹരിക്കാനുള്ള വിദഗ്ധസേവനം തേടിയിട്ടുണ്ടെന്നും കെഎംആര്‍എല്‍ അധികൃതര്‍ വ്യക്തമാക്കി.

Next Story

RELATED STORIES

Share it