- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മെട്രോയില്‍ ബിസിനസ് അവസരം ;കിയോസ്‌കുകളും ഓഫീസ് സ്ഥലവും ലേലത്തിന്
84 കിയോസ്‌കുകള്‍ തുടങ്ങാനും 28 ഓഫിസുകള്‍ തുറക്കാനുമുള്ള സൗകര്യങ്ങളാണ് 17 സ്‌റ്റേഷനുകളിലായി സജ്ജമാക്കിയിരിക്കുന്നത്.കിയോസ്‌കുകളുടെയും ഓഫീസ് സ്ഥലത്തിന്റെയും ലേലം മെയ് മൂന്നുമുതല്‍ 20 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും.

കൊച്ചി: എറണാകുളം നഗരത്തില്‍ ബിസിനസിനും ഓഫിസിനും ഉചിതമായ സ്ഥല സൗകര്യം കൊച്ചി മെട്രോ ഒരുക്കുന്നു. വൈവിധ്യമാര്‍ന്ന ബിസിനസ് സംരംഭങ്ങള്‍ക്കിണങ്ങുന്ന 84 കിയോസ്‌കുകള്‍ തുടങ്ങാനും 28 ഓഫിസുകള്‍ തുറക്കാനുമുള്ള സൗകര്യങ്ങളാണ് 17 സ്‌റ്റേഷനുകളിലായി സജ്ജമാക്കിയിരിക്കുന്നത്. നഗരത്തില്‍ ബിസിനസ് ചെയ്യുന്നവര്‍ക്ക് അവരുടെ സേവനവും ഉല്‍പ്പന്നവും മികച്ച ക്രയശേഷിയുള്ള ഉപഭോക്താക്കള്‍ക്ക് ഇടയില്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്ന കിയോസ്‌കുകളുടെയും ഓഫീസ് സ്ഥലത്തിന്റെയും ലേലം മെയ് മൂന്നുമുതല്‍ 20 വരെ വിവിധ സ്ഥലങ്ങളില്‍ നടക്കും. ലേലത്തില്‍ പങ്കെടുക്കാന്‍ നിശ്ചിത തുകയടച്ച് പേര് രജിസ്റ്റര്‍ ചെയ്യണം. ലേലം നടക്കുന്ന സ്ഥലവും തിയതിയും രജിസ്‌ട്രേഷന്‍ സമയവും ലേല സമയവും ചുവടെ ചേര്‍ക്കുന്നു.
മെയ് മൂന്നിന് വൈറ്റില മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് മൂന്നിന് കുന്നറ പാര്‍ക്കിലേക്കുള്ള ലേലം തൈക്കൂടം മെട്രോ സ്‌റ്റേഷനില്‍ രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് അഞ്ചിന് ആലുവ മെട്രോ സ്‌റ്റേഷനില്‍ രജിസ്‌ട്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് അഞ്ചിന് കമ്പനിപ്പടി മെട്രോ സ്‌റ്റേഷനില്‍ രജിസ്‌ട്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ.
മെയ് ഏഴിന് പുളിഞ്ചുവട് മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് ഏഴിന് അമ്പാട്ടുകാവ് മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് ഒമ്പതിന് ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് ഒമ്പതിന് മുട്ടം മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 11ന് കുസാറ്റ് മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 11ന പത്തടിപ്പാലം മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് 13 ന് ടൗണ്‍ഹാള്‍ മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് 11ന് ജെ.എല്‍.എന്‍ മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 16 ന് പാലാരിവട്ടം മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ.
മെയ് 16 ന് ചങ്ങമ്പുഴ പാര്‍ക്ക് മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 18 ന് എം.ജി റോഡ് മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ. മെയ് 18ന് മഹാരാജാസ് മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്നു വരെ. ലേലം ഉച്ചയ്ക്ക് മൂന്നു മുതല്‍ അഞ്ച് വരെ. മെയ് 20 ന് എളംകുളം മെട്രോ സ്‌റ്റേഷനില്‍ രജിസ്‌റ്റ്രേഷന്‍ രാവിലെ 9.30 മുതല്‍ 10.30 വരെ. ലേലം രാവിലെ 10.30 മുതല്‍ 12.30 വരെ വരെ നടക്കും.
RELATED STORIES
താമരശേരിയില് നിന്നും കാണാതായ പതിമൂന്നുകാരിയെ ബംഗളൂരുവില് കണ്ടെത്തി;...
18 March 2025 2:37 AM GMTകൊല്ലത്ത് വിദ്യാര്ഥി കുത്തേറ്റ് മരിച്ച സംഭവം; വിവാഹം മുടങ്ങിയതിലെ...
18 March 2025 1:33 AM GMTകാറും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു; നാലുപേര്ക്ക് പരിക്ക്
18 March 2025 1:11 AM GMTഒറ്റപ്പാലത്ത് ശിവസേന പ്രവര്ത്തകന് കുത്തേറ്റു
17 March 2025 4:17 PM GMTപ്ലസ് വണ് വിദ്യാര്ഥികളില് നിന്ന് ഹാഷിഷ് ഓയില് പിടികൂടി; ഒരാളുടെ...
17 March 2025 4:08 PM GMTഎസ്ഡിപിഐ പ്രതിഷേധത്തിന് നേരെ സിപിഎം അതിക്രമം; തുണിപൊക്കി കാട്ടി സിപിഎം ...
17 March 2025 3:56 PM GMT