Kerala

കൊച്ചി മെട്രോയിലെ ജനകീയ യാത്ര: യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് കോടതി തള്ളി

ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 30 പേര്‍ക്കെതിരായ കേസാണ് എംപി, എംഎല്‍എ മാരുടെ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍.ചീഫ് ജുഡീഷ്ല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് തള്ളിയത്

കൊച്ചി മെട്രോയിലെ ജനകീയ യാത്ര: യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസ് കോടതി തള്ളി
X

കൊച്ചി : കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയതിന്റെ പേരില്‍ ഉമ്മന്‍ ചാണ്ടി, രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള യുഡിഎഫ് നേതാക്കള്‍ക്കെതിരായ കേസുകള്‍ കോടതി തള്ളി. നേതാക്കള്‍ക്കെതിരെ ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് എംപി, എംഎല്‍എ മാരുടെ കേസുകള്‍ പരിഗണിക്കുന്ന എറണാകുളം അഡീഷണല്‍.ചീഫ് ജുഡീഷ്ല്‍ മജിസ്‌ട്രേറ്റ് കോടതി കേസ് തള്ളിയത്.

ഉമ്മന്‍ചാണ്ടി, വി ഡി സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുള്‍പ്പെടെ 30 പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. 2017ലായിരുന്നു ആലുവ മുതല്‍ പാലാരിവട്ടം വരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കൊച്ചി മെട്രോയില്‍ ജനകീയ യാത്ര നടത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് കെഎംആര്‍എല്‍ നല്‍കിയ പരാതിയിലാണ് ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പോലിസ് കേസെടുത്തത്.

മെട്രോ ഉദ്ഘാടനച്ചടങ്ങും ആദ്യയാത്രയും രാഷ്ട്രീയവല്‍ക്കരിച്ചെന്നാരോപിച്ചായിരുന്നു യുഡിഎഫ് നേതാക്കളുടെയും പ്രവര്‍ത്തകരുടേയും മെട്രോ യാത്ര. പ്രവര്‍ത്തകര്‍ കൂട്ടമായി മുദ്രാവാക്യം വിളിച്ചും പ്രകടനമായി ആലുവയിലെയും പാലാരിവട്ടെത്തെയും സ്‌റ്റേഷനിലെത്തിയതോടെ മെട്രോയിലെ സുരക്ഷ സംവിധാനങ്ങള്‍ താറുമാറായെന്നും ടിക്കറ്റ് സ്‌കാന്‍ ചെയ്ത് മാത്രം പ്ലാറ്റ്‌ഫോമിലേക്ക് കടത്തിവിടേണ്ട ഓട്ടോമാറ്റിക് ടിക്കറ്റ് ഗേറ്റുകള്‍ തിരക്ക് കാരണം തുറന്നിടേണ്ടി വന്നുവെന്നും യാത്രയ്ക്കിടെ മെട്രോ ട്രെയിനില്‍ വച്ചും പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചുവെന്നുമായിരുന്നു ആരോപണം.

Next Story

RELATED STORIES

Share it