- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി മെട്രോ: പേട്ട-എസ്എന്‍ ജംങ്ഷന്‍ റെയില്‍ പാതയില്‍ ട്രയല്‍ റണ്‍ വിജയകരം; ഇന്നും തുടരും
പേട്ട മെട്രോസ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് വൈഗ എന്ന പേരിട്ടിരിക്കുന്ന ആറാം നമ്പര്‍ ട്രയിന്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്.ട്രയല്‍ റണ്‍ ഇന്ന് രാത്രിയിലും തുടരും. കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ്.എന്‍ ജംഗ്ഷന്‍വരെയുള്ളത്

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ടമുതല്‍ എസ്എന്‍ ജംങ്ഷന്‍ വരെയുള്ള റെയില്‍ പാതയില്‍ ട്രയല്‍ റണ്‍ ആരംഭിച്ചു. ഇന്ന് അര്‍ദ്ധ രാത്രി 12 മണിക്ക് ആരംഭിച്ച ട്രയല്‍ റണ്‍ പുലര്‍ച്ചെ 4.30 ഓടെയാണ് അവസാനിച്ചത്. പേട്ട മെട്രോസ്‌റ്റേഷനിലെ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നിന്നാണ് വൈഗ എന്ന പേരിട്ടിരിക്കുന്ന ആറാം നമ്പര്‍ ട്രയിന്‍ ട്രയല്‍ റണ്‍ ആരംഭിച്ചത്. മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിച്ചാണ് ട്രാക്ക് പരിശോധന നടത്തുന്നത്.
രാത്രി 12 മണിക്ക് ആരംഭിച്ച ആദ്യ പരീക്ഷണ ഓട്ടം വിജയകരമായി 12.56 ന് എസ്എന്‍ ജംങ്ഷന്‍ എത്തി. 1.01 ന് തിരിച്ച് പേട്ടയിലേക്ക് യാത്ര തിരിച്ചു, പുലര്‍ച്ചെ 4.30 വരെ ട്രയല്‍ റണ്‍ നടന്നു. ഇന്ന് രാത്രി യും ട്രയല്‍ റണ്‍ തുടരും. കെഎം ആര്‍ എല്‍ ഡയറക്ടര്‍ (സിസ്റ്റംസ്) ഡി കെ സിന്‍ഹ , ചീഫ് ജനറല്‍ മാനേജര്‍ എ ആര്‍ രാജേന്ദ്രന്‍ , ജനറല്‍ മാനേജര്‍മാരായ വിനു കോശി, മണി വെങ്കട് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന ട്രയല്‍ റണ്ണില്‍ മറ്റ് ഉന്നത ഉദ്യോഗസ്ഥര്‍, സാങ്കേതിക വിദഗ്ധര്‍ തുടങ്ങിയവരും പങ്കെടുത്തു.
ട്രയല്‍ റണ്‍ ഇന്ന് രാത്രിയിലും തുടരും. കൊച്ചി മട്രോ റെയില്‍ ലിമിറ്റഡ് നേരിട്ട് ഏറ്റെടുത്ത് നിര്‍മിക്കുന്ന ആദ്യ പാതയാണ് 2 കിലോമീറ്റര്‍ നീളമുള്ള പേട്ട മുതല്‍ എസ്.എന്‍ ജംങ്ഷന്‍ വരെയുള്ളത്. ആദ്യഘട്ട നിര്‍മാണം നടത്തിയിരുന്നത് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറഷനായിരുന്നു. 2019 ഒക്ടോബറിലാണ് ഈ പാത നിര്‍മാണം ആരംഭിച്ചത്.
കൊവിഡും തുടര്‍ന്നുള്ള ലോക്ഡൗണും ഉണ്ടായെങ്കിലും കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ടുതന്നെ സമയബന്ധിതമായി കെഎംആര്‍എല്‍ നിര്‍മാണം പൂര്‍ത്തിയാക്കുകയായിരുന്നു. പൈലിംഗ് നടത്തി 27 മാസങ്ങള്‍ക്കുള്ളിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. 453 കോടിരൂപയാണ് മൊത്തം നിര്‍മാണചിലവ്. സ്‌റ്റേഷന്‍ നിര്‍മാണത്തിനാവശ്യമായ സ്ഥലം ഏറ്റെടുക്കലിന് 99 കോടി രൂപ ചിലവഴിച്ചു. മെട്രോ പാത എസ്.എന്‍ ജംങ്ഷന്‍ വരെ എത്തുന്നതോടെ മൊത്തം സ്‌റ്റേഷനുകളുടെ എണ്ണം 22 ല്‍ നിന്ന് 24 ആകും
RELATED STORIES
23 വര്‍ഷം മുമ്പ് ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയ 'ഗ്യാസ് രാജേന്ദ്രന്‍'...
11 May 2025 4:17 AM GMTഅബ്ദുല്‍ കലാമിനെ തല്ലിക്കൊന്ന സംഭവം: രണ്ടു പേര് അറസ്റ്റില്‍
11 May 2025 2:41 AM GMTപോലിസ് യൂണിഫോമില്‍ നടന്ന സെക്യൂരിറ്റി ജീവനക്കാരന് അറസ്റ്റില്‍
11 May 2025 2:23 AM GMTകാറും പിക്കപ്പ്വാനും കൂട്ടിയിടിച്ച് രണ്ടു പേര് മരിച്ചു
11 May 2025 2:16 AM GMTരണ്ട് വയസുകാരന് നീന്തല്‍കുളത്തില്‍ വീണുമരിച്ചു
11 May 2025 2:13 AM GMT123 കഴുകന്മാര് വിഷം അകത്ത് ചെന്ന് ചത്തു
11 May 2025 2:09 AM GMT