Kerala

കൊച്ചി മെട്രോ: ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കല്‍ കരാര്‍; എറണാകുളം മുന്‍ കലക്ടര്‍ രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി

നിലവില്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡിയാണ് രാജമാണിക്യം.കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.

കൊച്ചി മെട്രോ: ശീമാട്ടിയുടെ സ്ഥലം ഏറ്റെടുക്കല്‍ കരാര്‍; എറണാകുളം മുന്‍ കലക്ടര്‍ രാജമാണിക്യത്തിനെതിരെ അന്വേഷണത്തിന് സര്‍ക്കാര്‍ അനുമതി
X

കൊച്ചി: കൊച്ചി മെട്രോ റെയിലിന് വേണ്ടി ശീമാട്ടിയുടെ ഭൂമി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് എറണാകുളം മുന്‍ ജില്ലാ കലക്ടര്‍ ഡോക്ടര്‍ എം ജി രാജമാണിക്യത്തിനെതിരെ അഴിമതി നിരോധന വകുപ്പ് പ്രകാരം അന്വേഷണം നടത്തുവാന്‍ സംസ്ഥാനസര്‍ക്കാര്‍ അനുമതി നല്‍കി.നിലവില്‍ കേരള സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് എംഡിയാണ് രാജമാണിക്യം.കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ചുള്ള തീരുമാനം മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചത്.മെട്രോ റെയിലിന് വേണ്ടി ഭൂമി വിട്ടുകൊടുക്കുവാന്‍ ആദ്യഘട്ടത്തില്‍ ശീമാട്ടിക്ക് സമ്മതമല്ലായിരുന്നുവത്രെ.മെട്രോക്ക് വേണ്ടി എറണാകുളം ജില്ലാ കലക്ടര്‍ എന്ന നിലയില്‍ അന്ന് രാജമാണിക്യവും ഉടമകളും തമ്മില്‍ ഉണ്ടാക്കിയ എഗ്രിമെന്റാണ് വിജിലന്‍സ് കേസിന് ആധാരം.

പൊതുപ്രവര്‍ത്തകനായ ഗിരീഷ് ബാബുവാണ് ഹരജിയുമായി കോടതിയെ സമീപിച്ചത്. തുടര്‍ന്ന് കോടതിഅന്വേഷണത്തിന് ഉത്തരവിട്ടു.ഇതു പ്രകാരം വിജിലന്‍സ് അന്വേഷണം നടത്തി അഴിമതിനിരോധന വകുപ്പ് പ്രകാരം കേസ് എടുക്കുവാനുള്ള കാര്യങ്ങള്‍ ഇല്ലെന്ന് കാണിച്ചുള്ള റിപോര്‍ട്ട് കോടതിയില്‍ ഹാജരാക്കിയിരുന്നു.തുടര്‍ന്ന് കേസില്‍ വിശദമായ വാദം കേട്ട അന്നത്തെ വിജിലന്‍സ് ജഡ്ജ് ഡോക്ടര്‍ കലാം പാഷ വീണ്ടും ഇത് സംബന്ധിച്ച് അന്വേഷിക്കുവാനും വിജിലന്‍സിനോട് ഇതിലേക്കായി സംസ്ഥാന സര്‍ക്കാരിന്റെ അനുമതി വാങ്ങുവാനും ആവശ്യപ്പെട്ട് ഉത്തരവിട്ടിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ സര്‍ക്കാര്‍ നടപടിയുണ്ടായിരിക്കുന്നത്.

കൊച്ചി മെട്രോക്ക് ആയി ആകെ 40 ഹെക്ടര്‍ സ്ഥലമാണ് കെഎംആര്‍എല്‍ ഏറ്റെടുത്തത്.എല്ലാ ഭൂവുടമകളും ആയി മെട്രോ എഗ്രിമെന്റിലെത്തി സ്ഥലം വാങ്ങി. അതേ സമയം ശീമാട്ടിക്ക് മാത്രമായി പ്രത്യേക എഗ്രിമെന്റാണ് ഒപ്പിട്ടതത്രെ.ഇതാണ് വിവാദമായത്.സാധാരണ വ്യവസ്ഥകളില്‍ നിന്നും വ്യത്യസ്തമായി രണ്ട് വ്യവസ്ഥകള്‍ ശീമാട്ടിയുടെ എഗ്രിമെന്റില്‍ കടന്നുവന്നു. ഒന്നാമത് ഏറ്റെടുക്കേണ്ട സ്ഥലം മെട്രോക്ക് അല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കരുത്. കൂടാതെ പൊതുവില്‍ നിശ്ചയിച്ച വിലയായ ഒരു സെന്റിന് 52 ലക്ഷം രൂപയ്ക്ക് പകരം ശീമാട്ടിയുടെ ആവശ്യമായ 80 ലക്ഷം രൂപ ഒരു സെന്റിന് വേണം എന്നതായിരുന്നു. ഈ ആവശ്യങ്ങള്‍ അംഗീകരിച്ചു കൊണ്ടു് എഗ്രിമെന്റ് ഒപ്പിട്ടുവെന്നാണ് പരാതി.

Next Story

RELATED STORIES

Share it