Kerala

നക്ഷത്ര ആമയെ വില്‍ക്കാനെത്തിയ നാലംഗ സംഘം പിടിയില്‍

മണ്ണാര്‍ക്കാട് നാട്ട്കല്ല് വെരിവുണ്ടപ്പുറത്ത് അവറാന്‍കുട്ടി(44), കോട്ടയം കാഞ്ഞിരം വട്ടക്കളത്തില്‍ മിഥുന്‍ പി സന്തോഷ്(30), ആലപ്പുഴ ചെന്നിത്തല ചമ്പകപ്പള്ളി എസ് ശ്രീരാജ്(26), കാസര്‍കോട് വിദ്യാനഗര്‍ തൊട്ടിപ്പറമ്പില്‍ തങ്കച്ചന്‍(49) എന്നിവരെയാണ് നക്ഷത്ര ആമയുമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നില്‍ നിന്നാണ് നാലുപേരെയും പിടികൂടിയത്

നക്ഷത്ര ആമയെ വില്‍ക്കാനെത്തിയ നാലംഗ സംഘം പിടിയില്‍
X

കൊച്ചി:നക്ഷത്ര ആമയെ വില്‍ക്കാനെത്തിയ സംഘത്തെ വനംവകുപ്പ് ഫ്ളൈയിങ് സ്‌ക്വാഡ് പിടികൂടി. മണ്ണാര്‍ക്കാട് നാട്ട്കല്ല് വെരിവുണ്ടപ്പുറത്ത് അവറാന്‍കുട്ടി(44), കോട്ടയം കാഞ്ഞിരം വട്ടക്കളത്തില്‍ മിഥുന്‍ പി സന്തോഷ്(30), ആലപ്പുഴ ചെന്നിത്തല ചമ്പകപ്പള്ളി എസ് ശ്രീരാജ്(26), കാസര്‍കോട് വിദ്യാനഗര്‍ തൊട്ടിപ്പറമ്പില്‍ തങ്കച്ചന്‍(49) എന്നിവരെയാണ് നക്ഷത്ര ആമയുമായി പിടികൂടിയത്. ഇവര്‍ സഞ്ചരിച്ച ബൈക്കും പിടിച്ചെടുത്തിട്ടുണ്ട്. കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നില്‍ നിന്നാണ് നാലുപേരെയും പിടികൂടിയത്. സംഘത്തില്‍ ഏഴു പേരുണ്ടായിരുന്നു.

വനംവകുപ്പ് ഉദ്യോഗസ്ഥരെ കണ്ടതോടെ മൂന്ന് പേര്‍ കാറില്‍ രക്ഷപെട്ടു. കാറിടിപ്പിച്ച് തെറിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥര്‍ രക്ഷപെട്ടു. 40 ലക്ഷം രൂപയ്ക്ക് ഇടപാട് നടത്താനായിരുന്നു ശ്രമം. എറണാകുളം ഫ്‌ളയിങ്ങ് സ്‌ക്വാഡ് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ രാജു കെ ഫ്രാന്‍സീസിന്റെ നേതൃത്വത്തില്‍ പെരുമ്പാവൂര്‍ ഫ്‌ളയിങ്ങ് സ്‌ക്വാഡ് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍ , സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം വി ജോഷി, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ പി വി പ്രശാന്ത്, ടി ആര്‍ ശ്രീജിത്ത്, ആര്‍ ശോഭ്രാജ്, സി എം സുബീഷ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി ഇവരെ മേയ്ക്കപ്പാല ഫോറസ്റ്റിന് കൈമാറി.

Next Story

RELATED STORIES

Share it