- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചിയില്‍ നിരോധിത മയക്ക് മരുന്നുമായി ആറു യുവാക്കള്‍ പോലിസ് പിടിയില്‍
ഇടപ്പള്ളി സ്വദേശിയായ മുഹമ്മദ് ഫൈസല്‍ (36), വയനാട് സ്വദേശികളായ ഷിബു (39), നസീഫ് (34), റെനീസ് (36), െഷമീര്‍ (39), ഫജിനാസ് (31) എന്നിവരെയാണ് കൊച്ചി സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ തോമസിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫും ഇന്‍ഫോ പാര്‍ക്ക് പോലിസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്

കൊച്ചി:നിരോധിത മയക്ക് മരുന്നായ എംഡിഎംഎയുമായി ആറു യുവാക്കള്‍ പോലിസ് പിടിയില്‍.ഇടപ്പള്ളി സ്വദേശിയായ മുഹമ്മദ് ഫൈസല്‍ (36), വയനാട് സ്വദേശികളായ ഷിബു (39), നസീഫ് (34), റെനീസ് (36), െഷമീര്‍ (39), ഫജിനാസ് (31) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാക്കനാട് ഇന്‍ഫോ പാര്‍ക്കിലുള്ള ആംഡബര പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും കൊച്ചി സിറ്റി നര്‍ക്കോട്ടിക്ക് സെല്‍ പോലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ എ തോമസിന്റെ നേതൃത്വത്തില്‍ ഡാന്‍സാഫും ഇന്‍ഫോ പാര്‍ക്ക് പോലിസും ചേര്‍ന്ന് അറസ്റ്റു ചെയ്തത്.
ഇന്‍ഫോപാര്‍ക്കിലുള്ള ആഡംബര പഞ്ചനക്ഷത്ര ഹോട്ടലില്‍ കുറച്ചുപേര്‍ രഹസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന്് പോലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവരെ പിടികൂടിയത്. വയനാട് സ്വദേശിയായ ഒരാളില്‍ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്ന് പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്നും വിവരം ലഭിച്ചതായി പോലിസ് വ്യക്തമാക്കി. ഇയാളെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരുന്നു.
മയക്കുമരുന്ന് മാഫിയയെക്കുറിച്ചുള്ള വിവരങ്ങള്‌ഴ 9995966666 എന്ന വാട്ട്‌സ് ആപ് ഫോര്‍മാറ്റിലെ യോദ്ധാവ് ആപ്പിലേക്ക് വീഡിയോ, ഓഡിയോ ആയോ നര്‍ക്കോട്ടിക് സെല്‍ പോലിസ് അസിസ്റ്റന്റ് കമ്മീഷണറുടെ 9497990065 നമ്പരിലേക്കോ, 9497980430 എന്ന ഡാന്‍സാഫ് നമ്പരിലേക്കോ അറിയിക്കണമെന്നും അറിയിക്കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായിരിക്കുമെന്നും കൊച്ചി സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.
RELATED STORIES
ഇസ്രായേലിന്റെ എഫ്-35 ഫൈറ്റര്‍ ജെറ്റ് വെടിവച്ചിട്ട് ഇറാന്
16 Jun 2025 6:15 PM GMTവിനീഷ്യസ് ജൂനിയറിനെതിരേ വംശീയാധിക്ഷേപം; കുറ്റക്കാര്‍ക്ക് ജയില്‍ ശിക്ഷ
16 Jun 2025 5:36 PM GMTയുഎസ് പടക്കപ്പല്‍ പശ്ചിമേഷ്യയിലേക്ക്
16 Jun 2025 5:04 PM GMTഅസമിലെ ഗോല്പാരയില് ബംഗാളി മുസ്ലിംകളുടെ 600 വീടുകള്‍...
16 Jun 2025 4:37 PM GMTമുസ്ലിംകളെയും ക്രിസ്ത്യാനികളെയും കൊല്ലണമെന്ന് ആനന്ദ സരസ്വതി സ്വാമി
16 Jun 2025 3:46 PM GMTമൂന്നു മൈക്രോ എവികളെ വെടിവച്ചിട്ടെന്ന് ഇറാന് സൈന്യം
16 Jun 2025 3:29 PM GMT