Kerala

കൊച്ചി വാട്ടര്‍ മെട്രോ: : ആദ്യ ഘട്ട റൂട്ടും ടെര്‍മിനലുകളും നാടിന് സമര്‍പ്പിച്ചു

വാട്ടര്‍ മെട്രോയ്ക്ക് കാര്യക്ഷമമായ ഹരിത ഗതാഗത സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. യാത്രയ്ക്ക് എയര്‍കണ്ടീഷന്‍ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്‌ളോട്ടിങ് ജെറ്റുകളാണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ രാജ്യത്ത് ആദ്യമായി ഭിന്നശേഷി സൗഹൃദമായ ഗതാഗത സംവിധാനമായി വാട്ടര്‍ മെട്രോ മാറുകയാണ്.

കൊച്ചി വാട്ടര്‍ മെട്രോ: : ആദ്യ ഘട്ട റൂട്ടും ടെര്‍മിനലുകളും നാടിന് സമര്‍പ്പിച്ചു
X

കൊച്ചി: സുസ്ഥിരമായ ഗതാഗതം എന്ന കാഴ്ചപ്പാടിന്റെ സാക്ഷാത്കാരമായി വാട്ടര്‍ മെട്രോ മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊച്ചി വാട്ടര്‍ മെട്രോയുടെ ആദ്യ റൂട്ടിന്റെയും ടെര്‍മിനലുകളുടെയും ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സിലൂടെ നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. പേട്ടയില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ പനംകുറ്റി പാലം, കനാല്‍ നവീകരണ പദ്ധതി, പുനരധിവാസകേന്ദ്രം നിര്‍മ്മാണം എന്നിവയുടെ ഉദ്ഘാടനവും ഇതോടൊപ്പം മുഖ്യമന്ത്രി നിര്‍വഹിച്ചു.

നഗര ഗതാഗത സംവിധാനത്തില്‍ ജലഗതാഗതം സുഗമമാക്കല്‍ വളരെ പ്രധാനമാണ്. വാട്ടര്‍ മെട്രോയ്ക്ക് കാര്യക്ഷമമായ ഹരിത ഗതാഗത സംവിധാനമാണ് ക്രമീകരിച്ചിരിക്കുന്നത്. യാത്രയ്ക്ക് എയര്‍കണ്ടീഷന്‍ ബോട്ടുകളാണ് ഉപയോഗിക്കുന്നത്. ഫ്‌ളോട്ടിങ് ജെറ്റുകളാണ് അവതരിപ്പിക്കുന്നത്. ഇതിലൂടെ രാജ്യത്ത് ആദ്യമായി ഭിന്നശേഷി സൗഹൃദമായ ഗതാഗത സംവിധാനമായി വാട്ടര്‍ മെട്രോ മാറുകയാണ്. പൂര്‍ണ്ണമായും വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഫോസില്‍ ഇന്ധനങ്ങള്‍ വഴി ഉണ്ടാകുന്ന പാരിസ്ഥിതിക നാശവും പരിഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആദ്യഘട്ടത്തില്‍ കൊച്ചിയുടെ സമീപത്തുള്ള പത്ത് ദ്വീപുകളിലാണ് ബന്ധിപ്പിക്കുന്നത്. ദ്വീപുകള്‍ നഗരവുമായി ബന്ധിപ്പിക്കുന്ന ഇതിലൂടെ ദീപ നിവാസികളുടെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താനും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും സാധിക്കും.

38 ടെര്‍മിനലുകളും 78 ബോട്ടുകളുമാണ് കൊച്ചി വാട്ടര്‍ മെട്രോയുടെ ഭാഗമായി നിര്‍മ്മിക്കുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ വൈറ്റില മുതല്‍ കാക്കനാട് വരെ 16 ടെര്‍മിനലുകള്‍ ആണ് നിര്‍മ്മിക്കുന്നത്. പിന്നീട് ഇന്‍ഫോപാര്‍ക്ക് - സ്മാര്‍ട്ട് സിറ്റി വരെ ദീര്‍ഘിപ്പിക്കും. കൊച്ചി മെട്രോയുടെ രണ്ടാംഘട്ട ദീര്‍ഘിപ്പിക്കല്‍ കൂടി പൂര്‍ത്തിയാകുന്നതോടെ ഇവിടെ ജോലി ചെയ്യുന്നവരുടെ യാത്ര കൂടുതല്‍ സുഗമമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.പേട്ട - തൃപ്പൂണിത്തുറ തമ്മില്‍ ബന്ധിപ്പിക്കുന്ന പനംകുറ്റി പാലം പേട്ടയിലെ ഗതാഗതക്കുരുക്കിന് പരിഹാരമാണ്. പൂര്‍ണ നദിക്ക് കുറുകെ 50 വര്‍ഷം പഴക്കമുള്ള പാലത്തിനു പകരം കാല്‍നടയാത്രക്കാര്‍ക്ക് കൂടി സൗകര്യപ്രദമായ രീതിയിലാണ് പുതിയ പാലം നിര്‍മ്മിച്ചിരിക്കുന്നത്.

17 കോടി 20 ലക്ഷം രൂപയാണ് പാലത്തിന്റെ നിര്‍മ്മാണചിലവ്. 230 മീറ്റര്‍ നീളമുള്ള പാലത്തിന്റെ ഓരോ 70 മീറ്റര്‍ നീളത്തിലും 5 സ്പാനുകളും അപ്രോച്ച് റോഡുകളും സ്ഥാപിച്ചിട്ടുണ്ട്. 22 മാസം കൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച പദ്ധതി 15 മാസം കൊണ്ട് പൂര്‍ത്തിയാക്കാന്‍ സാധിച്ചു. കൊച്ചി മെട്രോയുടെ പ്രവര്‍ത്തന മികവാണിതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ മന്ത്രിമാരായ എ.കെ. ശശീന്ദ്രന്‍, ജി. സുധാകരന്‍, ടി. പി. രാമകൃഷ്ണന്‍ എന്നിവരും ഹൈബി ഈഡന്‍ എംപി, എംഎല്‍എമാരായ പിടി തോമസ്, എസ് ശര്‍മ, കെ ജെ മാക്‌സി, എം സ്വരാജ്, ടി ജെ വിനോദ്, കൊച്ചി മേയര്‍ അഡ്വ എം അനില്‍ കുമാര്‍, തൃക്കാക്കര മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ റീമ സന്തോഷ്, ജര്‍മന്‍ അംബാസഡറും ചടങ്ങില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it