Kerala

കൊടകര ഹവാല കേസ്: അന്വേഷിക്കാന്‍ പ്രത്യേക സംഘം; ബിജെപി നേതാക്കള്‍ കുടുങ്ങും

പണം എവിടെ നിന്ന് വന്നു, എവിടേക്ക്, ആര്‍ക്ക് വേണ്ടി എന്നീ കാര്യങ്ങളാണ് സംഘം പ്രധാനമായി അന്വേഷിക്കുന്നത്.

കൊടകര ഹവാല കേസ്: അന്വേഷിക്കാന്‍ പ്രത്യേക സംഘം; ബിജെപി നേതാക്കള്‍ കുടുങ്ങും
X

തിരുവനന്തപുരം: ബിജെപി തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി കൊണ്ടുവന്ന ഹവാല പണം, എതിര്‍ ഗ്രൂപ്പ് തട്ടിയെടുത്തെന്ന കേസില്‍ പ്രത്യേക അന്വേഷണ സംഘത്തെ പ്രഖ്യാപിച്ചു സര്‍ക്കാര്‍. റേഞ്ച് ഐജിയുടെ നേതൃത്വത്തിലുള്ള അന്വേഷണമാണ് ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അന്വേഷണ സംഘത്തില്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പണം എവിടെ നിന്നാണ് വന്നു, എവിടേക്ക്, ആര്‍ക്ക് വേണ്ടി എന്നീ കാര്യങ്ങളാണ് സംഘം പ്രധാനമായി അന്വേഷിക്കുന്നത്.

നേരത്തെ എസ്പി പൂങ്കഴലിയെയാണ് അന്വേഷണ ചുമതല ഏല്‍പ്പിച്ചിരുന്നു. എന്നാല്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകായിരുന്നു. ഇതോടെ, വെറും കുഴല്‍പ്പണകേസ് എന്ന നിലയില്‍ എഴുതി തള്ളാനുള്ള ശ്രമമാണ് പരാജയപ്പെടുന്നത്.

ഏപ്രില്‍ മൂന്നിന് തൃശ്ശൂരില്‍ നിന്ന് ഏറണാകുളത്തേക്ക് റിയല്‍ എസ്റ്റേറ്റ് ആവശ്യത്തിന് കൊണ്ടുവന്ന 25 ലക്ഷം നഷ്ടപ്പെട്ടുവെന്നാണ് പണം കൊണ്ടുവന്ന ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ധര്‍മാരാജന്‍ കൊടകര പോലിസിന് പരാതി നല്‍കിയിരുന്നു. അതേസമയം, ബിജെപി തിരഞ്ഞെടുപ്പ്് ഫണ്ടിനായി കൊണ്ടുവന്ന മൂന്നര കോടി രൂപ, ബിജെപിയിലെ തന്നെ മറ്റൊരു ഗ്രൂപ്പ് ക്വട്ടേഷന്‍ സംഘത്തെ ഉപയോഗിച്ചു പണം തട്ടിയെടുത്തു എന്നാണ് ആരോപണം.

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ പണം ഏത് പാര്‍ട്ടിക്കാണ് വന്നത് എന്നത് സംബന്ധിച്ച വ്യക്തത വരുത്തണമെന്ന് ഡിജിപിയോട് ആവശ്യപ്പെട്ടിരുന്നു.

Next Story

RELATED STORIES

Share it