- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊടകര കുഴല്‍പ്പണക്കേസസ്; കൂടുതല്‍ വെളിപ്പെടുത്തലുമായി തിരൂര്‍ സതീഷ്; ഒമ്പത് കോടി രൂപ ബി ജെ പി ഓഫീസിലെത്തി
തൃശ്ശൂര്‍: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുമായി ബി ജെ പി ജില്ലാകമ്മിറ്റി ഓഫീസ് സെക്രട്ടറിയായിരുന്ന തിരൂര്‍ സതീഷ്. ആറ് ചാക്കുകളിലായി ഒമ്പത് കോടി രൂപയാണ് ആദ്യം തൃശ്ശൂരില്‍ എത്തിയതെന്നും ഇതില്‍ മൂന്ന് ചാക്കുകള്‍ ഉടന്‍തന്നെ ഇവിടെനിന്നും മാറ്റിയിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഇത് ആരാണ് കൊണ്ടുപോയതെന്നും എവിടേക്കാണ് കൊണ്ടുപോയതെന്നും അന്വേഷിക്കണമെന്നും കൊടുത്തുവിട്ട ആളുകള്‍ ഇത് വെളിപ്പെടുത്തണമെന്നും തിരുര്‍ സതീഷ് ആവശ്യപ്പെട്ടു.
രാജ്യത്തെ ഏറ്റവും ഗുരുതരമായ കുറ്റകൃത്യമാണ് കള്ളപ്പണ ഇടപാട്. ഇത് ചെയ്തവര്‍ ശിക്ഷിക്കപ്പെടണം. ഈ പണമെല്ലാം കൈകാര്യം ചെയ്യുന്നത് ജില്ലാ ട്രഷററാണ്. പാര്‍ട്ടി ജില്ലാ പ്രസിഡന്റ് അനീഷിന്റെ നിര്‍ദേശം അനുസരിച്ച് മാത്രമാണ് അയാള്‍ പണം കൈകാര്യം ചെയ്യുന്നത്. ബി ജെ പി ജില്ലാ കമ്മിറ്റി ഓഫില്‍ സൂക്ഷിച്ച പണത്തിന് കാവല്‍ ഇരുന്നുവെന്ന ഒരു തെറ്റുമാത്രമാണ് താന്‍ ചെയ്തിട്ടുള്ളതെന്നും സതീഷ് പറഞ്ഞു.
ബി ജെ പിക്ക് തൃശൂര്‍ ജില്ലയില്‍ 2300 ബൂത്തുകളാണുള്ളത്. ഇതില്‍ തന്നെ പാര്‍ട്ടി സജീവമായിട്ടുള്ള ബൂത്തുകള്‍ ചുരുക്കമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി പരമാവധി 10,000 രൂപയാണ് ഓരോ ബൂത്തിനും നല്‍കുന്നത്. ഇത് നല്‍കിയതിന് ശേഷം ബാക്കിവന്ന പണം എന്ത് ചെയ്തുവെന്നത് നേതൃത്വം വ്യക്തമാക്കണം. ആരൊക്കെയാണ് ഇത് വീതംവെച്ച് എടുത്തത്, എന്തിനൊക്കെ വേണ്ടിയാണ് ഈ പണം ഉപയോഗിച്ചത് തുടങ്ങിയ കാര്യങ്ങള്‍ പുറത്തുവരണം.
എല്ലാ പണവും വിതരണം ചെയ്ത് കഴിഞ്ഞുവെന്ന് പറഞ്ഞിട്ടും ഒന്നര കോടി രൂപയാണ് പിന്നീട് ബാക്കിയുണ്ടായിരുന്നത്. ഇത് ഒരു മാസത്തിലധികം പാര്‍ട്ടി ഓഫീസില്‍ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. പിന്നീട് ഈ പണം ഒരു ചാക്കിലും രണ്ട് ബിഗ്ഷോപ്പറിലുമായി പാര്‍ട്ടി ജില്ലാ സെക്രട്ടറിയുടെ കാറില്‍ അവിടെ നിന്നും കൊണ്ടുപോയിരുന്നു. ശേഷം ഈ പണത്തെ കുറിച്ച് യാതൊരു വിവരവുമില്ലെന്നും സതീഷ് പറഞ്ഞു.
ബി.ജെ.പിയുടെ തൃശൂര്‍ ജില്ലാ ഘടകത്തില്‍ നടക്കുന്നത് കള്ളത്തരമാണ്. അടിയന്തരമായി ജില്ലാ കമ്മിറ്റി പിരിച്ചുവിടുകയും ഈ കള്ളപ്പണ ഇടപാട് നടത്തിയ ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരികയും ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
RELATED STORIES
അജ്മീര്‍ ദര്‍ഗയ്ക്ക് സമീപത്തെ അഢായി ദിന് കാ ഝോംപഡാ പള്ളിയിലും അവകാശ...
2 Dec 2024 2:57 PM GMT'മല്ലു വാട്സ് ആപ്പ് ഗ്രൂപ്പ്' വിവാദം: കെ ഗോപാലകൃഷ്ണനെതിരെ...
2 Dec 2024 2:39 PM GMTതിരുവണ്ണാമല ഉരുള്‍പൊട്ടല്‍; കാണാതായവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി
2 Dec 2024 2:30 PM GMTപഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബീര്‍ സിങ് ബാദല്‍ കക്കൂസ് കഴുകണം;...
2 Dec 2024 2:09 PM GMTമത്സ്യത്തൊഴിലാളി ജാഗ്രത നിര്‍ദേശം
2 Dec 2024 1:36 PM GMTതൃശൂരും കാസര്‍കോടും ചൊവ്വാഴ്ച വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
2 Dec 2024 1:21 PM GMT