Kerala

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന കമ്മ്യുനിറ്റി കിച്ചന്‍ പോലിസ് അടപ്പിച്ച നടപടി; ഹരജി ഹൈക്കോടതി തീര്‍പ്പാക്കി

കമ്മ്യുനിറ്റി കിച്ചന്‍ നടത്തുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും സമാന്തരമായി നടത്തിവന്ന യൂത്ത് കോണ്‍ഗ്രസിന്റെ കമ്യൂനിറ്റി കിച്ചണില്‍ ആള്‍ക്കൂട്ടമായിരുന്നുവെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹരജിക്കാരെ കൂടി കമ്മ്യുനിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന കമ്മ്യുനിറ്റി കിച്ചന്‍ പോലിസ് അടപ്പിച്ച നടപടി; ഹരജി ഹൈക്കോടതി തീര്‍പ്പാക്കി
X

കൊച്ചി: കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തുറന്ന കമ്യൂനിറ്റി കിച്ചന്‍ അടപ്പിച്ച പോലിസ് നടപടി ചോദ്യം ചെയ്തുള്ള ഹരജി ഹൈക്കോടതി തീര്‍പ്പാക്കി. കമ്യൂണിറ്റി കിച്ചന്‍ നടത്തുന്നതിന് ചില നടപടിക്രമങ്ങളുണ്ടെന്നും സമാന്തരമായി നടത്തിവന്ന യൂത്ത് കോണ്‍ഗ്രസിന്റെ കമ്യൂനിറ്റി കിച്ചണില്‍ ആള്‍ക്കൂട്ടമായിരുന്നുവെന്ന് സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചിരുന്നു.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഹരജിക്കാരെ കൂടി കമ്മ്യുനിറ്റി കിച്ചന്‍ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാക്കണമെന്നു കോടതി നിര്‍ദ്ദേശിച്ചു.

ഹരജിക്കാരുടെ കൈവശമുള്ള ആവശ്യ വസ്തുക്കള്‍ ജില്ലാ സപ്ലൈ ഓഫിസര്‍ക്ക് കൈമാറണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്.കഴിഞ്ഞ ദിവസമാണ് കൊല്ലത്ത് യൂത്ത് കോണ്‍ഗ്രസ് ഒരുക്കിയ കമ്മ്യൂനിറ്റി കിച്ചന്‍ പോലിസ് അടപ്പിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍ ഫൈസല്‍, കൊല്ലം ജില്ലാ പ്രസിഡന്റ് അരുണ്‍ രാജ് എന്നിവരാണ് ഹരജി സമര്‍പ്പിച്ചത്. സര്‍ക്കാര്‍ നടത്തുന്ന കമ്മ്യൂനിറ്റി കിച്ചന് സമാന്തരമായാണ് കിച്ചന്‍ നടത്തുന്നതെന്നും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചില്ലെന്നും ആരോപിച്ചാണ് കമ്യുനിറ്റി കിച്ചന്‍ അടപ്പിച്ചത്.

Next Story

RELATED STORIES

Share it