Kerala

കോവളം എഫ്സി ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും

ലീഗില്‍ കോവളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സിനെ സമനിലയില്‍ കുരുക്കിയ കോവളം എഫ്സി രണ്ടാം മത്സരത്തില്‍ ഗോകുലം കേരളയോട് തോല്‍വി വഴങ്ങിയിരുന്നു.

കോവളം എഫ്സി ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും
X

തിരുവനന്തപുരം: കേരളാ പ്രീമിയര്‍ ലീഗില്‍ കോവളം എഫ്സി ഇന്ന് കേരളാ ബ്ലാസ്റ്റേഴ്‌സിനെ നേരിടും. വൈകീട്ട് മൂന്നരയ്ക്ക് തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്. ലീഗില്‍ കോവളത്തിന്റെ മൂന്നാം മത്സരമാണിത്. ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ത്രെഡ്‌സിനെ സമനിലയില്‍ കുരുക്കിയ കോവളം എഫ്സി രണ്ടാം മത്സരത്തില്‍ ഗോകുലം കേരളയോട് തോല്‍വി വഴങ്ങിയിരുന്നു. കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇത് നാലാം മത്സരമാണ്. ആദ്യം നടന്ന മൂന്ന് മൽസരത്തിൽ ഒരെണ്ണം മാത്രം ജയിച്ച ബ്ലാസ്റ്റേഴ്‌സ് രണ്ടില്‍ തോല്‍വി വഴങ്ങി. കേരളാ പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന തിരുവനന്തപുരത്തുനിന്നുള്ള ഏക ടീമാണ് കോവളം എഫ്സി.

Next Story

RELATED STORIES

Share it