Kerala

കെ വി തോമസിന് രാഷ്ട്രീയ അജണ്ട ;കാട്ടിയത് വിശ്വാസ വഞ്ചന: കെ സുധാകരന്‍

80 ലധികം കോണ്‍ഗ്രസ് പ്രവര്‍ത്തകരെയാണ് കണ്ണൂരില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.അത്തരത്തിലുള്ള ഒരു പ്രസ്ഥാനത്തിന്റെ സമ്മേളനത്തില്‍ ആത്മാര്‍ഥതയുള്ള ഒരു കോണ്‍ഗ്രസ് നേതാവിനും പങ്കെടുക്കാന്‍ കഴിയില്ല

കെ വി തോമസിന് രാഷ്ട്രീയ അജണ്ട ;കാട്ടിയത് വിശ്വാസ വഞ്ചന: കെ സുധാകരന്‍
X

കൊച്ചി: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി നടന്ന സെമിനാറില്‍ പാര്‍ട്ടി നിര്‍ദ്ദേശം ലംഘിച്ച് പങ്കെടുത്ത കെ വി തോമസ് കാണിച്ചത് വിശ്വാസ വഞ്ചനയാണെന്നും കെ വി തോമസിനെതിരെ കോണ്‍ഗ്രസ് അച്ചടക്ക സമിതി എന്തു നടപടി സ്വീകരിച്ചാലും കെപിസിസി അംഗീകരിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേരളത്തില്‍ കോണ്‍ഗ്രസിന്റെ നൂറുകണക്കിന് പ്രവര്‍ത്തകരെ വെട്ടിക്കൊന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് സിപിഎം.80 ലധികം പ്രവര്‍ത്തകരെയാണ് കണ്ണൂരില്‍ സിപിഎമ്മുകാര്‍ കൊലപ്പെടുത്തിയത്.അത്തരത്തിലുള്ള ഒരു പ്രസ്ഥാനത്തിന്റെ സമ്മേളനത്തില്‍ ആത്മാര്‍ഥതയുള്ള ഒരു കോണ്‍ഗ്രസ് നേതാവിനും പങ്കെടുക്കാന്‍ കഴിയില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

അതുകൊണ്ടു തന്നെയാണ് സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പാടില്ലെന്ന നിലപാട് പാര്‍ട്ടിയെടുത്തത്.കോണ്‍ഗ്രസ് പാര്‍ട്ടി ചര്‍ച്ച ചെയ്‌തെടുത്ത തീരുമാനമാണ് അല്ലാതെ ഏകപക്ഷീയമായിട്ടെടുത്തതല്ല.പ്രവര്‍ത്തകരുടെ വികാരത്തെ മാനിക്കാന്‍ ബാധ്യതപ്പെട്ടവരാണ് നേതാക്കള്‍ എന്നും കെ സുധാകരന്‍ പറഞ്ഞു.കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അറിവോടെയല്ല കെ വി തോമസിനെതിരെ സൈബര്‍ ആക്രമണം നടന്നിട്ടുളളതെന്നും ഇക്കാര്യം തങ്ങള്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും ചോദ്യത്തിന് മറുപടിയായി കെ സുധാകരന്‍ പറഞ്ഞു.താന്‍ അവസാന ശ്വാസം വരെ കോണ്‍ഗ്രസുകാരനായി തുടരുമെന്നം തന്റെ മനസില്‍ കോണ്‍ഗ്രസ് വികാരമാണെന്നും കെ വി തോമസ് പറഞ്ഞിട്ടുണ്ടെന്ന് മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നായിരുന്നു കെ സുധാകരന്റെ മറുപടി.

കള്ളമനസ് മാധ്യമ പ്രവര്‍ത്തകര്‍ മനസിലാക്കണം.കെ വി തോമസിനെപ്പോലുള്ള ഒരു നേതാവിന്റെ ഭാഗത്ത് നിന്നും ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത സമീപനമാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്.പാര്‍ട്ടിയുടെ ഭാഗമായി നിന്ന വ്യക്തി പാര്‍ട്ടിയെ വഞ്ചിക്കുന്ന രീതിയിലുള്ള സമീപമാണ് സ്വീകരിച്ചതെന്നും കെ സുധാകരന്‍ വ്യക്താക്കി.കെ വി തോമസിനെതിരെ നടപടി തീരുമാനിക്കേണ്ടത് അച്ചടക്ക സമിതിയാണ്. അവര്‍ എന്തു നടപടി സ്വീകരിച്ചാലും തങ്ങള്‍ അത് അംഗീകരിക്കും.കെ വി തോമസിനെ മോശക്കാരനായി ചിത്രീകരിക്കണമെന്ന ഒരു ആഗ്രവും തങ്ങള്‍ക്കില്ല. പക്ഷേ അദ്ദേഹം സ്വീകരിച്ച നടപടി വിശ്വാസ വഞ്ചനയാണ്.ഒരു വര്‍ഷമായി അദ്ദേഹത്തിന് രാഷ്ട്രീയ അജണ്ടയുണ്ട്.അതിന്റെ ഭാഗമായിരുന്നു അദ്ദേഹം സിപിഎമ്മിന്റെ സെമിനാറില്‍ പങ്കെടുത്തത്.പാര്‍ട്ടിയെ ഉപയോഗിച്ച് യാതൊന്നും താന്‍ ഉണ്ടാക്കിയിട്ടില്ലെന്ന് കെ വി തോമസ് പറഞ്ഞിട്ടുണ്ടെന്ന് മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അദ്ദേഹത്തിന്റെ തുടക്കം എവിടെ നിന്നായിരുന്നുവെന്നും ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നതെന്നും മാധ്യമപ്രര്‍ത്തകര്‍ കണ്ടെത്തിക്കൊള്ളുകയെന്നായിരുന്നു സുധാകരന്റെ മറുപടി.

Next Story

RELATED STORIES

Share it