- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലാവ്‌ലിന്‍ കേസ് നീട്ടിവെയ്ക്കുന്നതിനു പിന്നില്‍ മോഡിസര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചു കളിക്കുന്നു: മുല്ലപ്പള്ളി രാമചന്ദ്രന്‍
കേസ് മാറ്റിവയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും എല്‍ഡിഎഫും രാഷ്ട്രീയം പറയാന്‍ തയ്യാറാവാതെ ഒളിച്ചുകളിക്കുകയാണ്. അഞ്ചു മണ്ഡലങ്ങളിലും രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല. പാല ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാതെ മുഖ്യമന്ത്രി സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. സര്‍ക്കാരിന്റെ അനാസ്ഥ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. നാട് കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് കേരളം ഭരിക്കുന്നതെന്ന ചിന്ത ജനത്തിനുണ്ട്
കൊച്ചി: ലാവ്‌ലിന്‍ കേസ് പരിഗണിക്കുന്നത് സുപ്രിംകോടതി അനന്തമായി നീട്ടിവയ്ക്കുന്നത് അസാധാരണമാണെന്നും ഇതിന് പിന്നില്‍ മോഡി സര്‍ക്കാരും മുഖ്യമന്ത്രിയും ഒളിച്ചുകളിക്കുകയാണെന്ന് ജനം സംശയിക്കുന്നുവെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.കേസ് മാറ്റിവയ്ക്കുന്നത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കാന്‍ മുഖ്യമന്ത്രി തയ്യാറാവണം.ഉപതിരഞ്ഞെടുപ്പില്‍ സിപിഎമ്മും എല്‍ഡിഎഫും രാഷ്ട്രീയം പറയാന്‍ തയ്യാറാവാതെ ഒളിച്ചുകളിക്കുകയാണ്. അഞ്ചു മണ്ഡലങ്ങളിലും രാഷ്ട്രീയം ചര്‍ച്ച ചെയ്യാന്‍ തയ്യാറല്ല. പാല ഉപതെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാതെ മുഖ്യമന്ത്രി സമര്‍ത്ഥമായി ഒഴിഞ്ഞുമാറി. സര്‍ക്കാരിന്റെ അനാസ്ഥ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. നാട് കണ്ട ഏറ്റവും വലിയ അഴിമതിക്കാരനാണ് കേരളം ഭരിക്കുന്നതെന്ന ചിന്ത ജനത്തിനുണ്ട്.
കേരളത്തിന്റെ ചരിത്രത്തില്‍ ഇന്നുവരെയുണ്ടായിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധി ധനകാര്യ മാനേജ്‌മെന്റിലുണ്ടായ പരാജയത്തിന്റെ പരിണിതഫലമാണ്. സംസ്ഥാനത്ത് ഓണക്കിറ്റ് പോലും വിതരണം ചെയ്യാന്‍ സാധിച്ചില്ല. മന്ത്രിമാര്‍ ധൂര്‍ത്തും ധാരിളത്തവും സ്വജനപക്ഷപാതവും കൈമുതലാക്കി. മുഖ്യമന്ത്രി ഒന്നും ചെയ്യാത്തത് കൊണ്ടാണ് പാര്‍ട്ടി നേതൃത്വം ഉപദേശകന്മാരെ വച്ചത്. ഈ ഇനത്തില്‍ മാസം തോറും ലക്ഷങ്ങളാണ് ചെലവഴിക്കുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.കണ്ണൂര്‍ എയര്‍പോര്‍ട്ട് ഓഹരി ഇടപാടുമായി ബന്ധപ്പെട്ട് മുംബൈ വ്യവസായിയുടെ പണം തട്ടിയ സംഭവത്തില്‍ മാണി സി കാപ്പനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണത്തില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും മറുപടി പറയാന്‍ തയ്യാറാവണം. സംഭവത്തില്‍ അന്വേഷണം നടത്തണം. കണ്ണൂര്‍ എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ മൂടിവയ്ക്കാന്‍ പലതുമുള്ളതു കൊണ്ടാണ് സിഎജി പരിശോധനയ്ക്ക് സര്‍ക്കാര്‍ തയ്യാറാവാതിരുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ ആയിരം കോടി രൂപയുടെ അഴിമതിയാണ് ആരോപിക്കപ്പെടുന്നത്. ഇതിന്റെ യാഥാര്‍ഥ്യം ബോധ്യപ്പെടുത്താന്‍ സര്‍ക്കാര്‍ തയ്യാറാവണം. മന്ത്രി എംഎം മണിയുടെ മരുമകന്റെ നേതൃത്വത്തിലുള്ള സഹകരണ സ്ഥാപനത്തിന് 21 ഏക്കര്‍ ഭൂമി കൈമാറിയ സംഭവത്തിലും അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണെന്നും അദ്ദേഹം പറഞ്ഞു.
പ്രളയ ദുരിത ബാധിതര്‍ക്കായി ഒരു നടപടിയും സ്വീകരിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞില്ല. ദുരിതാശ്വാസം ലഭിക്കാനായി ഇവര്‍ ഇപ്പോഴും ഓഫിസുകള്‍ കയറിയിറങ്ങുകയാണ്.ശബരിമല യുവതി പ്രവേശന വിഷയം പരവതാനിക്കുള്ളില്‍ മൂടി വയ്ക്കാന്‍ സാധിക്കില്ല. ഒരു കൂട്ടര്‍ യുദ്ധകാഹളം മുഴക്കി കലാപമുണ്ടാക്കിയപ്പോള്‍ മറുവശത്ത് നിയമസാങ്കേതികത്വം പറഞ്ഞ് സര്‍ക്കാര്‍ നിലകൊണ്ടു.പാലാരിവട്ടം പാലം അഴിമതി കേസില്‍ ഏത് അന്വേഷണത്തെയും നേരിടാന്‍ തയ്യാറാണ്. ഇക്കാര്യം മുന്നണിയിലെ ഘടകകക്ഷികളും വ്യക്തമാക്കിയതാണ്. അതേസമയം, കിഫ്ബി, കണ്ണൂര്‍ എയര്‍പോര്‍ട്ട്, ട്രാന്‍സ്ഗ്രിഡ് അഴിമതി ആരോപണങ്ങളില്‍ ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് പറയാന്‍ മുഖ്യമന്ത്രിയോ സിപിഎമ്മോ തയ്യാറാവുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. ബിജെപി- സിപിഎം വോട്ടുകച്ചവട ആരോപണത്തില്‍ പാര്‍ട്ടി സെക്രട്ടറിയോ മുഖ്യമന്ത്രിയോ ഉത്തരം പറഞ്ഞിട്ടില്ല. വരുന്ന ഉപതിരഞ്ഞെടുപ്പിലും ബിജെപിയിലെ ഒരു വിഭാഗവുമായി വോട്ടു കച്ചവടം ഉറപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്‍'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര്‍ യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTമുനമ്പം വഖ്ഫ് ഭൂമി: അന്വേഷണ റിപോര്‍ട്ട് വൈകിക്കില്ലെന്ന് ജസ്റ്റിസ് സി...
23 Nov 2024 12:52 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMT