- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അതിതീവ്ര മഴ; കെഎസ്ഇബിയുടെ ജലസംഭരണികളിലെ ജലവിതാനം നിരീക്ഷിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കി
കെഎസ്ഇബിയുടെ 18അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്.
തിരുവനന്തപുരം: കെഎസ്ഇബിയുടെ ജലസംഭരണികളെയും അണക്കെട്ടുകളെയും മുഴുവന്‍ സമയം നിരീക്ഷിക്കുന്നതിന് ഡാം സുരക്ഷ എന്‍ജിനീയര്‍മാരുടെ കണ്ട്രോള്‍ റൂം തിരുവനന്തപുരത്ത് വൈദ്യുതി ഭവനിലും കോട്ടയത്തു പള്ളത്തുള്ള ഡാം സേഫ്റ്റി ഓര്‍ഗനൈസേഷനിലും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഇവ 24 മണിക്കൂറും പ്രവര്‍ത്തിക്കും. ഡാമുകളില്‍ സാറ്റലൈറ്റ് ഫോണുകള്‍ ഉള്‍പ്പടെയുള്ള സമാന്തരവാര്‍ത്താ വിനിമയ സംവിധാനവും ഒരുക്കിയിട്ടുണ്ട്. വൈദ്യുതി ബോര്‍ഡിന്റെ അണക്കെട്ടുകളിലെ ജലസംഭരണത്തെ സംബന്ധിച്ച് യാതൊരു ആശങ്കയും പൊതുജനങ്ങള്‍ക്ക് വേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു.
കെഎസ്ഇബിയുടെ 18അണക്കെട്ടുകളിലുമായി 1898.6 എംസിഎം ജലമേ ഇപ്പോള്‍ ഒഴുകിയെത്തിയിട്ടുള്ളൂ. ഇവയുടെ ആകെ സംഭരണ ശേഷി 3532.5 എംസിഎം ആണ്. കെഎസ്ഇബിയുടെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയില്‍ സംഭരണ ശേഷിയുടെ 54.12 ശതമാനവും ഇടമലയാറില്‍ 47.87 ശതമാനവും കക്കിയില്‍ 52.87 ശതമാനവും ബാണാസുരസാഗറില്‍ 65.98 ശതമാനവും ഷോളയാറില്‍ 64.17 ശതമാനവും ജലമെ നിലവിലുള്ളു. കെഎസ്ഇബിയുടെ ആകെ ജലസംഭരണശേഷിയുടെ 88% ഉം ഈ അഞ്ച് വലിയ ജലസംഭരണികളിലായാണുള്ളത്
എല്ലാ മഴക്കാലത്തുമെന്നതുപോലെ, ചെറിയ ഡാമുകളായ പൊരിങ്ങല്‍കുത്ത്, പൊന്മുടി, കക്കയം തീരെ ചെറിയ ഡാമുകളായ കല്ലാര്‍കുട്ടി, ലോവര്‍ പെരിയാര്‍, കല്ലാര്‍, ഇരട്ടയാര്‍ എന്നിവയില്‍ നിന്നും ഇപ്പോള്‍ തന്നെ ജലം പുറത്തേക്കു ഒഴുക്കി വിടുന്നുണ്ട്.
ഡാമുകളെക്കുറിച്ച് കെഎസ്ഇബിയുടെ വെബ്‌സൈറ്റില്‍ ഉള്‍പ്പടെ സമയാസമയം വിവരങ്ങള്‍ നല്‍കുന്നുണ്ട്. ഇതിനു പുറമെ ദുരന്ത നിവാരണ അതോറിറ്റിയുമായും ജില്ലാ ഭരണകൂടവുമായും ഏകോപിപ്പിച്ച് മാധ്യമങ്ങള്‍ വഴിയും കൃത്യമായ അപായ സൂചനകള്‍ അതതു സമയങ്ങളില്‍ നല്‍കും. വെള്ളം ഉയരുമ്പോള്‍ ഗ്രീന്‍ അലര്‍ട്ടും ചെറിയ തോതിലുള്ള അപായസൂചനക്കു ഓറഞ്ച് അലേര്‍ട്ടും തുറക്കുന്നതിന് മുന്‍പ് റെഡ് അലേര്‍ട്ടും നല്‍കും.
RELATED STORIES
'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില്‍ ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍...
22 Dec 2024 5:10 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില്‍ സിപിഎം നേതാക്കള്‍ ആനന്ദം...
22 Dec 2024 1:48 PM GMTമുണ്ടക്കൈ-ചൂരല്‍മല ദുരന്തം: രണ്ട് ടൗണ്‍ഷിപ്പുകള്‍ ഒറ്റ ഘട്ടമായി...
22 Dec 2024 12:49 PM GMTകേരളത്തെ 30 സംഘടനാ ജില്ലകളായി തിരിച്ച് ബിജെപി
22 Dec 2024 10:49 AM GMT