- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഡ്രൈവര്‍മാരില്ല; ഇന്ന് 1200ലേറെ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മുടങ്ങും
വ്യാഴാഴ്ച 800ഓളം സര്‍വീസുകള്‍ മുടങ്ങി. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും. സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി.
തിരുവനന്തപുരം: ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2320 താല്‍ക്കാലിക െ്രെഡവര്‍മാരെ പിരിച്ചുവിട്ടതോടെ കെഎസ്ആര്‍സിയില്‍ പ്രതിസന്ധി രൂക്ഷം. വ്യാഴാഴ്ച 800ഓളം സര്‍വീസുകള്‍ മുടങ്ങി. പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിയാത്തതിനാല്‍ വരുംദിവസങ്ങളില്‍ പ്രതിസന്ധി രൂക്ഷമാകും. സാമ്പത്തിക നില മോശമായതിനാല്‍ ശമ്പള വിതരണവും മുടങ്ങി.
വെള്ളിയാഴ്ച 1200ലധികം സര്‍വീസുകള്‍ മുടങ്ങിയേക്കും. വരുമാനം കുറവുള്ള ഓര്‍ഡിനറി ബസ്സുകള്‍ റദ്ദാക്കി പരമാവധി ദീര്‍ഘദൂരബസ്സുകള്‍ ഓടിക്കാനുള്ള ശ്രമത്തിലാണ് മാനേജ്‌മെന്റ്. ഇത് ഗ്രാമീണമേഖലകളില്‍ യാത്രാക്ലേശം രൂക്ഷമാക്കി. തെക്കന്‍ ജില്ലകളിലാണ് പ്രതിസന്ധി രൂക്ഷം. സ്ഥിരം ഡ്രൈവര്‍മാര്‍ കുറവായ ഈ മേഖലയില്‍ 1482 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് ഒഴിവാക്കേണ്ടിവന്നത്. ഇത് മറികടക്കാന്‍ ബസ്സുകള്‍ റദ്ദാക്കുകയല്ലാതെ മറ്റുമാര്‍ഗമില്ലെന്ന് അധികൃതര്‍ പറയുന്നു.
തുടര്‍ച്ചയായി 179 ദിവസം ജോലിയിലുണ്ടായിരുന്ന താല്‍ക്കാലിക െ്രെഡവര്‍മാരെ ജൂണ്‍ 30 മുതല്‍ പിരിച്ചുവിട്ടിരുന്നു. എന്നാല്‍, സര്‍വീസുകള്‍ തടസ്സപ്പെടാതിരിക്കാന്‍ ഇവരില്‍ ചിലരെ പല യൂണിറ്റുകളിലും ദിവസവേതാനാടിസ്ഥാനത്തില്‍ വീണ്ടും നിയോഗിച്ചിരുന്നു. ഇതിനെതിരെ പിഎസ്‌സി ലിസ്റ്റിലുണ്ടായിരുന്നവര്‍ നല്‍കിയ ഹരജിയെ തുടര്‍ന്നാണ് ഹൈക്കോടതി കര്‍ശന നടപടിക്ക് നിര്‍ദ്ദേശം നല്‍കിയത്.
എംപാനല്‍ഡ് ഡ്രൈവര്‍മാരെ പൂര്‍ണമായും ഒഴിവാക്കിയതായി വ്യാഴാഴ്ച കോര്‍പ്പറേഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. പിരിച്ചുവിട്ടവരെ തിരിച്ചെടുത്തതിനെതിരേ കോടതിയുടെ രൂക്ഷവിമര്‍ശനമുണ്ടായത്. പിഎസ്‌സി വഴി മാത്രമേ സ്ഥിരനിയമനം പാടുള്ളൂ. ആവശ്യമെങ്കില്‍ നിയമവിധേയമായി താല്‍ക്കാലിക നിയമനം ആകാമെന്നാണ് കോടതിവിധി.
നിയമാനുസൃതമായ കരാര്‍ നിയമനമാണ് പ്രതിസന്ധി മറികടക്കാന്‍ മുന്നിലുള്ള മാര്‍ഗം. ബദല്‍മാര്‍ഗങ്ങള്‍ ചര്‍ച്ചചെയ്യാന്‍ വെള്ളിയാഴ്ച മന്ത്രി എ കെ ശശീന്ദ്രന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. കേസില്‍ നിയമപരമായ സാധ്യതകള്‍ കുറവാണ്. ഉപതിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ നയപരമായ തീരുമാനങ്ങള്‍ക്കും പരിമിതികളുണ്ട്.
ഇപ്പോഴുള്ള ഡ്രൈവര്‍മാരെ പുനര്‍വിന്യസിച്ചാലും ഫലമുണ്ടാകില്ല. യാത്രക്കാരും വരുമാനവും കൂടുതലുള്ള റൂട്ടുകളിലെ ബസ്സുകള്‍ മുടങ്ങാതിരിക്കാന്‍ യൂണിറ്റുകള്‍ക്ക് കെഎസ്ആര്‍ടിസി നിര്‍ദ്ദേശം നല്‍കി. സ്ഥിരം ഡ്രൈവര്‍മാരോട് അവധി നിയന്ത്രിച്ച് സഹകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത് തുടര്‍ദിവസങ്ങളില്‍ ഫലപ്രദമാകില്ല. പകരം െ്രെഡവര്‍മാരില്ലാതെ മുന്നോട്ടുപോകാനാകാത്ത സ്ഥിതിയാണ്. സ്ഥിരനിയമനത്തിന് പി.എസ്.സി. പട്ടിക നിലവിലില്ല. കാലാവധി കഴിഞ്ഞ റാങ്ക് പട്ടികയിലുള്ളവര്‍ നിയമനം ആവശ്യപ്പെട്ട് നല്‍കിയ കേസുകളിലാണ് ഇപ്പോഴത്തെ വിധി.
ജീവനക്കാരുടെ ശമ്പളം ഇതുവരെ വിതരണം ചെയ്തിട്ടില്ല. സര്‍ക്കാര്‍ സഹായം കിട്ടാത്തതും സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതുമാണ് കാരണമെന്ന് അധികൃതര്‍ വിശദീകരിക്കുന്നു.
RELATED STORIES
തൃശൂര്‍ കൊടകരയില്‍ രണ്ടു പേര് വെട്ടേറ്റു മരിച്ചു
26 Dec 2024 8:23 AM GMTഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട്...
26 Dec 2024 8:02 AM GMTടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല'; ഐആര്‍സിടിസി വെബ്സൈറ്റ്...
26 Dec 2024 7:35 AM GMTഇടുക്കിയില്‍ ജ്വല്ലറിയില്‍ മോഷണം; തമിഴ്നാട് സംഘം പിടിയില്‍
26 Dec 2024 7:00 AM GMTബോക്സിങ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍;...
26 Dec 2024 6:42 AM GMTമകള്‍ പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന്റെ ...
26 Dec 2024 6:22 AM GMT