Kerala

കോട്ടയത്ത് കലക്ട്രേറ്റ് ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമായിരിക്കും യാത്ര അനുവദിക്കുക.

കോട്ടയത്ത് കലക്ട്രേറ്റ്  ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി
X

കോട്ടയം: കോട്ടയം കളക്ട്രേറ്റിലെ ജീവനക്കാര്‍ക്കായി കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങി. ചങ്ങനാശേരി, പരിപ്പ്, മുണ്ടക്കയം, പാലാ, ചെമ്പ്, വൈക്കം എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍.

ചങ്ങനാശേരിയില്‍നിന്ന് രാവിലെ 9.20നും പരിപ്പില്‍നിന്ന് 9.40നും ആണ് ബസ് പുറപ്പെടുന്ന സമയം. മുണ്ടക്കയത്തുനിന്ന് രാവിലെ 8.25ന് ആരംഭിക്കുന്ന സര്‍വീസ് കാഞ്ഞിരപ്പള്ളി(8.55) പൊന്‍കുന്നം(9.05) വഴി കോട്ടയത്തെത്തും. പാലായില്‍നിന്ന് രാവിലെ ഒന്‍പതിന് രണ്ടു ബസുകളുണ്ട്. ഇതേ റൂട്ടുകളില്‍ വൈകുന്നേരം 5.15ന് മടക്കയാത്രയ്ക്കും ബസുണ്ടാകും. പ്രത്യേക നിരക്കിലുള്ള യാത്രക്കൂലി നല്‍കണം.

സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കു മാത്രമായിരിക്കും യാത്ര അനുവദിക്കുക. യാത്ര ചെയ്യുന്നവരുടെ കൈവശം ഓഫിസ് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. കൊറോണ പ്രതിരോധ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിച്ചുകൊണ്ടായിരിക്കും സര്‍വീസ്. മൂന്നു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ രണ്ടുപേരും രണ്ടു പേര്‍ക്ക് ഇരിക്കാവുന്ന സീറ്റുകളില്‍ ഒരാളും സാമൂഹിക അകലം പാലിച്ച് ഇരിക്കണം. നിന്നുള്ള യാത്ര അനുവദിക്കില്ല. ജീവനക്കാര്‍ സാനിറ്റൈസര്‍ കരുതുകയും ബസില്‍ കയറുന്നതിനു മുമ്പ് സാനിറ്റൈസറോ സോപ്പോ ഉപയോഗിച്ച് കൈകള്‍ ശുചീകരിക്കുകയും വേണം. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ജില്ലയിലെ താലൂക്ക് കേന്ദ്രങ്ങളിലേക്ക് തഹസില്‍ദാര്‍മാര്‍ ആവശ്യപ്പെടുന്നതനുസരിച്ച് ബസ് സര്‍വീസ് നടത്തുന്നതിന് നടപടി സ്വീകരിക്കും.


Next Story

RELATED STORIES

Share it