- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്ആർടിസിയിൽ വിദ്യാർഥി കൺസെഷൻ തുടരും; അപേക്ഷകൾ തീർപ്പാക്കാൻ നിർദേശം
കെഎസ്ആർടിസി ഡിപ്പോകളിലും ചീഫ് ഓഫീസിലും തീർപ്പാകാതെ കിടക്കുന്ന എല്ലാ കൺസഷൻ അപേക്ഷകളും തീർപ്പാക്കണമെന്ന് ഗതാഗത മന്ത്രി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി.
തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ തുടരുമെന്ന് കെഎസ്ആർടിസി. പുതുതായി കൺസെഷൻ അനുവദിക്കില്ലെന്ന തീരുമാനം പിൻവലിച്ചു. കാംപസ് ഫ്രണ്ട്, കെഎസ്യു വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തെ തുടർന്നാണ് തീരുമാനം.
മൂന്ന് മാസത്തോളമായി വിദ്യാര്‍ഥികൾക്ക് കണ്സെഷന് കെഎസ്ആർടിസി അനുവദിച്ചിരുന്നില്ല. കണ്‍സഷനുള്ള ആറായിരത്തോളം അപേക്ഷകള്‍ കെട്ടിടക്കുകയാണ്. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനെതിരേ കാംപസ് ഫ്രണ്ടും കെഎസ്യുവും പ്രതിഷേധം നടത്തിയിരുന്നു. ഇന്നലെ കെഎസ്ആർടിസി എംഡിയുടെ ഓഫീസ് ഉപരോധിച്ച കാംപസ് ഫ്രണ്ട് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
അതേസമയം, കെഎസ്ആർടിസി ഡിപ്പോകളിലും ചീഫ് ഓഫീസിലും തീർപ്പാകാതെ കിടക്കുന്ന എല്ലാ കൺസഷൻ അപേക്ഷകളും തീർപ്പാക്കണമെന്ന് ഗതാഗത മന്ത്രി ഗതാഗത വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിക്ക് നിർദേശം നൽകി. രണ്ടു ദിവസത്തിനകം അപേക്ഷകളിൽ തീർപ്പുകൽപ്പിക്കാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകണം. ഈ നിർദേശം നടപ്പാക്കി രണ്ടു ദിവസത്തിനകം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. വിദ്യാർഥികൾക്ക് കൺസഷൻ നിഷേധിക്കുന്നതായി നിരവധി പരാതിയുണ്ട്. അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിക്കുന്ന എല്ലാ വിദ്യാർഥികൾക്കും കൺസഷന് അർഹതയുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
RELATED STORIES
ബംഗ്ലാദേശിലെ 'കാണാതാവലുകളില്' ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണവുമായി...
23 Dec 2024 3:14 AM GMTസുപ്രിംകോടതി മുന്‍ ജഡ്ജിയെ ബഹ്റൈന്‍ കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്‍പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില്‍ പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില്‍ ആണവനിലയം സ്ഥാപിക്കാന്‍ അനുമതി നല്‍കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMT