Kerala

സ്വകാര്യ ബസുകളുടെ റൂട്ട് പിടിക്കാൻ ഫീഡർ സർവീസുകളുമായി കെഎസ്ആർടിസി

സമാന്തര വാഹനങ്ങൾ കൈയ്യടക്കിയ തിരുവനന്തപുരത്തെ മലയോര തീരദേശ മേഖലകളിലാണ് ഫീഡർ സർവീസുകൾ ആരംഭിക്കുന്നത്. സർവീസ് ആരംഭിക്കാനുള്ള സാധ്യത പഠന റിപ്പോർട്ട് സമർപ്പിക്കാൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടർക്ക് കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ നിർദേശം നൽകി.

സ്വകാര്യ ബസുകളുടെ റൂട്ട് പിടിക്കാൻ ഫീഡർ സർവീസുകളുമായി കെഎസ്ആർടിസി
X

തിരുവനന്തപുരം: സ്വകാര്യ ബസുകളുടെ റൂട്ട് പിടിക്കാൻ ഫീഡർ സർവീസുകളുമായി കെഎസ്ആർടിസി. സമാന്തര വാഹനങ്ങൾ കൈയ്യടക്കിയ തിരുവനന്തപുരത്തെ മലയോര തീരദേശ മേഖലകളിലാണ് ഫീഡർ സർവീസുകൾ ആരംഭിക്കുന്നത്. സർവീസ് ആരംഭിക്കാനുള്ള സാധ്യത പഠന റിപ്പോർട്ട് സമർപ്പിക്കാൻ എക്‌സിക്യൂട്ടിവ് ഡയറക്‌ടർക്ക് കെഎസ്ആർടിസി എം.ഡി ബിജു പ്രഭാകർ നിർദേശം നൽകി. അനധികൃത സ്റ്റേജ് ക്യാരേജ് സർവീസുകൾക്ക് ബദൽ സംവിധാനമായിട്ടാണ് ഫീഡർ സർവീസുകൾ ഇറക്കാൻ ഉദ്ദേശിക്കുന്നത്. സമാന്തര സർവീസുകൾ കൂടുതലുള്ള നെയ്യാറ്റികര, പാറശ്ശാല, വിഴിഞ്ഞം, പൂവാർ, കാട്ടാക്കട, വെള്ളറട എന്നിവിടങ്ങളിൽ പരീക്ഷണ അടിസ്ഥാനത്തിൽ സർവീസുകൾ ആരംഭിക്കുന്നതിനാണ് സാധ്യത പഠനം നടത്തുന്നത്.

കെഎസ്ആർടിസിയുടെ പ്രധാന റൂട്ടുകളെ ഫീഡർ സർവീസുകളുടെ പരിധിയിൽ നിന്നും ഒഴിവാക്കും. ഏതൊക്കെ റൂട്ടുകളിൽ സർവീസ് ആരംഭിക്കണമെന്നും എത്ര സീറ്റിങ് കപ്പാസിറ്റിയുള്ള വാഹങ്ങളാണ് വേണ്ടതെന്നും പരിശോധിക്കാനും നിർദേശമുണ്ട്. ഫീഡർ സർവീസുകൾക്ക് പ്രത്യേക നിറം നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. വാഹനങ്ങൾ ടെണ്ടർ വ്യവസ്ഥയിൽ ഉൾപ്പെടുത്തുന്ന കാര്യവും പരിശോധിക്കും.

എന്നാൽ ഫീഡർ സർവീസുകൾക്കെതിരെ കെഎസ്ആർടിസിയിലെ ചില തൊഴിലാളി സംഘടനകൾ രംഗത്തെത്തി. റൂട്ടുകൾ സമാന്തര വാഹന ലോബിക്ക് വിൽക്കാനുള്ള ശ്രമമാണ് ഫീഡർ സർവീസുകൾക്ക് പിന്നിലെന്നാണ് ആരോപണം. നിലവിൽ തന്നെ കിലോമീറ്ററിന് 25 രൂപയിൽ താഴെയാണ് കെഎസ്ആർടിസിക്ക് വരുമാനം ലഭിക്കുന്നത്. ജില്ലയിൽ 320 ട്രിപ്പുകളാണ് കഴിഞ്ഞ ദിവസം വരുമാനത്തിൽ പിന്നിലായത്. വരുമാനം വർധിപ്പിക്കാൻ നടപടി സ്വീകരിക്കാൻ നേരത്തെ തന്നെ നിർദേശം നൽകിയിരുന്നു. എന്നാൽ വരുമാനം വർധിക്കാത്ത സാഹചര്യത്തിൽ യൂണിറ്റ് മോധവികളോട് എം.ഡി വിശദീകരണം തേടിയിട്ടുണ്ട്.


Next Story

RELATED STORIES

Share it