- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കെഎസ്‍യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം; ഷാഫി പറമ്പിൽ എംഎൽഎക്ക് പരിക്ക്, അന്വേഷിക്കാമെന്ന് മന്ത്രി
മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ലാത്തിച്ചാർജിൽ ഷാഫിക്കു പുറമേ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്തിനും പരിക്കേറ്റിരുന്നു. ഇരുവരും പിന്നീട് അറസ്റ്റ് വരിച്ചു.
തിരുവനന്തപുരം: കേരള സർവകലാശാലയിൽ നടന്ന മാർക്ക് തട്ടിപ്പിൽ പ്രതിഷേധിച്ച് കെഎസ്‍യു നടത്തിയ നിയമസഭാ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ ഷാഫി പറമ്പിൽ എംഎൽഎ ഉൾപ്പടെയുള്ളവർക്ക് പരിക്കേറ്റു. ഒരു പ്രകോപനവുമില്ലാതെയാണ് അടിച്ച് തലപൊട്ടിച്ച് പോലിസ് പ്രകോപനം ഉണ്ടാക്കാന്‍ ശ്രമിച്ചതെന്ന് എംഎൽഎ പറഞ്ഞു. സമരം സമാധാനത്തോടെ പിരിയണമെന്ന ആഗ്രഹത്തോടെയാണ് നിയമസഭയില്‍ നിന്ന് വന്നത്. സംഘര്‍ഷത്തിലേക്ക് പോകരുതെന്ന് പോലിസിനോട് പറഞ്ഞു. പ്രവര്‍ത്തകരോട് അറസ്റ്റ് വരിച്ച് സമരം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും ഷാഫി പറമ്പില്‍ പറഞ്ഞു.
ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കെ എസ് യു പ്രവർത്തകർ റോഡ് ഉപരോധിച്ചിരുന്നു. ഇവരെ പോലിസ് അറസ്റ്റ് ചെയ്ത് നീക്കി. ഇവരെ കൊണ്ടുപോയ വാൻ കെ എസ് യുക്കാർ തടയുകയും പോലിസിനെ ആക്രമിക്കാൻ ഒരുങ്ങുകയുമായിരുന്നു. തുടർന്നാണ് പോലിസ് ലാത്തി വീശിയതും എംഎൽഎ അടക്കമുള്ളവർക്ക് പരിക്കേറ്റതും. ഷാഫി പറമ്പിലിന്റെ തലക്ക് പൊട്ടലുണ്ട്.
എംഎൽഎയ്ക്ക് പരിക്കേറ്റത് പരിശോധിക്കാമെന്ന് മന്ത്രി എ കെ ബാലൻ പറഞ്ഞു. വിഷയം പ്രതിപക്ഷം നിയമസഭയിൽ ഉന്നയിച്ചപ്പോഴായിരുന്നു മന്ത്രിയുടെ പ്രതികരണം. എന്നാൽ, മന്ത്രിയുടെ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. ലാത്തിച്ചാർജിൽ ഷാഫിക്കു പുറമേ കെഎസ്‍യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്, നേതാക്കളായ അബ്ദുൾ റഷീദ് (28), നവീൻ നൗഷാദ്(28), യദുകൃഷ്ണൻ (25), അഡാഫ് (26), സെയ്തലി (28), നൗഫൽ (26), ജോമോൻ (29), ജിഹാദ് (30) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവർ പിന്നീട് അറസ്റ്റ് വരിച്ചു. പരിക്കേറ്റ എംഎൽഎയേയും നേതാക്കളേയും മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
അതേസമയം, കേരള സർവ്വകലാശാല മോഡറേഷൻ തട്ടിപ്പിനെക്കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കും. സൈബർ സെല്ലിന്‍റെ സഹകരണത്തോടെ അന്വേഷണം നടത്താനാണ് ഡിജിപി കമ്മീഷണർക്ക് നിർദ്ദേശം നൽകിയത്. സർവറിൽ കയറി മോഡറേഷൻ മാർക്ക് തിരുത്തിയെന്നാണ് സർവകലാശാല കണ്ടെത്തിയത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സൈബർ വിദഗ്ദരെക്കൂടി ഉൾപ്പെടുത്തി അന്വേഷണം. അതിനിടെ ക്രമക്കേടിന്‍റെ സാധ്യതയെക്കുറിച്ച് പരീക്ഷാ കൺട്രോളർ ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന വിവരവും പുറത്ത് വന്നു. 2016 ജൂൺ മുതൽ 2019 ജനുവരി വരെയുള്ള കാലയളവിൽ 16 ഡിഗ്രി പരീക്ഷകളിലെ മാർക്ക് തിരുത്തിയെന്ന കണ്ടെത്തലിനെക്കുറിച്ചാണ് ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്.
RELATED STORIES
വയനാട്, പാലക്കാട്, ചേലക്കര: ജനവിധി ഇന്നറിയാം; എട്ടരയോടെ ആദ്യ...
23 Nov 2024 1:12 AM GMT'സിംഹം, കരടി, തത്തകള്'; കിമ്മിന് സമ്മാനം നല്കി പുടിന്
23 Nov 2024 1:05 AM GMTവിരണ്ടോടിയ കാള സ്കൂട്ടര് യാത്രികനെ ഇടിച്ചുവീഴ്ത്തി
23 Nov 2024 12:58 AM GMTസംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMT