- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സ്ത്രീയെ പൂട്ടിയിട്ട് ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസ്: യുവതികളടക്കം നാലംഗ സംഘം പോലിസ് പിടിയില്‍
ചേര്‍ത്തല,പാണാവള്ളി,പുതുവില്‍നികത്തു വീട്, അശ്വതി (27), തിരുവനന്തപുരം,പേട്ട, വയലില്‍ വീട്,കണ്ണന്‍(21), അരൂക്കുറ്റി, വടുതല, വേലി പറമ്പ് വീട്,മുഹമ്മദ് ബിലാല്‍(25), നോര്‍ത്ത് പറവൂര്‍, , കാട്ടിക്കളം, അന്താര കുളം വീട്,ഇന്ദു(32) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്
കൊച്ചി: സ്ത്രീയെ പൂട്ടിയിട്ട് ആക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികള്‍ പോലിസ് പിടിയില്‍ .വസ്തു ഇടപാടുകാരിയായ എറണാകുളം സ്വദേശിനിയെ അക്രമിച്ച് സ്വര്‍ണം കവര്‍ന്ന കേസിലാണ് പ്രതികളായ ചേര്‍ത്തല,പാണാവള്ളി,പുതുവില്‍നികത്തു വീട്, അശ്വതി (27), തിരുവനന്തപുരം,പേട്ട, വയലില്‍ വീട്,കണ്ണന്‍(21), അരൂക്കുറ്റി, വടുതല, വേലി പറമ്പ് വീട്,മുഹമ്മദ് ബിലാല്‍(25), നോര്‍ത്ത് പറവൂര്‍, , കാട്ടിക്കളം, അന്താര കുളം വീട്,ഇന്ദു(32) എന്നിവരെ എറണാകുളം സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റു ചെയ്തത്.
ഈ മാസം അഞ്ചിനാണ് കേസിനാസ്പദമായ സംഭവം.പരാതിക്കാരിയെ സൗത്ത് റെയില്‍വേസ്റ്റേഷന്‍ അടുത്ത് മൊണാസ്ട്രി റോഡില്‍ വാടകക്കായി ഒരു വീട് കാണിച്ചുതരാമെന്ന് പറഞ്ഞ് പ്രതികള്‍ വിളിച്ചുവരുത്തുകയായിരുന്നു അന്ന് വൈകുന്നേരം നാലുമണിയോടെ പരാതിക്കാരി സ്ഥലത്തെത്തുകയും ഈ സമയം പ്രതികള്‍ മുറികള്‍ കാണിക്കാം എന്ന വ്യാജേന അകത്തേക്ക് കയറ്റി. പിന്നീട് പ്രതികള്‍ മുറി പൂട്ടിയിട്ട് പരാതിക്കാരിയെ ആക്രമിക്കുകയും ശരീരത്തില്‍ അണിഞ്ഞിരുന്ന ഒന്നര പവന്‍ മാല, അര പവന്‍ കമ്മല്‍, അരപ്പവന്‍ വരുന്ന മോതിരവും അഴിച്ചെടുത്തു. വിവരം പോലിസില്‍ അറിയിച്ചാല്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഭയന്നുപോയ പരാതിക്കാരി സെന്‍ട്രല്‍ പോലിസ് സ്റ്റേഷനില്‍ എത്തി കാര്യങ്ങള്‍.ഇതിന്റെ അടിസ്ഥാനത്തില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തു് നടത്തിയ അന്വേഷണത്തില്‍ പ്രതികള്‍ കണ്ണാടിക്കാട് ഒരു വീട് വാടകയ്ക്ക് എടുത്ത് ഒളിച്ചു താമസിക്കുകയാണെന്നുള്ള വിവരം ലഭിച്ചു
തുടര്‍ന്ന് സ്ഥലത്തെത്തിയ പോലിസ് പ്രതികളെ അറസ്റ്റ് ചെയ്തു.് ചോദ്യം ചെയ്യലില്‍ പ്രതികള്‍ കവര്‍ന്ന മുതലുകള്‍ പൂച്ചാക്കല്‍ ഉള്ള ഒരു പണമിടപാട് സ്ഥാപനത്തില്‍ പണയം വച്ചിരിക്കുന്നതായി കണ്ടെത്തി.ഇവിടെയെത്തിയ പോലിസ് ഇവ കണ്ടെടുത്തു.എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയുടെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണ സംഘത്തില്‍ സെന്‍ട്രല്‍ പോലിസ് സ്റ്റേഷന്‍ സബ്ഇന്‍സ്‌പെക്ടര്‍ വിപിന്‍ കുമാര്‍, തോമസ് പള്ളന്‍, ആനന്ദവല്ലി സീനിയര്‍ സിവില്‍ പോലിസ് ഓഫീസര്‍മാരായ അനീഷ് ബീന സിവില്‍ പോലിസ് ഓഫിസര്‍ ഇഗ്‌നേഷ്യസ്, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
RELATED STORIES
എഡിഎം നവീന് ബാബുവിന്റെ മരണം; പി പി ദിവ്യയുടെ ജാമ്യാപേക്ഷയില് വിധി...
5 Nov 2024 9:03 AM GMTയുപി സര്ക്കാരിന് തിരിച്ചടി; 2004ലെ മദ്രസ വിദ്യാഭ്യാസനയം ശരിവെച്ച്...
5 Nov 2024 8:41 AM GMTഎല്ലാ സ്വകാര്യഭൂമിയും പൊതു നന്മക്കായി ഉപയോഗിക്കാനാവില്ലെന്ന്...
5 Nov 2024 8:22 AM GMTബ്രാഞ്ച് സെക്രട്ടറിക്ക് നേരെയുള്ള ബോംബേറ്; ആര്എസ്എസ് തീക്കൊള്ളികൊണ്ട് ...
5 Nov 2024 8:11 AM GMTപി എസ് സി ഉദ്യോഗാര്ത്ഥിയുടെ ജാതി അന്വേഷിക്കേണ്ട : ഹൈക്കോടതി
5 Nov 2024 7:26 AM GMT'ഹമാസിനെ ഇല്ലാതാക്കണമെന്ന് യുഎസ്സിനോട് അറബ് രാജ്യങ്ങള് ആവശ്യപ്പെട്ടു' ...
5 Nov 2024 7:01 AM GMT