Kerala

ലക്ഷ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കും വരെ സമരം തുടരും: പി സി ചാക്കോ

ഇന്ത്യയുടെ പൊതുസ്വത്ത് മുഴുവന്‍ വിറ്റുതുലക്കുന്ന നരേന്ദ്രമോഡി അയച്ച റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് അഡ്മിനിസ്റ്റേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്നും പി സി ചാക്കോ ആരോപിച്ചു

ലക്ഷ ദ്വീപ് അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചു വിളിക്കും വരെ സമരം തുടരും: പി സി ചാക്കോ
X

കൊച്ചി : ലക്ഷദ്വീപിന്റെ മഹത്തായ സംസ്‌കാരത്തിനു മേല്‍ അധിനിവേശം നടത്തി ആര്‍ എസ് എസ്, ബിജെപി അജണ്ട നടപ്പിലാക്കാന്‍ ശ്രമിക്കുന്ന അഡ്മിനിസ്‌ട്രേറെ തിരിച്ചു വിളിക്കും വരെ സമര പരമ്പര തീര്‍ക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ . ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററുടെ കൊച്ചിയിലെ ഓഫീസിനു മുമ്പില്‍ എന്‍സിപി യുവജന വിഭാഗമായ എന്‍ വൈ സി സംഘടിപ്പിച്ച പ്രതിഷേധ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.


പ്രഫുല്‍ ഖോഡ പട്ടേലിനെ ലക്ഷദ്വീപ് ഭരണം ഏല്‍പ്പിച്ചത് ജനാതിപത്യ സംസ്‌കാരത്തിന് നാണക്കേടാണ്.അധികാര വികേന്ദ്രീകരണത്തിന്റെ ഇക്കാലത്ത് അധികാരം ഉപയോഗിച്ച് അടിച്ചമര്‍ത്തലാണ് ലക്ഷദ്വീപില്‍ അരങ്ങേറുന്നത്. ഇന്ത്യയുടെ പൊതുസ്വത്ത് മുഴുവന്‍ വിറ്റുതുലക്കുന്ന നരേന്ദ്രമോഡി അയച്ച റിയല്‍ എസ്റ്റേറ്റ് ഏജന്റാണ് അഡ്മിനിസ്റ്റേറ്റര്‍ പ്രഫുല്‍ ഖോഡ പട്ടേല്‍ എന്നും പി സി ചാക്കോ ആരോപിച്ചു.

ലക്ഷദ്വീപിനെ സ്വകാര്യ ഏജസികള്‍ക്ക് വില്‍ക്കാനുള്ള നീക്കങ്ങളെ അതിശക്തമായി എതിര്‍ക്കുമെന്നും ചാക്കോ പറഞ്ഞു. എന്‍വൈസി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി അഫ്‌സല്‍ കുഞ്ഞുമോന്‍ അധ്യക്ഷത വഹിച്ചു. എന്‍വൈസി സംസ്ഥാന സെക്രട്ടറി അനൂബ് നൊച്ചിമ, എന്‍സിപി സംസ്ഥാന നിര്‍വാഹക സമിതി അംഗം കെ കെ ജയപ്രകാശ്, ബ്ലോക്ക് പ്രസിഡന്റ്മാരായ വി രാംകുമാര്‍, പി എ ഖാലിദ് എന്‍സിപി നേതാക്കളായ ബിജു ആബേല്‍ ജേക്കബ്ബ്, വിന്‍സന്റ് നെടുങ്കല്ലന്‍, എന്‍വൈസി നേതാക്കളായ അനൂബ് റാവുത്തര്‍, രാജേഷ് നായര്‍, ആഷിക്ക് പാലക്കല്‍, മൈക്കിള്‍ ജാക്‌സന്‍ , ഫസല്‍ എ ബി, കമാല്‍, കാസിം ര്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it