Kerala

ലാവ്‌ലിന്‍ കേസ്: രേഖകള്‍ ഇഡിക്ക് കൈമാറുമെന്ന് നന്ദകുമാര്‍

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം വിളിപ്പിച്ചപ്പോള്‍ സമയം കിട്ടാതിരുന്നതിനാലാണ് താന്‍ അന്ന് തെളിവുകള്‍ നല്‍കാതിരുന്നത്.കഴിഞ്ഞ തവണ ഇ ഡി വിളിപ്പിച്ചപ്പോള്‍ അവര്‍ തന്റെ മൊഴി എടുത്തിരുന്നു

ലാവ്‌ലിന്‍ കേസ്: രേഖകള്‍ ഇഡിക്ക് കൈമാറുമെന്ന് നന്ദകുമാര്‍
X

കൊച്ചി: ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ട് താന്‍ നല്‍കിയ പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആദ്യം വിളിപ്പിച്ചപ്പോള്‍ സമയം കിട്ടാതിരുന്നതിനാലാണ് താന്‍ അന്ന് തെളിവുകള്‍ നല്‍കാതിരുന്നതെന്നും ഇത് സംബന്ധിച്ച രേഖകള്‍ ഇന്ന് ഇഡിക്കു മുമ്പാകെ നല്‍കുമെന്നും നന്ദകുമാര്‍. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റിന്റെ കൊച്ചിയിലെ ഓഫിസില്‍ എത്തിയ നന്ദകുമാര്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.പിണറായി വിജയന്‍,തോമസ് ഐസക്ക്,എം എ ബേബി എന്നിവരുമായി ബന്ധപ്പെട്ട കത്താണ് താന്‍ 2006 ല്‍ നല്‍കിയിരുന്നത്. അതിനു ശേഷം ഇതില്‍ നടപടിയുണ്ടായിരുന്നില്ല. തുടര്‍ന്ന് താന്‍ പലവട്ടം കത്ത് നല്‍കിയിരുന്നു.തുടര്‍ന്ന് അമിത് ഷായ്ക്കും എന്‍ഫോഴ്‌സ്‌മെന്റിനും കത്തയച്ചു

ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ എന്‍ഫോഴ്‌മെന്റ് തന്നെ വിളിപ്പിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ വിളിപ്പിച്ചപ്പോള്‍ അവര്‍ തന്റെ മൊഴി എടുത്തിരുന്നു.ലാവ്‌ലിന്‍ കേസില്‍ രണ്ടു കാര്യമാണ്് അവര്‍ക്ക് അറിയേണ്ടിയിരുന്നത്. ഇതില്‍ പ്രധാനമായു ചോദിച്ചത് പണമിടപാടുകള്‍ സംബന്ധിച്ചായിരുന്നു. ഇത് സംബന്ധിച്ച രേഖകള്‍ താന്‍ കൈമാറും.ലാവ് ലിന്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് സംബന്ധിച്ച് വാര്‍ത്ത ക്രൈമില്‍ പ്രസിദ്ധീകരിച്ചിരുന്നു.ഈ രേഖകള്‍ അവര്‍ ശേഖരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പണമിടപാടുകളെക്കുറിച്ചായിരുന്നു ഇഡിക്ക് അറിയേണ്ടിയിരുന്നത്.ഇത് സംബന്ധിച്ച രേഖകളും നല്‍കുന്നുണ്ടെന്നും നന്ദകുമാര്‍ പറഞ്ഞു.ഇ ഡി ആവശ്യപ്പെട്ട രേഖകളുടെ 50 ശതമാനവും ഇന്ന് കൈമാറുമെന്നും നന്ദകുമാര്‍ പറഞ്ഞു.

ലാവ്‌ലിനുമായി ബന്ധപ്പെട്ട് പിണറായി വിജയന്‍ ഇടനിലക്കാരനില്‍ നിന്നും പണം കൈപ്പറ്റിയതിന്റെയും കേസ് അട്ടിമറിക്കാന്‍ ചിലവഴിച്ചതിന്റെയും രേഖകളാണ് ഇ ഡിക്ക് കൈമാറുന്നതെന്നും നന്ദകുമാര്‍ പറഞ്ഞു.

Next Story

RELATED STORIES

Share it