Kerala

പാലത്തായി പീഡനം: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതെ ഇടതുസര്‍ക്കാര്‍ സംരക്ഷിക്കുന്നു-വെല്‍ഫെയര്‍ പാര്‍ട്ടി

പാലത്തായി പീഡനം: ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാതെ ഇടതുസര്‍ക്കാര്‍ സംരക്ഷിക്കുന്നു-വെല്‍ഫെയര്‍ പാര്‍ട്ടി
X

തിരുവനന്തപുരം: സാമൂഹിക സുരക്ഷാ വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയുടെ മണ്ഡലത്തില്‍പെടുന്ന പാലത്തായിയില്‍ 10 വയസ്സുകാരിലെ പീഡിപ്പിച്ച പോക്‌സോ കേസിലെ പ്രതിയായ ബിജെപി നേതാവ് പത്മരാജനെ അറസ്റ്റ് ചെയ്യാതെ ഇടതുസര്‍ക്കാരും പോലിസും ചേര്‍ന്ന് സംരക്ഷിക്കുകയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം. മാര്‍ച്ച് 17 ന് തന്നെ ചൈല്‍ഡ് ലൈനും പോലിസും കുട്ടിയുടെ മൊഴിയെടുത്തിരുന്നു. കുട്ടി പീഢനത്തിനിരയായെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. എന്നിട്ടും ഇന്നുവരെ പ്രതിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അതേസമയം, പ്രതിയെ സംരക്ഷിക്കുന്ന പോലിസ് 10 വയസ്സുള്ള കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് സമ്മര്‍ദ്ദത്തിലാക്കുകയുമാണ് ചെയ്യുന്നത്. സംസ്ഥാനം ഒന്നാകെ ചര്‍ച്ച ചെയ്യുന്ന ഈ പ്രശ്‌നത്തില്‍ ആഭ്യന്തര വകുപ്പ് ചുമതലയുള്ള മുഖ്യമന്ത്രി പുലര്‍ത്തുന്ന മൗനം ദുരൂഹമാണ്. പ്രതിയെ അറസ്റ്റ് ചെയ്തു എന്നാണ് താന്‍ കരുതിയതെന്ന പ്രസ്താവന നടത്തിയതിലൂടെ ആരോഗ്യ സാമൂഹിക ക്ഷേമ മന്ത്രി കെ കെ ശൈലജ എത്ര നിസ്സാരമായാണ് ഈ ഗുരുതര പ്രശ്‌നത്തെ സമീപിച്ചതെന്ന് വ്യക്തമാകുകയാണ്. സ്വന്തം നിയോജക മണ്ഡലത്തിലെ ഒരു കുട്ടിക്ക് സംഭവിച്ച ഈ ദുരന്തത്തെ തികഞ്ഞ അലംഭാവത്തോടെ സമീപിച്ച മന്ത്രി വലിയ വീഴ്ചയാണ് വരുത്തിയത്.

സംഘപരിവാര്‍ നേതാക്കള്‍ പ്രതികളായ എല്ലാ കേസുകളിലും സര്‍ക്കാര്‍ തുടര്‍ന്നുവരുന്ന അതേ സമീപനമാണ് പാലത്തായി കേസിലും തുടരുന്നത്. കേരള പോലിസിന്റെ നിയന്ത്രണം സംഘപരിവാറിനാണെന്ന് അനവധി സന്ദര്‍ഭങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. ലോക്ക് ഡൗണിലെ സാമൂഹിക നിയന്ത്രണങ്ങളെ മറയാക്കി പീഢനക്കേസിലെ പ്രതിയായ ബിജെപി നേതാവിനെ രക്ഷപ്പെടാന്‍ അനുവദിച്ച കേരള സര്‍ക്കാരിനെതിരേ ശക്തമായ ജനരോഷം ഉയരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു.


Next Story

RELATED STORIES

Share it