Kerala

വ്യാജമദ്യ കേസ്; മണിച്ചനേയും ഭാര്യയേയും വെറുതെവിട്ടു

കല്ലുവാതുക്കൽ മദ്യദുരന്ത കേസുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് നടത്തിയ റെയ്ഡിൽ കേരള ബിവറേജസ് കോർപ്പറേഷന്റെ വ്യാജ സ്റ്റിക്കറുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് എടുത്തത്.

വ്യാജമദ്യ കേസ്; മണിച്ചനേയും ഭാര്യയേയും വെറുതെവിട്ടു
X

തിരുവനന്തപുരം: കല്ലുവാതുക്കൽ മദ്യദുരന്ത കേസിനോട് അനുബന്ധിച്ച് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് ചാർജ് ചെയ്ത കേസിലെ പ്രതികളായ മണിച്ചൻ എന്ന ചന്ദ്രൻ, ഭാര്യ ഉഷ, മാനേജർ ബാലചന്ദ്രൻ എന്നിവരെ കോടതി വെറുതെ വിട്ടു. ആറ്റിങ്ങൾ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് അമ്പിളി ചന്ദ്രനാണ് ഇവരെ വെറുതെ വിട്ടത്.

കല്ലുവാതുക്കൽ മദ്യദുരന്ത കേസുമായി ബന്ധപ്പെട്ട് ഇൻകം ടാക്സ് നടത്തിയ റെയ്ഡിൽ കേരള ബിവറേജസ് കോർപ്പറേഷന്റെ വ്യാജ സ്റ്റിക്കറുകൾ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് കേസ് എടുത്തത്.

കേസിലെ ഒന്നാം പ്രതി മണിച്ചൻ സർക്കാരിനെ കബളിപ്പിച്ച് അമിതാദായം ഉണ്ടാക്കുന്നതിന് വേണ്ടി രണ്ടും മൂന്നും പ്രതികളുടെ ഒത്താശയോടെ ചിറയിൻകീഴിൽ പണ്ടകശാലയിൽ വാടകക്ക് എടുത്ത് കെട്ടിടത്തിൽ രണ്ടാം ഇനത്തിൽ പെട്ട വിലകുറഞ്ഞ മദ്യം വാങ്ങി അതിൽ ഒട്ടിക്കുന്നതിന് ബിവറേജസ് കോർപ്പറേഷന്റെതെന്ന് തോന്നിപ്പിക്കുന്ന വ്യാജ സ്റ്റിക്കറുകൾ നിർമ്മിച്ച് സൂക്ഷിച്ചിവെന്നാണ് കേസ് . പ്രതിഭാഗത്തിനായി അഡ്വ.എം എസ് ഫൈസി ഹാജരായി.

Next Story

RELATED STORIES

Share it