- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കൊച്ചി കോര്പറേഷന് പിടിക്കാന്‍ യുഡിഎഫും എല്‍ഡിഎഫും കനത്ത പോരാട്ടം;അങ്കമാലി നഗരസഭയില്‍ യുഡിഎഫ് മുന്നേറ്റം
30 ഡിവിഷനുകളുള്ള അങ്കമാലി നഗരസഭയില്‍ 15 വാര്‍ഡുകളില്‍ ആധിപത്യം നേടിയാണ് യുഡിഎഫ് മുന്നേറ്റം നടത്തിയത്.കഴിഞ്ഞ തവണത്തെ ഫലം വെച്ചു നോക്കുമ്പോള്‍ ഇക്കുറി യുഡിഎഫിന് കൊച്ചി കോര്‍പറേഷനില്‍ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍ വേണുഗോപാല്‍ തോറ്റത് കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.ഐലന്റ് നോര്‍ത്തില്‍ മല്‍സരിച്ച വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി പദ്മകുമാരിയോടെ ഒരോട്ടിനാണ് തോറ്റത്
കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലി നഗരസഭയില്‍ യുഡിഫ് ഭരണത്തിലേക്ക്.കൊച്ചി കോര്‍പറേഷനില്‍ ഭരണം പിടിക്കാന്‍ എല്‍ഡിഎഫും യുഡിഎഫും കടുത്ത പോരാട്ടം.30 ഡിവിഷനുകളുള്ള അങ്കമാലി നഗരസഭയില്‍ 15 വാര്‍ഡുകളില്‍ ആധിപത്യം നേടിയാണ് യുഡിഎഫ് മുന്നേറ്റം നടത്തിയത്.ഒമ്പതിടത്ത് മാത്രമാണ് എല്‍ഡിഎഫിന് മുന്നേറാന്‍ കഴിഞ്ഞത്.രണ്ടിടത്ത് എന്‍ഡിഎയും നാലിടത്തം മറ്റുള്ളവരും മുന്നേറി. അതേ കൊച്ചി കോര്‍പറേഷനില്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫ് ഉം പിടിക്കാന്‍ എല്‍ഡിഎഫും കടുത്ത പോരാട്ടമാണ് നടക്കുന്നത്.കഴിഞ്ഞ തവണത്തെ ഫലം വെച്ചു നോക്കുമ്പോള്‍ ഇക്കുറി യുഡിഎഫിന് കൊച്ചി കോര്‍പറേഷനില്‍ വലിയ തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്.
യുഡിഎഫ് മേയര്‍ സ്ഥാനാര്‍ഥിയായിരുന്ന എന്‍ വേണുഗോപാല്‍ തോറ്റത് കോണ്‍ഗ്രസിന് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചത്.ഐലന്റ് നോര്‍ത്തില്‍ മല്‍സരിച്ച വേണുഗോപാല്‍ ബിജെപി സ്ഥാനാര്‍ഥി പദ്മകുമാരിയോടെ ഒരോട്ടിനാണ് തോറ്റത്.കോര്‍പറേഷനിലെ ഏറ്റവും ചെറിയ ഡിവിഷനായിരുന്നു ഇത്.വിമത സ്ഥാനാര്‍ഥിയാണ് ഇവിടെ വേണുഗോപാലിന്റെ തോല്‍വിക്ക് കാരണമായതെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.ഡിസിസി പ്രസിഡിന്റും എറണാകുളം എംഎല്‍യുമായ ടി ജെ വിനോദിന്റെ ഡിവിഷനില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടു. എല്‍ഡിഎഫിനാണ് ഇവിടെ വിജയം. വി4 കൊച്ചി സ്ഥാനാര്‍ഥിയാണ് ഇവിടെ രണ്ടാം സ്ഥാനത്തെത്തിയത്.എറണാകുളം ജില്ലയിലാകെ യുഡിഎഫും എല്‍ഡിഎഫും കനത്ത പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നതെങ്കിലും അല്പം മേല്‍ക്കൈ യുഡിഎഫിനാണ്.
RELATED STORIES
ഉത്തര്‍പ്രദേശില്‍ ബലാത്സംഗം എതിര്‍ത്ത എട്ടുവയസുകാരിയെ കല്ലുകൊണ്ട്...
26 Dec 2024 8:02 AM GMTടിക്കറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നില്ല'; ഐആര്‍സിടിസി വെബ്സൈറ്റ്...
26 Dec 2024 7:35 AM GMTമകള്‍ പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്കിയ ഹരജിയില്‍ സര്‍ക്കാരിന്റെ ...
26 Dec 2024 6:22 AM GMTപുഷ്പ 2 റിലീസിനിടെ സ്ത്രീ മരിച്ച സംഭവം: തെലുങ്ക് സിനിമാ വ്യവസായ...
26 Dec 2024 5:54 AM GMTആറ് വിവാഹം കഴിച്ച് പണം തട്ടി; ഏഴാമത്തെ വിവാഹത്തില്‍ യുവതി പിടിയില്‍
25 Dec 2024 2:21 PM GMTഉത്തരാഖണ്ഡിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് മരണം; രക്ഷാപ്രവർത്തനം...
25 Dec 2024 12:11 PM GMT