- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളത്ത് പോളിങ് ബൂത്തിലെ കൊവിഡ് നിയന്ത്രണത്തിന് റോബോട്ടും
പോളിങ് കേന്ദ്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.വോട്ടിങ്ങിനായി വരുന്ന വോട്ടര്‍മാര പരിശോധിച്ച് മാസ്‌ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് , ശരീരതാപനില സാധാരണ അവസ്ഥയില്‍ ആണോ , സാനിറ്റേഷന്‍ ചെയ്തതിനുശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ കേവലം ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും

കൊച്ചി : മാസ്‌ക് കൃത്യമായി ധരിച്ചിട്ടില്ലേ, അപ്പോള്‍ വരും നിര്‍ദേശം, മാസ്‌ക് കൃത്യമായി ധരിക്കൂ... സാനിറ്റൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കിയില്ലെങ്കിലോ നേരിട്ട് കൈകളിലേക്ക് സാനിറ്റൈസര്‍ കൈകളിലേക്ക് ഒഴിച്ചു നല്‍കും. തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പില്‍ തൃക്കാക്കര കമ്മ്യൂണിറ്റി ഹാളില്‍ പ്രവര്‍ത്തിക്കുന്ന പോളിങ് ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തുന്നവര്‍ക്ക് കൊവിഡ് നിയന്ത്രണങ്ങള്‍ മാത്രമല്ല പുതുമ, കൂട്ടത്തില്‍ അത്ഭുതപ്പെടുത്താന്‍ അസിമോവ് റോബോട്ടിക്‌സ് തയ്യാറാക്കിയ സായാബോട്ട് എന്ന് റോബോട്ടും ഉണ്ട്.
പോളിങ് കേന്ദ്രത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് സായാബോട്ടിന്റെ ചുമതല.വോട്ടിങ്ങിനായി വരുന്ന വോട്ടര്‍മാര പരിശോധിച്ച് മാസ്‌ക് ധരിച്ചിട്ടുണ്ടോ, ഉണ്ടെങ്കില്‍ വേണ്ടവിധം ആണോ ധരിച്ചിരിക്കുന്നത് , ശരീരതാപനില സാധാരണ അവസ്ഥയില്‍ ആണോ , സാനിറ്റേഷന്‍ ചെയ്തതിനുശേഷമാണോ ബൂത്തിലേക്ക് പ്രവേശിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ കേവലം ഒരു മിനിറ്റില്‍ താഴെ സമയം കൊണ്ട് സായാബോട്ട് പരിശോധിക്കും. സാനിറ്റൈസര്‍ റോബോട്ട് തന്നെ വിതരണം ചെയ്യും. താപനില കൂടുതലാണെങ്കില്‍ പോളിംഗ് ഓഫീസറുമായി ആയി ബന്ധപ്പെട്ട് പ്രത്യേകം വോട്ട് ചെയ്യാനുള്ള സൗകര്യങ്ങള്‍ തേടാന്‍ ആവശ്യപ്പെടും.
കൂടാതെ ഒന്നില്‍ കൂടുതല്‍ ആളുകള്‍ അടുത്ത് നില്‍ക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ സോഷ്യല്‍ ഡിസൈന്‍ സിംഗ് പാലിക്കേണ്ടതിന്റെ ആവശ്യം ബോധ്യപ്പെടുത്തും.കളമശേരി സ്റ്റാര്‍ട്ട്അപ്പ് വില്ലേജ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അസിമോവ് റോബോട്ടിക്‌സ് ആണ് സായാ ബോട്ടിന്റെ നിര്‍മാണത്തിന് പിന്നില്‍. രണ്ടു ദിവസം കൊണ്ടാണ് നിലവിലുള്ള റോബോട്ടിനെ ഇത്തരത്തില്‍ സജ്ജീകരിച്ചത് എന്ന് അസിമോവ് റോബോട്ടിക്‌സ് സി ഇ ഒ ജയകൃഷ്ണന്‍ പറഞ്ഞു. ജില്ലാ ഭരണ കൂടത്തിന്റെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് സായാ ബോട്ടിന്റെ സേവനം സഹായകമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
RELATED STORIES
രാജ്ഭവനെ ഗവര്‍ണ്ണര്‍ ആര്‍എസ്എസ് കാര്യാലയമാക്കി മാറ്റുന്നു: റോയ്...
22 Jun 2025 3:13 PM GMTനിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ നാളെ
22 Jun 2025 3:06 PM GMTഭാര്യയെ കത്രിക കൊണ്ട് കുത്തി കൊലപ്പെടുത്തിയ പ്രതി തൂങ്ങി മരിച്ച...
22 Jun 2025 12:47 PM GMTയുവതിയുടെ ആത്മഹത്യ: സിപിഎമ്മിന്റെ ജല്പ്പനങ്ങള് പ്രതിഷേധം...
22 Jun 2025 11:34 AM GMTആശമാര്‍ക്ക് മൂന്നു മാസത്തെ ഓണറേറിയം അനുവദിച്ച് സര്‍ക്കാര്‍
22 Jun 2025 8:36 AM GMTനിലമ്പൂരില്‍ ഹിന്ദു-മുസ്ലിം ചിന്തകളുണ്ടായെന്ന് വെള്ളാപ്പള്ളി നടേശന്
22 Jun 2025 7:50 AM GMT