Kerala

കളമശേരി നഗരസഭയില്‍ നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം യുഡിഎഫിന്

കോണ്‍ഗ്രസില സീമ കണ്ണനാണ് നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്‌സണായത്

കളമശേരി നഗരസഭയില്‍ നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം യുഡിഎഫിന്
X

കൊച്ചി: കളമശേരി നഗരസഭയില്‍ നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്‌സണ്‍ സ്ഥാനം യുഡിഎഫിന്. കോണ്‍ഗ്രസില സീമ കണ്ണനാണ് നറുക്കെടുപ്പിലൂടെ ചെയര്‍പേഴ്‌സണായത്.41 അംഗങ്ങളാണ് കളമശേരി നഗരസഭാ കൗണ്‍സിലില്‍ നിലവിലുള്ളത്.ഇതില്‍ യുഡിഎഫ്-19-എല്‍ഡിഎഫ്-18,എന്‍ഡിഎ-ഒന്ന്,സ്വതന്ത്രര്‍-മൂന്ന് എന്നിങ്ങനെയായിരുന്നു കക്ഷി നില.മൂന്നു സ്വതന്ത്രരില്‍ രണ്ടു പേര്‍ ലീഗ്,കോണ്‍ഗ്രസ് വിമതരും ഒരാള്‍സിപിഎം വിമതനുമായിരുന്നു.ഇതില്‍ ലീഗ് വിമതനും സിപിഎം വിമതനും എല്‍ഡിഎഫിനും കോണ്‍ഗ്രസ് വിമതന്‍ യുഡിഎഫിനും പിന്തുണ പ്രഖ്യാപിച്ചതോടെ യുഡിഎഫ്-20, എല്‍ഡിഎഫ്-20,എന്‍ഡിഎ-ഒന്ന് എന്നിങ്ങനെയായി കക്ഷി നില.

ഇതോടെ എല്‍ഡിഎഫും യുഡിഎഫും ചെയര്‍പേഴ്‌സണ്‍ സ്ഥാനാര്‍ഥികളെ മല്‍സരിപ്പിക്കാന്‍ തീരുമാനിച്ചു. യുഡിഫ് സീമ കണ്ണനെയും എല്‍ഡിഎഫ് ചിത്ര സുരേന്ദ്രനെയും മല്‍സരിപ്പിച്ചു.എന്‍ഡിഎ വിട്ടു നിന്നു.വോട്ടെടുപ്പില്‍ ഇരു സ്ഥാനാര്‍ഥികള്‍ 20 വോട്ടുകള്‍ വീതം നേടി.ഇതോടെയാണ് ചെയര്‍പേഴ്‌സണെ കണ്ടെത്താന്‍ റിട്ടേണിംഗ് ഓഫിസര്‍ നറുക്കെടുപ്പ് നടത്താന്‍ തീരുമാനിച്ചത്. നറുക്കെടുപ്പില്‍ സീമ കണ്ണന്‍ വിജയിക്കുകയായിരുന്നു. കളമശേരി 28ാം വാര്‍ഡില്‍ നിന്നാണ് സീമ തിരഞ്ഞെടുക്കപ്പെട്ടത്.തുടര്‍ന്ന് ചെയര്‍പേഴ്‌സണായി സീമ കണ്ണന്‍ സത്യപ്രതിഞ്ജ ചെയ്തു.ഉച്ചകഴിഞ്ഞ് വൈസ് ചെയര്‍മാന്‍ തിരഞ്ഞെടുപ്പ് നടക്കും.

Next Story

RELATED STORIES

Share it