Kerala

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല; പ്രദേശികാടിസ്ഥാനത്തില്‍ സഹകരണം ഉണ്ടാകുമെന്ന് യുഡിഎഫ്

മുന്നണിക്കുള്ളിലെ പാര്‍ടികളുമായിട്ടാണ് യുഡിഎഫിന്റെ രാഷ്ട്രീയ സഖ്യം. അതേ സമയം പ്രാദേശികാടിസ്ഥാനത്തില്‍ വ്യക്തികള്‍ സോഷ്യല്‍ ഗ്രൂപ്പുകള്‍,സംഘടനകള്‍ ഉള്‍പ്പെടെ പ്രാദേശിക അടിസ്ഥാനത്തില്‍ യുഡിഎഫിന് ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പി സി തോമസിനെയും പി സി ജോര്‍ജിനെയും യുഡിഎഫില്‍ എടുക്കുന്നത് സംബന്ധിച്ച് ചര്‍ച ചെയ്ത് തീരുമാനിക്കും

തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്: പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല; പ്രദേശികാടിസ്ഥാനത്തില്‍ സഹകരണം ഉണ്ടാകുമെന്ന് യുഡിഎഫ്
X

കൊച്ചി: തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പില്‍ യുഡിഎഫിനു പുറത്തുള്ള കക്ഷികളുമായി സഖ്യമില്ലെന്നും എന്നാല്‍ പ്രാദേശികാടിസ്ഥാനത്തില്‍ വിവിധ കക്ഷികളുമായി സഹകരണമുണ്ടാകുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും യുഡിഎഫ് കണ്‍വീനര്‍ എം എം ഹസനും വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.വെല്‍ഫെയര്‍ പാര്‍ടിയുള്‍പ്പെടെയുള്ള പാര്‍ടികളുമായുള്ള സഖ്യം സംബന്ധിച്ച ചോദ്യത്തിന് മറുപടിയായിട്ടാണ് ഇവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.മുന്നണിക്കുള്ളിലെ പാര്‍ടികളുമായിട്ടാണ് യുഡിഎഫിന്റെ രാഷ്ട്രീയ സഖ്യം. അതേ സമയം പ്രാദേശികാടിസ്ഥാനത്തില്‍ വ്യക്തികള്‍ സോഷ്യല്‍ ഗ്രൂപ്പുകള്‍,സംഘടനകള്‍ ഉള്‍പ്പെടെ പ്രാദേശിക അടിസ്ഥാനത്തില്‍ യുഡിഎഫിന് ചര്‍ച്ച ചെയ്ത് യുക്തമായ തീരുമാനമെടുക്കാനുള്ള അധികാരം നല്‍കിയിട്ടുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

അത് ഫാസിസത്തിനും ദുര്‍ഭരണത്തിനും അഴിമതിക്കും എതിരെ പോരാടുന്ന ആരെയൊക്കെ ചേര്‍ക്കണമെന്ന് തീരുമാനിക്കാം. കാരണം ഇത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പാണ്.ഇതില്‍ തിരുവനന്തപുരത്തും കൊച്ചിയിലും ഇരുന്ന് തീരുമാനിക്കേണ്ട കാര്യമല്ലെന്നും താഴെ തലങ്ങളില്‍ ചര്‍ച്ച ചെയ്ത് തീരുമാനിക്കേണ്ട കാര്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പി സി തോമസുമായി യുഡിഎഫ് ഔദ്യോഗികമായി ചര്‍ച്ചയുണ്ടായിട്ടില്ലെന്നും എന്നാല്‍ അദ്ദേഹത്തിന് യുഡിഎഫുമായി സഹകരിക്കണമെന്ന് താല്‍പര്യമുണ്ടെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.ഇക്കാര്യ വിശദമായ ചര്‍ച്ച ചെയ്തിട്ട് തീരുമാനിക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പി സി ജോര്‍ജുമായും യുഡിഎഫ് ചര്‍ച്ച നടത്തിയിട്ടില്ലെന്നും ചോദ്യത്തിന് മറുപടിയായി രമേശ് ചെന്നിത്തല പറഞ്ഞു.പി സി ജോര്‍ജിനെ യുഡിഎഫില്‍ പ്രവേശിപ്പിക്കുമോയെന്ന ചോദ്യത്തിന് അദ്ദേഹവുമായി ചര്‍ച്ച ചെയ്യാതെ എങ്ങനെയാണ് പറയാന്‍ കഴിയുകയെന്നായിന്നു രമേശ് ചെന്നിത്തലയുടെ മറുപടി.

യുഡിഎഫില്‍ നിന്നും ജോസ് കെ മാണി വിട്ടു പോയി എല്‍ഡിഎഫിനൊപ്പം ചേര്‍ന്നിരിക്കുകയാണ്.ജോസ് കെ മാണി വിട്ടു പോയതില്‍ യുഡിഎഫിന് ഒരു പോറല്‍ പോലും ഏല്‍ക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.യുഡിഎഫിനെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ജനവിഭാഗങ്ങള്‍ ജോസ് കെ മാണിയുടെ പുതിയ രാഷ്ട്രീയ ബാന്ധവത്തില്‍ കടുത്ത അതൃപ്തിയിലാണെന്നാണ് യുഡിഎഫിന്റെ വിലയിരുത്തല്‍.കെ എം മാണിയെ ബജറ്റ് പോലും അവതരിപ്പിക്കാന്‍ അനുവദിക്കാത്തവര്‍ ഇപ്പോള്‍ ജോസ് കെ മാണിയെ ഒപ്പം കൂട്ടുന്നതിന് പറയുന്ന ന്യായങ്ങള്‍ ജനങ്ങള്‍ക്ക് ദഹിക്കുന്നതല്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.പണ്ട് പറഞ്ഞ കാര്യങ്ങള്‍ എല്ലാം വിസ്മരിച്ച് സിപിഎം ഇപ്പോള്‍ ഛര്‍ദ്ദിച്ചതെല്ലാം വിഴുങ്ങുകയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.


Next Story

RELATED STORIES

Share it