- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പ്: എറണാകുളം ജില്ലയില്‍ 28 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
കേന്ദ്രങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിര്‍ദേശം.കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമായും ധരിക്കണം. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം
കൊച്ചി: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിലെ വോട്ടെണ്ണലിനായി എറണാകുളം ജില്ലയിലുള്ളത് 28 കേന്ദ്രങ്ങള്‍. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടാണ് ഈ കേന്ദ്രങ്ങളില്‍ വോട്ട് എണ്ണല്‍ നടത്തുന്നതെന്ന് അധികൃതര്‍ അറിയിച്ചു. കേന്ദ്രങ്ങളില്‍ സാമൂഹിക അകലം കര്‍ശനമായി പാലിക്കണമെന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ നിര്‍ദേശം.കൗണ്ടിംഗ് ഓഫീസര്‍മാര്‍ കയ്യുറയും മാസ്കും ഫേസ് ഷീല്‍ഡും നിര്‍ബന്ധമായും ധരിക്കണം. കൗണ്ടിംഗ് ഹാളില്‍ എത്തുന്ന സ്ഥാനാര്‍ഥികളും കൗണ്ടിംഗ് ഏജന്റുമാരും മാസ്കും സാനിറ്റൈസറും ഉപയോഗിക്കണം. വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്നത് അതാത് തദ്ദേശ സ്ഥാപന സെക്രട്ടറിമാരാണ്.
പരമാവധി എട്ട് പോളിംഗ് സ്റ്റേഷനുകള്‍ക്ക് ഒരു ടേബിള്‍ എന്ന രീതിയിലാകും സാമൂഹ്യ അകലം പാലിച്ച് കൗണ്ടിംഗ് ടേബിളുകള്‍ സജ്ജീകരിക്കുക. ഒരു വാര്‍ഡിലെ എല്ലാ പോളിംഗ് സ്റ്റേഷനുകളിലെയും വോട്ടെണ്ണല്‍ ഒരു ടേബിളില്‍ തന്നെ ക്രമീകരിക്കും.വോട്ടെണ്ണല്‍ ആരംഭിക്കുന്നത് ഒന്നാം വാര്‍ഡ് മുതല്‍ എന്ന ക്രമത്തിലാണ്. ഒരു വാര്‍ഡില്‍ ഒന്നിലധികം ബൂത്തുകളുണ്ടെങ്കില്‍ അവ ഒരു ടേബിളിലാണ് എണ്ണുക. ത്രിതല പഞ്ചായത്തുകളില്‍ ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും രണ്ട് കൗണ്ടിംഗ് അസിസ്റ്റന്റുമാരും നഗരസഭകളില്‍ ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസറും ഒരു കൗണ്ടിംഗ് അസിസ്റ്റന്റും ഉണ്ടാകും.ജില്ല പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് എന്നിവിടങ്ങളിലെ വോട്ടുകള്‍ ബ്ലോക്ക് തല കേന്ദ്രങ്ങളില്‍ വെച്ചായിരിക്കും എണ്ണുന്നത്.
മുന്‍സിപ്പാലിറ്റി, കോര്പ്പറേഷന് എന്നിവിടങ്ങളിലേക്ക് പ്രത്യേക കേന്ദ്രങ്ങളും ഉണ്ടാവും. വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ അണുവിമുക്തമാക്കും. വോട്ട് എണ്ണല്‍ കേന്ദ്രത്തിനു അകത്തും പുറത്തും ആള്‍കൂട്ടം അനുവദിക്കില്ല. സ്ഥാനാര്‍ഥികള്‍ക്ക് തിരഞ്ഞെടുപ്പ് ഏജന്റിന് പുറമെ ഒരു കൗണ്ടിങ് ഏജന്റിനെ വോട്ട് എണ്ണലിന് ചുമതലപെടുത്താം.ബ്ലോക്ക് പഞ്ചായത്ത് വരണാധികാരിക്ക് ഒരു ഹാളും ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് പ്രത്യേക കൗണ്ടിംഗ് ഹാളുകളും സജ്ജീകരിക്കും. മുനിസിപ്പാലിറ്റികളിലും കോര്‍പ്പറേഷനുകളിലും ഓരോ വരണാധികാരിക്കും പ്രത്യേകം കൗണ്ടിംഗ് ഹാള്‍ ഉണ്ടാകും.
ജില്ലയിലെ വോട്ട് എണ്ണല്‍ കേന്ദ്രങ്ങള്‍
1. തൃപ്പൂണിത്തുറ മുന്‍സിപ്പാലിറ്റി - ഗവ.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ ,തൃപ്പൂണിത്തുറ
2. മുവാറ്റുപുഴ മുന്‍സിപ്പാലിറ്റി- മുനിസിപ്പല്‍ ഓഫീസ്, മുവാറ്റുപുഴ
3. കോതമംഗലം മുന്‍സിപ്പാലിറ്റി- ടൗണ്‍ യു.പി.സ്കൂള്‍, കോതമംഗലം
4. പെരുമ്പാവൂര്‍ മുന്‍സിപ്പാലിറ്റി- മുനിസിപ്പല്‍ ലൈബ്രറി, പെരുമ്പാവൂര്‍
5. ആലുവ മുന്‍സിപ്പാലിറ്റി- ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍, ആലുവ
6 . കളമശ്ശേരി മുന്‍സിപ്പാലിറ്റി- മുനിസിപ്പല്‍ ടൗണ്‍ ഹാള്‍, കളമശ്ശേരി
7. നോര്‍ത്ത് പറവൂര്‍ മുന്‍സിപ്പാലിറ്റി - ഗവ.ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ , പറവൂര്‍
8 . അങ്കമാലി മുന്‍സിപ്പാലിറ്റി - മുനിസിപ്പല്‍ ഓഫീസ്, അങ്കമാലി .
9. ഏലൂര്‍ മുന്‍സിപ്പാലിറ്റി - ഗാര്ഡിയന് ഏയ്ഞ്ചല്‍സ് ഹൈസ്കൂള്‍, മഞ്ഞുമ്മല്‍
10. തൃക്കാക്കര മുന്‍സിപ്പാലിറ്റി - മോഡല്‍ എഞ്ചിനീയറിംഗ് കോളേജ് തൃക്കാക്കര.
11. മരട് മുന്‍സിപ്പാലിറ്റി - ഗ്രിഗോറിയന്‍ പബ്ലിക് സ്കൂള്‍ മരട്.
12. പിറവം മുന്‍സിപ്പാലിറ്റി - എം.കെ.എം ഹൈസ്കൂള്‍ പിറവം.
13. കൂത്താട്ടുകുളം മുന്‍സിപ്പാലിറ്റി - മേരിഗിരി പബ്ലിക് സ്കൂള്‍ , കൂത്താട്ടുകുളം
14. കൊച്ചി കോര്പറേഷന് -സെന്റിനറി ഓഡിറ്റോറിയം, മഹാരാജാസ് കോളേജ്, എറണാകുളം
15. പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത്- ശ്രീനാരായണ എച്ച്.എസ്.എസ് പുല്ലംകുളം
16. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത്- യു.സി കോളേജ്, ആലുവ
17. അങ്കമാലി ബ്ലോക്ക് പഞ്ചായത്ത്- ശ്രീ ശങ്കര കോളേജ് കാലടി
18. കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത്-എം.ജി.എം എച്ച്.എസ്.എസ് കുറുപ്പംപടി
19. വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത്- സെന്റ്.ജോസഫ് യു.പി സ്കൂള്‍, ചുണങ്ങംവേലി
20. ഇടപ്പള്ളി ബ്ലോക്ക് പഞ്ചായത്ത്- ഭാരത്മാത കോളേജ്, തൃക്കാക്കര
21. വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത്- രാമവര്‍മ യൂണിയന് ഹൈ സ്കൂള്‍, ചെറായി
22. പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത്- എസ്.എന്‍.ഡി.പി ഓഡിറ്റോറിയം & എസ്.ഡി.പി.വൈ എച്ച്.എസ്.എസ് പള്ളുരുത്തി
23. മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്- എസ്.എന്‍.ഡി.പി എച്ച്. എസ്. എസ് ഉദയംപേരൂര്‍
24. വടവുകോട് ബ്ലോക്ക് പഞ്ചായത്ത്- സെന്റ്.പീറ്റേഴ്സ് എച്ച്.എസ്.എസ് കോലഞ്ചേരി
25. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത്- ബസേലിയസ് പൗലോസ് ഇന്‍ഡോര്‍ സ്റ്റേഡിയം& എം.എ കോളേജ് കോതമംഗലം
26. പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത്-എം.ടി.എം എച്ച്.എസ്.എസ് പാമ്പാക്കുട
27. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത്- സെന്റ്.ഫ്രാന്‍സിസ് അസീസി യു.പി.എസ് അത്താണി
28 മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത്- നിര്‍മല എച്ച്.എസ്.എസ് മൂവാറ്റുപുഴ
RELATED STORIES
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗങ്ങളെ തിരഞ്ഞെടുത്തു
22 Nov 2024 5:35 PM GMTഐലീഗില്‍ ജയത്തോടെ തുടങ്ങി ഗോകുലം കേരള; ശ്രീനിധിയെ തകര്‍ത്തു
22 Nov 2024 3:45 PM GMTമദ്യലഹരിയില്‍ കാറിടിച്ച് തെറിപ്പിച്ചു; പാലക്കാട് രണ്ടുപേര്‍ക്ക്...
22 Nov 2024 3:10 PM GMTകൈക്കൂലി വാങ്ങുന്നതിനിടെ അസിസ്റ്റൻ്റ് ലേബർ കമ്മീഷണർ പിടിയിൽ
22 Nov 2024 2:59 PM GMTമുനമ്പം വഖ്ഫ്ഭൂമി പ്രശ്നം:ജുഡീഷ്യൽ കമ്മീഷനെ നിയോഗിക്കുമെന്ന് സർക്കാർ
22 Nov 2024 2:09 PM GMTസന്തോഷ് ട്രോഫി; ലക്ഷദ്വീപിനെ 10 ഗോളിന് തകര്‍ത്ത് കേരളം
22 Nov 2024 1:32 PM GMT