- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗൺ: കേരളത്തിൻ്റെ തീരുമാനം കേന്ദ്രനിർദ്ദേശം വന്നശേഷം
രാജ്യത്തെ സ്കൂളുകൾ ഉൾപ്പെടെ പൊതു ഇടങ്ങൾ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്രമന്ത്രിസഭാ സമിതി നിർദേശം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ പങ്കെടുത്ത മന്ത്രിസഭാ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് നൽകി.

തിരുവനന്തപുരം: എപ്രിൽ 14 ന് അവസാനിക്കുന്ന ലോക്ക് ഡൗൺ നീട്ടണമോയെന്നത് സംബന്ധിച്ച് കേരളത്തിൻ്റെ തീരുമാനം കേന്ദ്ര തീരുമാനം വന്ന ശേഷമെന്ന് സംസ്ഥാന സർക്കാർ. ഇന്നു ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഈ മാസം 13ന് മന്ത്രിസഭ യോഗം വീണ്ടും ചേരും. കൊവിഡ് സംസ്ഥാനത്ത് നിയന്ത്രണവിധേയമെന്ന് മന്ത്രിസഭായോഗം വിലയിരുത്തി.
അതേസമയം, രാജ്യത്തെ സ്കൂളുകൾ ഉൾപ്പെടെ പൊതു ഇടങ്ങൾ മേയ്15 വരെ അടച്ചിടണമെന്ന് കേന്ദ്രമന്ത്രിസഭാ സമിതി നിർദേശം. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ധനമന്ത്രി നിർമ്മല സീതാരാമൻ എന്നിവർ പങ്കെടുത്ത മന്ത്രിസഭാ സമിതി ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോർട്ട് നൽകി. ഇതോടെ രാജ്യത്തെ ലോക്ഡൗൺ നീട്ടിയേക്കുമെന്ന സൂചനകൾക്ക് ബലം വർധിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ഡൗൺ ഏപ്രിൽ 14 ന് അവസാനിക്കും. എന്നാൽ ലോക്ഡൗണിന്റെ പശ്ചാത്തലത്തിലും വിവിധ സംസ്ഥാനങ്ങളിൽ വൈറസ് വ്യാപനം അതിദ്രുതം നടക്കുന്നതിനാൽ നിയന്ത്രണങ്ങൾ ദീർഘിപ്പിക്കണമെന്നാണ് വിവിധ കോണുകളിൽനിന്നുള്ള ആവശ്യം. നിരവധി സംസ്ഥാനങ്ങൾ ഇക്കാര്യം ആവശ്യപ്പെട്ടു കഴിഞ്ഞു.
മാളുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ അടച്ചിടാനാണ് സമിതി റിപ്പോർട്ട് നൽകിയിരിക്കുന്നത്. ഇന്ന് പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന പാര്‍ലമെന്റിലെ വിവിധ കക്ഷിനേതാക്കളുടെ വിഡിയോ കോണ്‍ഫറന്‍സ് ഇക്കാര്യങ്ങൾ ചർച്ച ചെയ്യും. ആളുകൾ കൂട്ടമായി എത്താൻ സാധ്യതയുള്ള മതകേന്ദ്രങ്ങൾ പോലുള്ള സ്ഥലങ്ങൾ സൂഷ്മമായി നിരീക്ഷിക്കണമെന്നും ഡ്രോണുകളിലൂടെയുള്ള നിരീക്ഷണം വർധിപ്പിക്കണമെന്നും സമിതി നിർദേശിക്കുന്നു. ഏപ്രിൽ 14 മുതൽ നാല് ആഴ്ച നിയന്ത്രണങ്ങൾ തുടരണമെന്നാണ് സമിതി നിർദശിച്ചിരിക്കുന്നത്.