- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍:വ്യാപാരികളുടെ ഹരജി വെള്ളിയാഴ്ച പരിഗണിക്കാന്‍ മാറ്റി ഹൈക്കോടതി
ലോക്ക് ഡൗണ്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ബുധനാഴ്ച എടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.ടിപിആര്‍ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്

കൊച്ചി: ലോക്ഡൗണ്‍ നിബന്ധനകള്‍ക്കെതിരെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനായി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി.ലോക്ക് ഡൗണ്‍ സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ ബുധനാഴ്ച എടുക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹരജി പരിഗണിക്കുന്നത് മാറ്റിയത്.
ടിപിആര്‍ റേറ്റിനെ അടിസ്ഥാനമാക്കിയുള്ള അശാസ്ത്രീയ ലോക്ഡൗണ്‍ പിന്‍വലിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ടാണ് ഹരജി സമര്‍പ്പിച്ചത്. നികുതി ഇളവും കെഎസ്ഇബി കുടിശിഖയില്‍ ഇളവും ബാങ്ക് ലോണുകള്‍ക്ക് പലിശ രഹിത മൊറട്ടോറിയം പ്രഖ്യാപിക്കുന്നതിനു സര്‍ക്കാരിനു നിര്‍ദ്ദേശം നല്‍കണമെന്നു ഹരജിയില്‍ ആവശ്യപ്പെടുന്നു.
സ്‌റ്റോക്ക് ചെയ്തിട്ടുളള ഉല്‍പ്പന്നങ്ങള്‍ നശിച്ചുപോയതിനു നഷ്ടപരിഹാരം നല്‍കുന്നതിനും നിര്‍ദ്ദേശം നല്‍കണം. കൊവിഡ് അതിജീവന പാക്കേജിന്റ ഭാഗമായി സര്‍ക്കാരിനു നല്‍കിയിട്ടുള്ള ജിഎസ്ടി തുക തിരികെ നല്‍കുന്നതിനു നിര്‍ദ്ദേശം നല്‍കണമെന്നും ഹരജിയില്‍ പറയുന്നു.
വാണിജ്യ സ്ഥാപനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനു പകരമായി രോഗബാധിതരുടെ വീടുകളും പരിസരവും അണുവിമുക്തമാക്കുന്നതിനു നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ആവശ്യപ്പെട്ടു. രോഗബാധിതരുടെ അടുത്ത ബന്ധുക്കളെ ഐസോലെറ്റ് ചെയ്യുന്നതിനു നടപടി സ്വീകരിക്കണമെന്നും വ്യാപാരികള്‍ ഹരജിയില്‍ ആവശ്യപ്പെട്ടു.
RELATED STORIES
പുരി രഥയാത്രയ്ക്കിടെ തിക്കും തിരക്കും; മൂന്ന് മരണം, 50 ലേറെ പേര്‍ക്ക്...
29 Jun 2025 7:49 AM GMTഡോ. ഹാരിസ് സത്യസന്ധന്, പറഞ്ഞതെല്ലാം പരിശോധിക്കും: ഉന്നയിച്ചത്...
29 Jun 2025 7:34 AM GMTമുല്ലപ്പെരിയാര്‍ ഡാം തുറന്നു; 13 ഷട്ടറുകള്‍ ഉയര്‍ത്തി; ജാഗ്രതാ...
29 Jun 2025 7:18 AM GMTആര്‍സിബി താരം വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചു; പരാതിയുമായി യുപി...
29 Jun 2025 7:05 AM GMTപിടിത്തം വിട്ട് വെളിച്ചെണ്ണ വില; കിലോയ്ക്ക് വില 450 രൂപ കടന്നു
29 Jun 2025 7:00 AM GMTതൃശൂരില്‍ രണ്ട് നവജാതശിശുക്കളെ കുഴിച്ചുമൂടി; അസ്ഥിക്കഷണങ്ങളുമായി...
29 Jun 2025 6:53 AM GMT