- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
സംസ്ഥാനത്ത് ഇളവുകള്‍ ഇങ്ങനെ; ഞായറാഴ്ച പൂര്‍ണ അവധി, യാത്രാവിലക്കില്‍ മാറ്റമില്ല
വൈകിട്ട് ഏഴര മുതല്‍ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും. അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ് സോണിലും യാത്രക്കാര്‍ക്ക് പോകാം.
തിരുവനന്തപുരം: മൂന്നാംഘട്ട ലോക്ക് ഡൗണ്‍ നാളെ തുടങ്ങാനിരിക്കെ കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് ഉപരിയായി സംസ്ഥാനത്ത് കൂടുതല്‍ ഇളവുകള്‍ ഉണ്ടാകില്ല. യാത്രാവിലക്ക് തുടരുമ്പോഴും രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യാവശ്യ കാര്യങ്ങള്‍ക്ക് രാവിലെ ഏഴ് മുതല്‍ രാത്രി ഏഴര വരെ ജനങ്ങള്‍ക്ക് പുറത്തിറങ്ങാം. വൈകിട്ട് ഏഴര മുതല്‍ രാവിലെ ഏഴ് വരെ സഞ്ചാരത്തിന് നിയന്ത്രണം ഉണ്ടാകും.
അത്യാവശ്യവും അനുവദനീയവുമായ കാര്യങ്ങള്‍ക്ക് റെഡ് സോണിലും യാത്രക്കാര്‍ക്ക് പോകാം. ഒന്നിലധികം നിലകളില്ലാത്ത ചെറുകിട ടെക്‌സ്‌റ്റൈല്‍ സ്ഥാപനങ്ങള്‍ അഞ്ചില്‍ താഴെ ജീവനക്കാരെ വച്ച് തുറക്കാം. ഇത് ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മാത്രമാണ് ബാധകം. ഈ സോണുകളില്‍ ടാക്‌സി, ഊബര്‍ ടാക്‌സി എന്നിവ അനുവദിക്കും. ഗ്രീന്‍ സോണുകളില്‍ രാവിലെ ഏഴ് മുതല്‍ രാത്രി 7.30 വരെ കടകള്‍ പ്രവര്‍ത്തിക്കാം. ആഴ്ചയില്‍ ആറ് ദിവസവും ഇത് അനുവദിക്കും. ഓറഞ്ച് സോണുകളില്‍ നിലവിലെ സ്ഥിതി തുടരും.
ഹോട്ട്‌സ്‌പോട്ടുകള്‍ ഒഴികെയുള്ള ഇടങ്ങളില്‍ ഹോട്ടലുകള്‍ക്കും ഭക്ഷണശാലകള്‍ക്കും പാര്‍സല്‍ വിതരണത്തിനായി തുറക്കാം. നിലവിലെ സമയക്രമം പാലിക്കണം. കടകള്‍ക്ക് നിലവിലെ സ്ഥിതി തുടരും. ഞായറാഴ്ച പൂര്‍ണ്ണ അവധി. കടകള്‍ തുറക്കരുത്. വാഹനങ്ങള്‍ പുറത്തിറങ്ങരുത്. ഈ തീരുമാനത്തിന് നാളെ ഇളവുണ്ട്. തുടര്‍ന്നുള്ള ഞായറാഴ്ചകളില്‍ നിയന്ത്രണം പൂര്‍ണ്ണതോതില്‍ കൊണ്ടുവരണം. അവശ്യ സേവനങ്ങളല്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ മെയ് 15 വരെ പ്രവര്‍ത്തിക്കാം.
ഇരുചക്ര വാഹനങ്ങളില്‍ പിന്‍സീറ്റ് യാത്ര പാടില്ല. ഒരാള്‍ മാത്രമേ സഞ്ചരിക്കാവൂ എന്നാണ് നിര്‍ദ്ദേശം. ഹോട്ട്‌സ്‌പോട്ട് അല്ലാത്ത ഇടങ്ങളില്‍ അത്യാവശ്യ ഘട്ടങ്ങളില്‍ സംസ്ഥാനത്ത് ഇളവ് അനുവദിക്കും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടി പാടില്ല. സിനിമാ തിയേറ്റര്‍, ആരാധനാലയങ്ങള്‍, തുടങ്ങിയവയ്ക്ക് നിയന്ത്രണം തുടരും. ആളുകള്‍ കൂടിച്ചേരുന്ന പരിപാടികള്‍ വേണ്ടെന്ന് വയ്ക്കും. 65 വയസിന് മുകളിലുള്ളവര്‍, മാരകരോഗങ്ങളുള്ളവര്‍, 10 വയസിന് താഴെയുള്ള കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവര്‍ അത്യാവശ്യ അവശ്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങരുത്. പൊതുഗതാഗതം ഗ്രീന്‍ സോണില്‍ അടക്കം അനുവദിക്കില്ല. സ്വകാര്യ വാഹനങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ഡ്രൈവര്‍ക്ക് പുറമെ രണ്ട് പേരില്‍ കൂടുതല്‍ യാത്ര ചെയ്യരുത്. ഹോട്ട്‌സ്‌പോട്ടുകളിലും ഇത് പാടില്ല.
സമയാസമയം ജില്ലകളിലെ സ്ഥിതി വിലയിരുത്തി സോണുകളുടെ തരംതിരിക്കല്‍ മാറ്റും. റെഡ് സോണ്‍ ജില്ലകളിലെ ഹോട്ട്‌സ്‌പോട്ടുകളില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണം കര്‍ശനമായി തുടരും. മറ്റ് പ്രദേശങ്ങളില്‍ ഇളവുകള്‍ ഉണ്ടാകും. ഹോട്ട്‌സ്‌പോട്ടുകളായ നഗരസഭകളില്‍ വാര്‍ഡോ ഡിവിഷനോ ആണ് അടച്ചിട്ടത്. ഇത് പഞ്ചായത്തുകളില്‍ കൂടി വ്യാപിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് നിയന്ത്രണങ്ങള്‍
റോഡ്, റെയില്‍, വ്യോമഗതാഗതം ഇല്ല (അനുവദിക്കുന്നത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെ മാത്രം)
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കരുത്
ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍, സിനിമ തിയേറ്ററുകള്‍, ഷോപ്പിങ് മാളുകള്‍, ജിമ്മുകള്‍, ബാറുകള്‍ തുറക്കരുത്
രാഷ്ട്രീയ, മത, സാമുദായിക ചടങ്ങള്‍ പാടില്ല
പൊതുഇടങ്ങളില്‍ മാസ്‌ക് നിര്‍ബന്ധം
അഞ്ചുപേരില്‍ കൂടുതല്‍ ഒത്തുകൂടരുത്.
വിവാഹചടങ്ങളില്‍ 50ല്‍ കൂടുതല്‍ ആളുകള്‍ പാടില്ല.
ശവസംസ്‌കാര ചടങ്ങുകളില്‍ 20ലധികം പേര്‍ പാടില്ല.
പൊതുഇടങ്ങളില്‍ തുപ്പരുത്.
മദ്യം, പാന്‍, പുകയില ഉല്‍പ്പനങ്ങള്‍ക്ക് എന്നിവയ്ക്ക് പൊതുഇടങ്ങളില്‍ വിലക്ക്.
റെഡ്സോണില്‍ ഇങ്ങനെ
അനുവദിക്കപ്പെട്ട ആവശ്യങ്ങള്‍ക്ക് വ്യക്തിഗത വാഹനങ്ങള്‍ നാലുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്ക് പുറമേ രണ്ടു യാത്രക്കാര്‍ മാത്രം
ഇരു ചക്രവാഹനങ്ങളില്‍ ഒരാള്‍മാത്രം
നഗരങ്ങളിലെ ഒറ്റപ്പെട്ട കടകള്‍ തുറക്കാം
ഹൗസിങ് കോംപ്ലക്സുകളിലെ കടകള്‍ തുറക്കാം
നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്താം
ഗ്രാമപ്രദേശങ്ങളില്‍ എല്ലാ തരത്തിലുള്ള നിര്‍മാണ- വ്യവസായ പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി
തൊഴിലുറപ്പ് ജോലി നടത്താം
ഭക്ഷ്യസംസ്‌കരണ യൂണിറ്റുകള്‍, ഷോപ്പിങ് മാളുകള്‍ ഒഴികെ ഉള്ള കടകള്‍ തുറക്കാം
കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍, കടല്‍, പുഴ മത്സ്യബന്ധനം, അനിമല്‍ ഹസ്ബന്‍ഡറി, തോട്ടം മേഖല എന്നിവ പ്രവര്‍ത്തിക്കാം
33 ശതമാനം ഹാജരോടെ സ്വകാര്യ ഓഫിസുകള്‍ പ്രവര്‍ത്തിക്കാം
RELATED STORIES
ദീര്ഘദൂരയാത്രകള് നടത്തി റീലുകളിലൂടെ പ്രശസ്തരായ വനിതാ പോലിസുകാര്...
5 Nov 2024 6:37 AM GMTകഷ്ടകാലം മാറാതെ നെയ്മര്; വീണ്ടും പരിക്ക്; ഒരു മാസം പുറത്ത്
5 Nov 2024 6:27 AM GMTനിര്മാതാവ് സാന്ദ്ര തോമസിനെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പുറത്താക്കി
5 Nov 2024 6:06 AM GMTകിങ് ഖാനെ കാണാന് മന്നത്തിന് മുന്നില് ആരാധകന് കാത്തുനിന്നത് 95...
5 Nov 2024 6:06 AM GMTലോറന്സ് ബിഷ്ണോയിയുടെ ടീഷര്ട്ട് ഓണ്ലൈനില് വില്പ്പനയ്ക്ക്;...
5 Nov 2024 5:57 AM GMTബസ് തട്ടി റോഡിലേക്കുവീണ ബൈക്ക് യാത്രക്കാരി അതേബസിന്റെ ടയര്...
5 Nov 2024 5:32 AM GMT