Kerala

പണം വച്ച് ചീട്ടുകളി; കോന്നിയിൽ മൂന്നുപേർ പിടിയിൽ

പകര്‍ച്ചവ്യാധി തടയല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് ഇവർക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്.

പണം വച്ച് ചീട്ടുകളി; കോന്നിയിൽ മൂന്നുപേർ പിടിയിൽ
X

പത്തനംതിട്ട: പണം വച്ച് ചീട്ട് കളിച്ചതിന് കോന്നി പുളിഞ്ചാണിയില്‍നിന്നും മൂന്നു പേരെ പോലിസ് പിടികൂടി. കോന്നി മാരൂര്‍പാലം ഗോപി സദനത്തില്‍ കൃഷ്ണകുമാര്‍(38), അരുവാപ്പുലം വത്സല ഭവനത്തില്‍ സന്തോഷ് കുമാര്‍, (40), അരുവാപ്പുലം പാറയ്ക്കല്‍ പുത്തന്‍വീട്ടില്‍ പ്രസന്നന്‍(56) എന്നിവരെയാണ് കോന്നി എസ്ഐ കുരുവിള സക്കറിയയുടെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ലോക്ക് ഡൗൺ ലംഘിച്ചതിനാൽ പകര്‍ച്ചവ്യാധി തടയല്‍ വകുപ്പുകള്‍ കൂടി ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലിസ് സംഘത്തില്‍ സിപിഒമാരായ ജിപ്‌സണ്‍, ഷാജഹാന്‍ എന്നിവരുണ്ടായിരുന്നു.

Next Story

RELATED STORIES

Share it