- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
വയനാട് ജില്ലയിലെ ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇങ്ങനെ...
കല്‍പ്പറ്റ: ലോക്ക് ഡൗണുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ അനുവദിച്ചുനല്‍കിയ സാഹചര്യത്തില്‍ വയനാട് ജില്ലയിലെ കണ്ടെയ്ന്‍മെന്റ് സോണില്‍ ഒഴികെയുളള പ്രദേശങ്ങളില്‍ താഴെ പറയും പ്രകാരം ഇളവുകള്‍ അനുവദിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി.
* 10, +2 പരീക്ഷ പേപ്പര്‍ മുല്യനിര്‍ണയത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന അധ്യാപകര്‍, അനുബന്ധ ജീവനക്കാര്‍ എന്നിവര്‍ക്ക് അവരുടെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് യാത്ര ചെയ്യാവുന്നതാണ്.
* കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വെട്ട് കല്ല്, ചെത്ത് കല്ല് എന്നിവ ചെത്തിയെടുക്കാനും വാഹനങ്ങളില്‍ അവ നിര്‍മാണസ്ഥലത്തേയ്ക്ക് കൊണ്ടുപോവാനും അനുവദിക്കും.
* റബ്ബര്‍ മരങ്ങള്‍ക്ക് റെയിന്‍ ഗാര്‍ഡ് ചെയ്യുന്ന പ്രവൃത്തികളും അത്തരം സാമഗ്രികള്‍ വില്‍ക്കുന്ന കടകളും തുറന്നുപ്രവര്‍ത്തിക്കാം.
* മലഞ്ചരക്ക് വ്യാപാരം നടത്തുന്ന കടകള്‍ ചൊവ്വ, വ്യാഴം ദിവസങ്ങളിലും, ഓട്ടോമൊബൈല്‍ സ്‌പെയര്‍ സ്‌പോര്‍ട്ടുകള്‍ വില്‍ക്കുന്ന കടകള്‍ തിങ്കള്‍, വ്യാഴം ദിവസങ്ങളിലും പ്രവര്‍ത്തിക്കാം.
* റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളള ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന അഡൈ്വസ് നല്‍കുന്നതിനായി ആവശ്യമായ മിനിമം ജീവനക്കാരെ വച്ച് ജില്ലാ പിഎസ്‌സി ഓഫിസിന് പ്രവര്‍ത്തിക്കാം.
* കണ്ണട റിപ്പയര്‍ ചെയ്യുന്ന കടകള്‍ എല്ലാ ചൊവ്വാഴ്ച്ചകളിലും ശനിയാഴ്ചകളിലും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ഒഴികെ കാലത്ത് 10 മണി മുതല്‍ 2 മണിവരെ തുറന്നുപ്രവര്‍ത്തിക്കാം.
* മഴക്കാല മുന്നൊരുക്കങ്ങള്‍ക്കാവശ്യമുളള പ്ലാസ്റ്റിക് റെക്‌സിന്‍ തുടങ്ങിയവ വില്‍ക്കുന്ന കടകള്‍ എല്ലാ വ്യാഴാഴ്ചകളിലും തുറന്നുപ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തന സമയം രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 2 വരെ ആയിരിക്കും.
* മൊബൈല്‍ കടകളും ശ്രവണസഹായി ഉപകരണങ്ങള്‍ വില്‍ക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകള്‍, മൊബൈല്‍ റിപ്പയര്‍ ചെയ്യുന്ന കടകള്‍ എന്നിവ എല്ലാ ബുധനാഴ്ചകളിലും ശനിയാഴ്ചകളിലും 10 മണി മുതല്‍ 1 മണിവരെ പ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അത്തരം കടകള്‍ക്ക് പ്രവര്‍ത്തനാനുമതി ഇല്ല.
* മലഞ്ചരക്ക്/റബ്ബര്‍ എടുക്കുന്ന കടകള്‍ എല്ലാ ചൊവ്വാഴ്ചകളിലും വ്യാഴാഴ്ചകളിലും തുറന്നുപ്രവര്‍ത്തിക്കാം. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രവര്‍ത്തന സമയം 10 മുതല്‍ 2 മണി വരെ ആയിരിക്കും.
* ഓണ്‍ലൈന്‍ വ്യാപാരത്തിന്റെ ഭാഗമായി ഡോര്‍ ഡെലിവറിക്ക് വേണ്ടി സാധനങ്ങള്‍ എടുക്കുന്നതിനായി കടകള്‍ക്ക് കാലത്ത് 7 മണി മുതല്‍ 9 വരെ തുറക്കാവുന്നതാണ്. തുറക്കുന്ന വിവരം സ്റ്റേഷന്‍ ഹൗസ് ഓഫിസറെ മുന്‍കൂട്ടി അറിയിക്കേണ്ടതാണ്. എന്നാല്‍, ഈ സമയങ്ങളില്‍ കടകളില്‍ നേരിട്ടുള്ള വില്ലന പാടുളളതല്ല.
* ലോക്ക് ഡൗണിനെ തുടര്‍ന്ന് നാളിതുവരെ തുറന്നുപ്രവര്‍ത്തിക്കാത്ത കച്ചവട സ്ഥാപനങ്ങള്‍ ബന്ധപ്പെട്ട സ്റ്റേഷന്‍ ഹൗസ് ഓഫിസറുടെ അനുമതിയോടെ ക്ലീനിങ് ആവശ്യാര്‍ഥം കുറച്ച് ജീവനക്കാരെ പങ്കെടുപ്പിച്ച് ക്ലീനിങ് നടത്താം.
RELATED STORIES
സ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMTപതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ വി എച്ച് പി നടപടിക്കെതിരേ ...
22 Dec 2024 2:52 PM GMTയുഎസ് യുദ്ധവിമാനം ചെങ്കടലില് വെടിവച്ചിട്ടത് ഹൂത്തികള് (വീഡിയോ)
22 Dec 2024 2:52 PM GMTമാധ്യമം ലേഖകനെതിരായ പോലിസ് നടപടി അപലപനീയം: കെഎന്ഇഎഫ്
22 Dec 2024 1:58 PM GMTഇസ്ലാമോഫോബിയ പ്രചരിപ്പിക്കുന്നതില് സിപിഎം നേതാക്കള് ആനന്ദം...
22 Dec 2024 1:48 PM GMT