- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍ ഇളവുകള്‍: കര്‍ശന ജാഗ്രതയ്ക്ക് പോലിസിന് നിര്‍ദേശം

തിരുവനന്തപുരം: വലിയ പെരുന്നാളിനോടനുബന്ധിച്ച് മൂന്നുദിവസം തുടര്‍ച്ചയായി കടകള്‍ തുറക്കുന്ന സാഹചര്യത്തില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സംസ്ഥാന പോലിസ് മേധാവി അനില്‍ കാന്ത് ജില്ലാ പോലിസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ പ്രവേശിക്കാവുന്ന പരമാവധി ആള്‍ക്കാരുടെ എണ്ണം നാല്‍പതായി നിജപ്പെടുത്തിയിട്ടുണ്ട്.
ഇത് ഉറപ്പാക്കുന്നതിന് എല്ലാ ജില്ലാ പോലിസ് മേധാവിമാരും സബ് ഡിവിഷനല്‍ പോലിസ് ഓഫിസര്‍മാരും സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍മാരും മതനേതാക്കളുമായും സാമുദായ പ്രതിനിധികളുമായും നിരന്തരം സമ്പര്‍ക്കം പുലര്‍ത്തും. ഭക്തര്‍ സാമൂഹിക അകലം ഉള്‍പ്പെടെ എല്ലാവിധ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ഇത് ഉപകരിക്കും. കടകളിലെ തിരക്ക് നിയന്ത്രിക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനും പ്രത്യേകശ്രദ്ധ നല്‍കാനും നിര്‍ദേശമുണ്ട്.
കച്ചവടക്കാരുടെ പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത് രോഗവ്യാപനത്തിന്റെ സാധ്യത പൂര്‍ണമായും ഇല്ലാതാക്കണം. സി, ഡി വിഭാഗത്തില്‍പെട്ട സ്ഥലങ്ങളില്‍ പ്രത്യേക ശ്രദ്ധ നല്‍കും. ജനങ്ങള്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹിക അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പോലിസ് അനൗണ്‍സ്‌മെന്റ് നടത്തും. ഇക്കാര്യം ജനങ്ങളിലേയ്ക്ക് എത്തിക്കാന്‍ സാമൂഹിക മാധ്യമങ്ങള്‍ പരമാവധി വിനിയോഗിക്കും. സന്നദ്ധസംഘടനകളുടെ സഹകരണവും ഇതിനായി വിനിയോഗിക്കും. ബീറ്റ് പട്രോള്‍, മൊബൈല്‍ പട്രോള്‍, വനിതാ മോട്ടോര്‍സൈക്കിള്‍ പട്രോള്‍ എന്നീ യൂണിറ്റുകള്‍ സദാസമയവും നിരത്തിലുണ്ടാവും. മുഴുവന്‍ പോലിസ് ഉദ്യോഗസ്ഥരെയും ഇതിനായി വിനിയോഗിക്കും.
RELATED STORIES
ഇറാന്-ഇസ്രായേല്‍ യുദ്ധത്തെക്കുറിച്ച് അറിയേണ്ടതെല്ലാം
25 Jun 2025 1:13 PM GMTഇറാന്റെ സൈനികശക്തിയെ കുറിച്ച് ഇസ്രായേലിനുണ്ടായിരുന്നത് ഊഹങ്ങള്‍...
25 Jun 2025 5:49 AM GMTഖുദ്സിന്റെ വിമോചനം അടുത്തുവരുകയാണ്?
24 Jun 2025 11:57 AM GMTഗുരുതര രോഗങ്ങളുമായി തിഹാര്‍ ജയിലില്‍ 1,000 ദിവസം പിന്നിട്ട് ഇ...
23 Jun 2025 4:03 PM GMTഇറാനിയന്‍ ആക്രമണം: പശ്ചിമേഷ്യയുടെയും ഫലസ്തീന്റെയും ഭാവിക്കുവേണ്ടിയുള്ള ...
23 Jun 2025 3:41 AM GMTയുഎസ് ഇറാനെ ലക്ഷ്യം വച്ചാല്‍ ഗള്‍ഫ് രാജ്യങ്ങള്‍ നിലപാട് എടുക്കേണ്ടി...
21 Jun 2025 4:59 PM GMT