- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ലോക്ക് ഡൗണ്‍: കോട്ടയം ജില്ലയില്‍ പ്രവര്‍ത്തനാനുമതിയുള്ള മേഖലകള്‍; പുതിയ മാര്‍ഗനിര്‍ദേശങ്ങളായി
കോട്ടയം ജില്ലയെ ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ നേരത്തെ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു.
കോട്ടയം: കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ പ്രഖ്യാപിച്ച ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തില്‍ ഇളവുകള്‍ സംബന്ധിച്ച് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. കോട്ടയം ജില്ലയെ ഗ്രീന്‍സോണില്‍ ഉള്‍പ്പെടുത്തിയ പശ്ചാത്തലത്തില്‍ നേരത്തെ ഇളവുകള്‍ പ്രഖ്യാപിച്ച് ജില്ലാ ഭരണകൂടം സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍, ആദ്യദിനംതന്നെ ജനങ്ങള്‍ വ്യാപകമായി നിരത്തിലിറങ്ങിയ പശ്ചാത്തലത്തില്‍ ജില്ലാ ഭരണകൂടം ഇളവുകള്‍ പിന്‍വലിച്ച് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. ഇതുസംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തി പ്രവര്‍ത്തനാനുമതിയുള്ള മേഖലകള്‍ സംബന്ധിച്ച് പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
* ഭക്ഷ്യവസ്തു നിര്‍മാണ, വില്‍പ്പന, വിതരണ സംവിധാനങ്ങള്‍
* എല്ലാ ആരോഗ്യ സേവനങ്ങളും (ആയുഷ് ഉള്‍പ്പെടെ)
* വെറ്ററിനറി
* കാര്‍ഷിക അനുബന്ധ പ്രവര്‍ത്തനങ്ങള്‍(കന്നുകാലി-കോഴി വളര്‍ത്തല്‍ മല്‍സ്യബന്ധനം എന്നിവ ഉള്‍പ്പെടെ)
* അവശ്യസേവന വിഭാഗത്തില്‍പെട്ട സര്‍ക്കാര്‍ ഓഫിസുകള്‍ (പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാം)
മറ്റ് ഓഫിസുകളില്‍ 33 ശതമാനംവരെ ഹാജര്‍ നിലയില്‍
* കൊറിയര്‍ സര്‍വീസ്
* സ്വകാര്യമേഖലയില്‍ ഉള്‍പ്പെടെയുള്ള ബാങ്കുകള്‍
* റിസര്‍വ് ബാങ്ക് അംഗീകാരമുള്ള ബാങ്കിങ് ഇതര ധനകാര്യസ്ഥാപനങ്ങള്‍
* സഹകരണ വായ്പാസംഘങ്ങള്‍
* ഇന്‍ഷുറന്‍സ് കമ്പനികള്‍.
* തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍
* ചരക്ക് ഗതാഗതം
* പ്രത്യേക സാമ്പത്തിക മേഖലകള്‍, ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകള്‍, നഗരപരിധിക്ക് പുറത്തുള്ള വ്യവസായശാലകള്‍
* ഗ്രാമീണമേഖലയിലെ ജലസേചന പദ്ധതികള്‍, റോഡ് നിര്‍മാണം, കെട്ടിടനിര്‍മാണം
* നഗരമേഖലയിലെ നിര്‍മാണപദ്ധതികളുടെ പൂര്‍ത്തീകരണം (പദ്ധതി മേഖലയ്ക്ക് പുറത്തുനിന്നുള്ള തൊഴിലാളികളെ അനുവദിക്കില്ല)
* നിര്‍മാണസാമഗ്രികളുടെ (സിമന്റ്, കമ്പി, ഇഷ്ടിക തുടങ്ങിയവ) വില്‍പ്പനകേന്ദ്രങ്ങള്‍
* വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കുള്ള പുസ്തകങ്ങള്‍ മാത്രം വില്‍ക്കുന്ന സ്ഥാപനങ്ങള്‍.
വാഹനയാത്ര
* അവശ്യവസ്തുക്കള്‍ വാങ്ങുന്നതിനും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കും മാത്രം
* ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങളില്‍നിന്ന് ഒഴിവാക്കപ്പെട്ട വിഭാഗങ്ങളിലുള്ളവര്‍ക്ക് ഒദ്യോഗിക- തൊഴില്‍ യാത്രകള്‍ക്കായി വാഹന ഉപയോഗത്തിന് അനുമതിയുണ്ട്.
* നാലുചക്രവാഹനങ്ങളില്‍ ഡ്രൈവര്‍ക്കു പുറമെ ഒരാള്‍ക്ക് പിന്‍സീറ്റിലിരുന്ന് യാത്രചെയ്യാം.
* ഇരുചക്രവാഹനങ്ങളില്‍ ഓടിക്കുന്നയാള്‍ മാത്രം.
* റഫ്രിജറേറ്റര്‍, മിക്സി, ഫാന്‍, മൊബൈല്‍ ഫോണ്‍ മുതലായവയുടെ വില്‍പ്പന- സര്‍വീസ് കേന്ദ്രങ്ങള്‍, വര്‍ക്ക് ഷോപ്പുകള്‍, കണ്ണട വില്‍പ്പനശാലകള്‍ തുടങ്ങിയവ നേരത്തെ നല്‍കിയ നിര്‍ദേശങ്ങള്‍ പ്രകാരം പ്രവര്‍ത്തിക്കാം
RELATED STORIES
സുപ്രിംകോടതി മുന് ജഡ്ജിയെ ബഹ്റൈന് കോടതിയിലെ അംഗമാക്കി
23 Dec 2024 2:14 AM GMTതൃശൂര്പൂരം അട്ടിമറിച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിന് വേണ്ടിയെന്ന്...
23 Dec 2024 2:01 AM GMT'ന്യൂനപക്ഷ പ്രീണനം' ഭൂരിപക്ഷ സമുദായത്തെ അകറ്റിയെന്ന് സിപിഎം വയനാട്...
23 Dec 2024 1:50 AM GMT''ഇസ്ലാമിക രാജ്യങ്ങളില് പോയി മോദി ലോക സാഹോദര്യം പറയുന്നു'' ദ്വിഗ്...
23 Dec 2024 1:30 AM GMTചീമേനിയില് ആണവനിലയം സ്ഥാപിക്കാന് അനുമതി നല്കാമെന്ന് കേന്ദ്രം
23 Dec 2024 12:41 AM GMTസ്കൂളില് ക്രിസ്മസ് ആഘോഷം; അധ്യാപകരെ ഭീഷണിപ്പെടുത്തിയ സംഭവത്തില്...
22 Dec 2024 5:10 PM GMT