- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ട്രിപ്പിൾ ലോക്ക് ഡൗൺ; നഗരവാസികൾക്ക് ഇളവുകൾ അനുവദിച്ചു
പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് രാവിലെ ഏഴ് മുതൽ 11 വരെ തുറക്കാൻ അനുമതി നൽകി.
തിരുവനന്തപുരം: തലസ്ഥാനത്ത് ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ ആളുകൾക്ക് തൊട്ടടുത്ത കടകളിൽപോയി സാധനങ്ങൾ വാങ്ങാൻ അനുമതി. അവശ്യസാധനങ്ങൾ പോലിസ് വീട്ടിലെത്തിച്ച് നൽകുമെന്നായിരുന്നു നേരത്തെ നൽകിയിരുന്ന നിർദേശം. ഇതിനായി പോലിസ് ഫോൺ നമ്പറുകളും നൽകിയിരുന്നു.
എന്നാൽ ഇത് പ്രായോഗികമല്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് ആളുകൾക്ക് നേരിട്ട് സാധനം വാങ്ങാൻ അനുമതി നൽകിയത്. പഴം, പച്ചക്കറി, പലചരക്ക് സാധനങ്ങൾ വിൽക്കുന്ന കടകൾക്ക് തുറന്നു പ്രവർത്തിക്കാം. രാവിലെ ഏഴ് മുതൽ 11 വരെയാണ് കടകൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഈ സമയത്ത് ആളുകൾക്ക് തൊട്ടടുത്ത കടകളിൽ എത്തി സാധനം വാങ്ങാം. ഹോട്ടലുകളും സമൂഹ അടുക്കളകളും ഇല്ലാത്തതിനാൽ കുടുംബശ്രീ കാന്റീൻ വഴി ഭക്ഷണം പാഴ്സലായി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
തിരുവനന്തപുരം കോർപറേഷനിൽ ഒരാഴ്ചത്തേക്കാണ് നിയന്ത്രണം. പൊതുഗതാഗതമില്ല. മരുന്ന് കടകൾ മാത്രമാണ് പ്രവർത്തിക്കുന്നത്. സെക്രട്ടറിയേറ്റ് അടക്കം നഗരം ഒരാഴ്ച അടഞ്ഞു കിടക്കും. നഗരത്തിലേയ്ക്ക് പ്രവേശിക്കാനും തിരികെ പോകാനും ഒരു വഴി മാത്രമാണുള്ളത്. അശുപത്രിയിലേയ്ക്കും മരുന്നു കടകളിലേയ്ക്കും പോകുന്നുവർ സത്യവാങ്ങ്മൂലം കൈയിൽ കരുതണം.
മുഖ്യമന്ത്രി പിണറായി വിജയൻ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലിരുന്നാണ് ജോലി ചെയ്യുന്നത്. നഗരത്തിലേയ്ക്ക് പ്രവേശിക്കുന്ന എല്ലാ അതിർത്തി കളും പോലിസ് അടച്ചു. ലോക്ക് ഡൗൺ ലംഘിച്ച് അനാവിശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസെടുക്കുകയും വാഹനങ്ങൾ പിടിച്ചെടുക്കുകയും ചെയ്യു മെന്ന് തിരുവനന്തപുരം ഡിസിപി ദിവ്യാ പി ഗോപിനാഥ് അറിയിച്ചു.
ആശുപത്രികളിലേക്ക് പോകുന്നവർ വാഹനത്തിന് മുന്നിൽ പോകുന്ന ആശുപത്രിയുടെ പേര് പതിക്കണം. ബാങ്കുകൾക്ക് കുറച്ച് ജീവനക്കാരെ വച്ച് പ്രവർത്തിക്കാം. എന്നാൽ പൊതു ജനങ്ങൾക്ക് പ്രവേശനം ഉണ്ടാകില്ലെന്നും ഡിസിപി പറഞ്ഞു.
RELATED STORIES
പതിനഞ്ച് ദിവസത്തിനുള്ളില് പിഴയടച്ചില്ലെങ്കില് സംഭല് എംപി സിയാവുര്...
22 Dec 2024 4:39 PM GMTഅല്ലു അര്ജുന്റെ വസതിയില് ആക്രമണം; എട്ട് പേര് അറസ്റ്റില്
22 Dec 2024 1:42 PM GMTഭര്ത്താവില് നിന്ന് 500 കോടി രൂപ ജീവനാംശം തേടി ഭാര്യ; 12 കോടി...
22 Dec 2024 12:05 PM GMTതടവുകാരന്റെ ചെറുമകളെ വീട്ടിലേക്ക് ക്ഷണിച്ചു; ജയിലറെ ചെരുപ്പൂരി തല്ലി...
22 Dec 2024 11:12 AM GMTബംഗ്ലാദേശില് നിന്നുള്ള മുസ്ലിം പൗരന്മാര്ക്ക് ചികില്സ...
22 Dec 2024 6:52 AM GMT''രാജ്യം ആരുടെയും തന്തയുടേതല്ല'' പരാമര്ശത്തിലെ രാജ്യദ്രോഹക്കേസ്...
22 Dec 2024 4:57 AM GMT