Kerala

ലോകായുക്ത ഉത്തരവ്: കെ ടി ജലീലിന്റെ ഹരജി ഫയലില്‍ സ്വീകരിക്കുന്നതു കൂടുതല്‍ വാദത്തിനു ശേഷമെന്നു ഹൈക്കോടതി

2021 മാര്‍ച്ച് 26 ലെ ഇടക്കാല ഉത്തരവ് മന്ത്രിയുടെ ഭാഗം മനപൂര്‍വം മറച്ചുവെച്ചെന്ന ജലീലിന്റെ ആരോപണം ശരിയല്ലെന്നു പരാതിക്കാരന്റെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നതടക്കം നിരീക്ഷണങ്ങളും വിധിയും ഹരജി തീര്‍പ്പാകുന്നത് വരെ സ്റ്റേ ചെയ്യണമെന്ന ജലീലിന്റെ ഇടക്കാല ആവശ്യം ഡിവിഷന്‍ബെഞ്ച് അനുവദിച്ചില്ല

ലോകായുക്ത ഉത്തരവ്: കെ ടി ജലീലിന്റെ ഹരജി ഫയലില്‍ സ്വീകരിക്കുന്നതു കൂടുതല്‍ വാദത്തിനു ശേഷമെന്നു ഹൈക്കോടതി
X

കൊച്ചി: ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി കെ ടി ജലീലിനെ അയോഗ്യനാക്കിയ ലോകായുക്ത ഉത്തരവ് ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹരജി ഫയലില്‍ സ്വീകരിക്കുന്നതു കൂടുതല്‍ വാദത്തിനു ശേഷമെന്നു ഹൈക്കോടതി. ലോകായുക്ത നിയമ പ്രകാരം ഒരു മന്ത്രിക്കെതിരെ അന്വേഷണം തീരുമാനിച്ചാല്‍ നടപടിയെടുക്കുന്നതു സംബന്ധിച്ചു മുഖ്യമന്ത്രിയെ അറിയിക്കണം. ഇതു സംബന്ധിച്ചു ലോകായുക്ത പരാതിയുടെ പകര്‍പ്പു സഹിതം മുഖ്യമന്ത്രിയുടെ ഓഫിസിലേക്ക് അയച്ചതിന്റെ രേഖകള്‍ പരാതിക്കാരന്‍ കോടതിയില്‍ ഹാജരാക്കി.

2021 മാര്‍ച്ച് 26 ലെ ഇടക്കാല ഉത്തരവ് മന്ത്രിയുടെ ഭാഗം മനപൂര്‍വം മറച്ചുവെച്ചെന്ന ജലീലിന്റെ ആരോപണം ശരിയല്ലെന്നു പരാതിക്കാരന്റെ അഭിഭാഷകര്‍ കോടതിയില്‍ ബോധിപ്പിച്ചു.മന്ത്രിസ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നതടക്കം നിരീക്ഷണങ്ങളും വിധിയും ഹരജി തീര്‍പ്പാകുന്നത് വരെ സ്റ്റേ ചെയ്യണമെന്ന ജലീലിന്റെ ഇടക്കാല ആവശ്യം ഡിവിഷന്‍ബെഞ്ച് അനുവദിച്ചില്ല. ഹരജി ഫയലില്‍ സ്വീകരിക്കാത്തതിനാല്‍ കേസിലെ എതിര്‍കക്ഷികള്‍ക്ക് കോടതിയില്‍ ഹാജരാകാനുള്ള നോട്ടിസ് പുറപ്പെടുവിച്ചില്ല.ലോകായുക്ത നിയമത്തിന് വിരുദ്ധവും സ്വാഭാവിക നീതിയുടെ ലംഘനവുമാണ് വിധിയെന്നും റദ്ദാക്കണമെന്നുമായിരുന്നു ഹരജിക്കാരെന്റ വാദം.പ്രാഥമികാന്വേഷണം പോലും നടത്താതേയും വിഷയം വിലയിരുത്താതേയുമാണ് ലോകായുക്തയുടെ വിധി ഉണ്ടായതെന്ന് ഹരജിക്കാരന്‍ വാദിച്ചു.

കക്ഷികളുടെ വാക്കാലുള്ള വാദങ്ങളെ മാത്രം അടിസ്ഥാനപ്പെടുത്തിയാണ് ഈ വിധി. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ (എംഡിഎഫ്‌സി) നിയമന യോഗ്യതയുമായി ബന്ധപ്പെട്ട വിഷയമാണ് ലോകായുക്ത പരിഗണിച്ചത്. ലോകായുക്ത നിയമ പ്രകാരം അധികാര പരിധിക്ക് പുറത്തുള്ള വിഷയമായതിനാല്‍ ഇത്തരമൊരു പരാതി ലോകായുക്ത പരിഗണിക്കാന്‍ പാടില്ലായിരുന്നുവെന്നു ഹരജിയില്‍ വ്യക്തമാക്കി. ലോകായുക്തയ്ക്ക് സ്വമേധയാ അന്വേഷണം നടത്താനുള്ള അധികാരമുണ്ടെന്നു പരാതിക്കാരന്‍ വി കെ മുഹമ്മദ് ഷാഫിയുടെ അഭിഭാഷകന്‍ ജോര്‍ജ് പൂന്തോട്ടം, അഡ്വ. പി ഇ സജല്‍ എന്നിവര്‍ കോടതിയില്‍ ബോധിപ്പിച്ചു. ലോകായുക്തയുടെ വിധിയുടെ ശരിപ്പകര്‍പ്പ് ഹാജരാക്കാതെ ഹരജി ഫയലില്‍ സ്വീകരിക്കാനാവില്ലെന്നു പരാതിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. തുടര്‍ന്നു കൂടുതല്‍ വാദം കേട്ട ശേഷം ഫയലില്‍ സ്വീകരിക്കുന്നതു സംബന്ധിച്ചു തീരുമാനമെടുക്കാമെന്നു വ്യക്തമാക്കിയ കോടതി ഹരജി പരിഗണിക്കുന്നതു മാറ്റിവെച്ചു.

Next Story

RELATED STORIES

Share it