Kerala

ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയുടെ വിജയം; ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ അനന്തഗോപ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റോ ആന്റണി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചുവെന്നു ആരോപിച്ചാണ് അനന്തഗോപന്‍ കോടതിയെ സമീപിച്ചത്

ലോക് സഭാ തിരഞ്ഞെടുപ്പില്‍ ആന്റോ ആന്റണിയുടെ  വിജയം; ചോദ്യം ചെയ്ത് നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പത്തനംതിട്ട ലോകസഭാ മണ്ഡലത്തില്‍ നിന്നു വിജയിച്ച ആന്റോ ആന്റണി എംപിയുടെ വിജയം ഹൈക്കോടതി ശരിവച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണിക്കെതിരെ സിപിഎം സംസ്ഥാന കമ്മിറ്റി അംഗം ആര്‍ അനന്തഗോപ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്.തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ആന്റോ ആന്റണി മതത്തിന്റെ പേരില്‍ വോട്ട് പിടിച്ചുവെന്നു ആരോപിച്ചാണ് അനന്തഗോപന്‍ കോടതിയെ സമീപിച്ചത്.

ആന്റോ ആന്റണിയുടെ ഭാര്യ ഗ്രേസ് ആന്റോ മതവിദ്വേഷം ഉണ്ടാക്കുന്ന രീതിയില്‍ പ്രസംഗങ്ങള്‍ നടത്തുകയും ഭര്‍ത്താവിനു വേണ്ടി പ്രചാരണം നടത്തുകയും ചെയ്തെന്നും ഹരജിയില്‍ ആരോപിച്ചിരുന്നു. യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന ആന്റോ ആന്റണി 44243 വോട്ടുകള്‍ക്കാണ് വിജയിച്ചത്. വീണാ ജോര്‍ജ് എംഎല്‍എയായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥി, കെ സുരേന്ദ്രനായിരുന്നു ബിജെപി സ്ഥാനാര്‍ഥി.

Next Story

RELATED STORIES

Share it