Kerala

നാമ നിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത ഹൈക്കോടതിയില്‍

സോളാര്‍ തട്ടിപ്പുമായിബന്ധപ്പെട്ടു പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്ട്രേറ്റ് കോടതികള്‍ മൂന്നു വര്‍ഷം വീതം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ഈ വിധികള്‍ സ്‌റ്റേ ചെയ്തിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മല്‍സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രിക ഇരു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ തള്ളിയത്

നാമ നിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത ഹൈക്കോടതിയില്‍
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതിനായി എറണാകുളം, വയനാട് ലോക്സഭാ മണ്ഡലങ്ങളിലെ സീറ്റുകളിലേക്ക് നല്‍കിയ നാമ നിര്‍ദേശ പത്രിക തള്ളിയ നടപടി ചോദ്യം ചെയ്തു സോളാര്‍ കേസിലെ പ്രതി സരിതാ എസ് നായര്‍ ഹൈക്കോടതിയെ സമീപിച്ചു. സോളാര്‍ തട്ടിപ്പുമായിബന്ധപ്പെട്ടു പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്ട്രേറ്റ് കോടതികള്‍ മൂന്നു വര്‍ഷം വീതം ശിക്ഷ വിധിച്ചിരുന്നു. എന്നാല്‍ മേല്‍കോടതി ഈ വിധികള്‍ സ്‌റ്റേ ചെയ്തിരുന്നുവെന്നും ഹരജിയില്‍ പറയുന്നു. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മല്‍സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സരിതയുടെ നാമനിര്‍ദേശ പത്രിക ഇരു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ തള്ളിയത്. അപ്പീല്‍ കോടതി വിധി തടഞ്ഞിട്ടുള്ളതിനാല്‍ ഇക്കാരണം അംഗീകരിക്കാനാവില്ലെന്നു ഹരജിയില്‍ പറയുന്നു. ഹരജി ഇന്നു പരിഗണിക്കും.

Next Story

RELATED STORIES

Share it