Kerala

തിരഞ്ഞെടുപ്പില്‍ പ്രത്യേക നിലപാടില്ല, തങ്ങളെ സഹായിച്ചവരെ തിരിച്ചു സഹായിക്കും:യാക്കോബായ സഭ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍

ജനങ്ങളുടെയാണ് സഭ അവര്‍ അതനുസരിച്ച് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ഈ സര്‍ക്കാരില്‍ നിന്നും സര്‍ക്കാരിന് പിന്തുണ ലഭിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു തരുന്നുണ്ട്.സര്‍ക്കാരിന്റ എല്ലാ നയങ്ങളും അംഗീകരിച്ചു പോകുന്നു വെന്ന് ഇതിനര്‍ഥമില്ല

തിരഞ്ഞെടുപ്പില്‍ പ്രത്യേക നിലപാടില്ല, തങ്ങളെ സഹായിച്ചവരെ തിരിച്ചു സഹായിക്കും:യാക്കോബായ സഭ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍
X

കൊച്ചി: ലോക് സഭാ തിരഞ്ഞെടുപ്പില്‍ സഭ പ്രത്യേകമായ നിലപാട് സ്വീകരിക്കുന്നില്ലെന്നും എന്നാല്‍ ഈ സര്‍ക്കാര്‍ സഭയക്ക് ഒട്ടേറെ ആനുകൂല്യം ചെയ്ത് തന്നിട്ടുണ്ടെന്നും യാക്കോബായെ സഭ മാര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാബ.കൊച്ചിയില്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.സര്‍ക്കാരിന്റ എല്ലാ നയങ്ങളും അംഗീകരിച്ചു പോകുന്നു വെന്ന് ഇതിനര്‍ഥമില്ല.ജനങ്ങളുടെയാണ് സഭ അവര്‍ അതനുസരിച്ച് തീരുമാനിക്കട്ടെയെന്നും അദ്ദേഹം പറഞ്ഞു.ഈ സര്‍ക്കാരില്‍ നിന്നും സഭയ്ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ ചെയ്തു തരുന്നുണ്ട്.സര്‍ക്കാരിനും പരിമിതികള്‍ ഉണ്ട്. ജുഡീഷ്യറിയുടെ തീരുമാനങ്ങളും നോക്കണമല്ലോയെന്നും തോമസ് പ്രഥമന്‍ ചോദിച്ചു.തങ്ങളെ സംബന്ധിച്ചിടത്തോളം ഒരു രാഷ്ട്രീയ പാര്‍ടിയിലും ചേരേണ്ടതില്ലെന്ന നിലപാടാണുള്ളത്.പക്ഷേ രാഷ്ട്രീയ പാര്‍ടികള്‍ ചേരുന്നതാണല്ലോ സര്‍ക്കാര്‍. ആ സര്‍ക്കാരിനെ തുണച്ച് നില്‍ക്കേണ്ട ആവശ്യമുണ്ട്.

ഇപ്പോഴത്തെ സര്‍ക്കാര്‍ ഒരുപാട് ആനൂകൂല്യം ചെയ്തിട്ടുണ്ട്.ഇനിയും അവര്‍ ചെയ്യുമെന്നാണ് പ്രതീക്ഷ.തിരഞ്ഞെടുപ്പില്‍ ആരെ സഹയാക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ അവര്‍ അത് ഉചിതമായത് ചെയ്യും. തങ്ങള്‍ തക്ക സമയത്ത് ആവശ്യമായ ഉത്തേജനം നല്‍കും. തിരഞ്ഞെടുപ്പില്‍ സഭ പ്രത്യേകമായ നിലപാട് സ്വീകരിക്കുന്നില്ല.കഴിഞ്ഞ കാലങ്ങളിലെ സര്‍ക്കാരുകള്‍ എല്ലാം തങ്ങളെ സഹായിച്ചിട്ടുണ്ട്. ഇപ്പോഴത്തെ സര്‍ക്കാര്‍ തങ്ങളോട് സ്‌നേഹമായിട്ടാണ് പോകുന്നത്.സഭയക്ക് വലിയ ഭൂരിപക്ഷ മുള്ള പ്രദേശമായ ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബഹനാന്‍ സഭയോട് ഏറ്റവും അടുത്തു നില്‍ക്കുന്ന വ്യക്തിയാണ്. അദ്ദേഹത്തിന്റെ പിതാവ് സഭയുടെ വലിയ സ്‌നേഹിതനായിരുന്നു.അദേഹത്തിന്റെ പിതാവിനെ സഭ ഓര്‍ക്കും അതിന്റെ ഗുണം തിരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും തോമസ് പ്രഥമന്‍ പറഞ്ഞു.


Next Story

RELATED STORIES

Share it