Kerala

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത നല്‍കിയ ഹരജി ഹൈക്കോടതി തള്ളി

സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ടു പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയക്ക് മൂന്നു വര്‍ഷം വീതം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മല്‍സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രികകള്‍ രണ്ടു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ പത്രിക തള്ളിയത്. എന്നാല്‍ മേല്‍കോടതി ഈ വിധികള്‍ സ്‌റ്റേ ചെയ്തിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് സരിത കോടതിയെ സമീപ്പിച്ചത്

നാമനിര്‍ദേശ പത്രിക തള്ളിയതിനെതിരെ സരിത നല്‍കിയ ഹരജി ഹൈക്കോടതി തള്ളി
X

കൊച്ചി: എറണാകുളം, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കാനായി നല്‍കിയ നാമ നിര്‍ദേശ പത്രികകള്‍ വരണാധികാരികള്‍ തള്ളിയതിനെതിരെ സോളാര്‍ കേസ് പ്രതി സരിതാ നായര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.ഹൈക്കോടതി ഉത്തരവിനെതിരെ തിങ്കളാഴ്ച സുപ്രിം കോടതിയെ സമീപിക്കുമെന്ന്് സരിതയ്ക്കായി ഹാജരായ അഡ്വ. ആളൂര്‍ പറഞ്ഞു സോളാര്‍ തട്ടിപ്പുമായിബന്ധപ്പെട്ടു പെരുമ്പാവൂര്‍, പത്തനംതിട്ട മജിസ്‌ട്രേറ്റ് കോടതികള്‍ സരിതയക്ക് മൂന്നു വര്‍ഷം വീതം ശിക്ഷ വിധിച്ചിരുന്നു. ശിക്ഷ നിലനില്‍ക്കുന്നതിനാല്‍ മല്‍സരിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ് സരിതയുടെ പത്രികകള്‍ രണ്ടു മണ്ഡലങ്ങളിലെയും വരണാധികാരികള്‍ തള്ളിയത്. എന്നാല്‍ മേല്‍കോടതി ഈ വിധികള്‍ സ്‌റ്റേ ചെയ്തിരുന്നുവെന്ന് ചൂണ്ടികാട്ടിയാണ് സരിത കോടതിയെ സമീപ്പിച്ചത്. കോടതികള്‍ ശിക്ഷ വിധിച്ച സാഹചര്യത്തില്‍ ജനപ്രാതിനിധ്യ നിയമപ്രകാരം ഹരജിക്കാരിക്ക് മല്‍സരിക്കാന്‍ അയോഗ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പു കമ്മിഷന്‍ വിവിധ സുപ്രീം കോടതി വിധികള്‍ ചൂണ്ടിക്കാട്ടി സത്യവാങ്മൂലം നല്‍കി. തുടര്‍ന്നാണ് കോടതി സരിതയുടെ ഹരജി തള്ളിയത്. നേരത്തെ സിംഗിള്‍ ബെഞ്ചും സരിതയുടെ ഹരജി തള്ളിയിരുന്നു.

Next Story

RELATED STORIES

Share it