Kerala

ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരിൽ 613 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ തിരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്.

ലോക്സഭാ തിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത് 347 കേസുകൾ
X

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട് ഇത്തവണ 347 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തതെന്ന് സംസ്ഥാന പോലിസ് മേധാവി ലോകനാഥ് ബെഹ്‌റ അറിയിച്ചു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പുകാലത്തെ അക്രമങ്ങളുടെ പേരിൽ 613 കേസുകളാണ് രജിസ്റ്റർ ചെയ്തിരുന്നത്. തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ച ദിവസം മുതൽ തിരഞ്ഞെടുപ്പ് നടന്ന ദിവസം വരെയുള്ള കണക്കാണിത്. പോലിസും ആഭ്യന്തരവകുപ്പും കൈക്കൊണ്ട സുരക്ഷാനടപടികളുടെ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് റിക്കാർഡ് പോളിങ് രേഖപ്പെടുത്തിയതെന്ന് അദ്ദേഹം പറഞ്ഞു.

ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളുടെ ജില്ല തിരിച്ചുള്ള വിവരങ്ങൾ ചുവടെ. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം ബ്രായ്ക്കറ്റിൽ. തിരുവനന്തപുരം സിറ്റി- 9 (35), തിരുവനന്തപുരം റുറൽ - 23 (38), കൊല്ലം സിറ്റി - 11 (30), കൊല്ലം റൂറൽ- 8 (17), പത്തനംതിട്ട - 6 (6), ആലപ്പുഴ- 17 (13), കോട്ടയം - 2 (39), ഇടുക്കി - 6 (33), കൊച്ചി സിറ്റി - 6 (5), എറണാകുളം റൂറൽ- 3 (4), പാലക്കാട് - 15 (14), തൃശൂർ സിറ്റി - 19 (7), തൃശൂർ റൂറൽ - 18 (41), മലപ്പുറം - 66 (87), കോഴിക്കോട് റൂറൽ - 20 (57), കോഴിക്കോട് സിറ്റി - 10 (26), വയനാട്- 9 (10), കണ്ണൂർ - 79 (86), കാസർകോട് - 20 (64).

Next Story

RELATED STORIES

Share it