Kerala

തദ്ദേശതിരഞ്ഞെടുപ്പ്: വന്‍വിജയം നേടുമെന്ന് എല്‍ഡിഎഫ്; റെക്കോഡ് വിജയം നേടുമെന്ന് കോണ്‍ഗ്രസ്

എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. തിരഞ്ഞെടുപ്പിനെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടുകൂടിയാണ് കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും നേരിടുന്നതെന്നും യുഡിഎഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി.

തദ്ദേശതിരഞ്ഞെടുപ്പ്: വന്‍വിജയം നേടുമെന്ന് എല്‍ഡിഎഫ്; റെക്കോഡ് വിജയം നേടുമെന്ന് കോണ്‍ഗ്രസ്
X

തിരുവനന്തപുരം: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞതോടെ മുന്നണികള്‍ വലിയ ആത്മവിശ്വാസത്തില്‍. എല്‍ഡിഎഫ് വന്‍വിജയം നേടുമെന്ന് കണ്‍വീനര്‍ എ വിജയരാഘവന്‍ പറഞ്ഞു. സര്‍ക്കാരിന്റെ ജനക്ഷേമവികസനപ്രവര്‍ത്തനങ്ങളും തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപ്പാക്കിയ പദ്ധതികളും വലിയ മാറ്റങ്ങളാണ് നാട്ടിലുണ്ടാക്കിയത്. അതുകൊണ്ടുതന്നെ എല്‍ഡിഎഫിന് വലിയ വിജയമുണ്ടാവും. സ്ഥാനാര്‍ഥികളെ ഉടന്‍ പ്രഖ്യാപിക്കും. ഭൂരിപക്ഷം സ്ഥലങ്ങളിലും സ്ഥാനാര്‍ഥികളായി കഴിഞ്ഞിട്ടുണ്ട്. യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിനെ ജനം തിരസ്‌കരിക്കും.

യുഡിഎഫിന് വലിയ തിരിച്ചടിയുണ്ടാവുമെന്നും വിജയരാഘവന്‍ മാധ്യമങ്ങളോട് പറഞ്ഞു. തിരഞ്ഞെടുപ്പിനെ തികഞ്ഞ ശുഭാപ്തി വിശ്വാസത്തോടുകൂടിയാണ് കോണ്‍ഗ്രസും ഐക്യജനാധിപത്യ മുന്നണിയും നേരിടുന്നതെന്നും യുഡിഎഫ് സര്‍വകാല റെക്കോഡ് വിജയം നേടുമെന്നും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ വ്യക്തമാക്കി. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ത്രിതല പഞ്ചായത്തത്ത് കേരളത്തിലെ ജനങ്ങള്‍ ആഗ്രഹിക്കുന്നത് കാര്യക്ഷമമായ അഴിമതിരഹിതമായ സല്‍ഭരണമാണ്. അത് കാഴ്ചവയ്ക്കാന്‍ കോണ്‍ഗ്രസിനും യുഡിഎഫിനും മാത്രമേ സാധിക്കൂ.

ജനങ്ങള്‍ വലിയമാറ്റണാണ് ആഗ്രഹിക്കുന്നത്. അതിന് കേരളത്തിലെ ജനങ്ങള്‍ ഒറ്റെക്കെട്ടായി തിരഞ്ഞെടുപ്പില്‍ രംഗത്തുവരുമെന്ന ഉറച്ച വിശ്വാസം കോണ്‍ഗ്രസിനുണ്ട്. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട് എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയാക്കിയിട്ടുണ്ട്. നല്ല ആത്മവിശ്വാസത്തോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. സമകാലിക രാഷ്ട്രീയസാഹചര്യങ്ങള്‍ തന്നെയാവും തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാവുക. അതുകൊണ്ടുതന്നെ തിരഞ്ഞെടുപ്പില്‍ ആര് വിജയിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

തദ്ദേശതിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടുന്ന എല്‍ഡിഎഫിന്റെ പതിവ് ഈ തവണ ഒരു കടങ്കഥയായി മാറും. പലപ്പോഴും തിരഞ്ഞെടുപ്പില്‍ കൃത്രിമവും അട്ടിമറിയൊക്കെ നടത്താറുണ്ട്. അതുകൊണ്ട് അണികള്‍ താഴേത്തട്ടില്‍വരെ തികഞ്ഞ ജാഗ്രതയോടെയാണ് തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. തിരഞ്ഞടുപ്പുമായി ബന്ധപ്പെട്ട എല്ലാ തയ്യാറെടുപ്പും മുന്നൊരുക്കങ്ങളും കോണ്‍ഗ്രസ് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയമെല്ലാം പൂര്‍ത്തിയായിട്ടുണ്ട്. ഘട്ടംഘട്ടമായി സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തുമെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it