- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
പോലിസിന് മജിസ്റ്റീരിയൽ പദവി: തീരുമാനം കൂടുതൽ ചർച്ചകൾക്കു ശേഷമെന്ന് മുഖ്യമന്ത്രി
ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പോലിസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. വിടി ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
തിരുവനന്തപുരം: കൂടുതൽ ചർച്ചകൾക്ക് ശേഷമേ പോലിസ് കമ്മീഷണറേറ്റിന്റെ അധികാരങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ നടപ്പാക്കുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലിസിന് മജിസ്റ്റീരിയൽ അധികാരം നൽകാനുള്ള നീക്കത്തിനെതിരേ പ്രതിഷേധം ശക്തമായതോടെയാണ് പുതിയ തീരുമാനം. എൽഡിഎഫിൽ നിന്നും സിപിഐക്ക് പുറമേ, മുൻ മുഖ്യമന്ത്രി വിഎസ് ഉൾപ്പടെയുള്ളവരും പ്രതിപക്ഷ പാർട്ടികളും ഇതിനെതിരേ രംഗത്തുവന്നിരുന്നു.
പോലിസ് കമ്മീഷണറേറ്റ് രൂപീകരിക്കണമെന്ന തീരുമാനം എടുത്തത് കഴിഞ്ഞ UDF സർക്കാരിൻ്റെ കാലത്ത് മന്ത്രിസഭാ യോഗമാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഇക്കാര്യത്തില്‍ സമവായ ചര്‍ച്ചക്ക് തയ്യാറാണെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പോലിസിന് ഏതൊക്കെ അധികാരം നല്‍കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ല. വിടി ബല്‍റാം നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു പിണറായി. കമ്മ്യൂണിസ്റ്റ് ബോധം ബൽറാമിൽ നിന്ന് പഠിക്കേണ്ട ഗതികേട് തങ്ങൾക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പോലിസ് കമ്മീഷണറേറ്റ് രൂപീകരിക്കാനുള്ള തീരുമാനം എടുത്തത് കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സമ്മതിച്ചു. എന്നാൽ ഈ തീരുമാനം നടപ്പാക്കിയില്ലെന്നും ചെന്നിത്തല വ്യക്തമാക്കി. വിഷയം സംബന്ധിച്ച് അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.
RELATED STORIES
കനത്ത മഴ; നാളെ ഏഴ് ജില്ലകളിലും നാല് താലൂക്കുകളിലും വിദ്യാഭ്യാസ...
26 Jun 2025 5:50 PM GMTഭാരതാംബ വിഷയത്തില്‍ പാട്ടിലൂടെ പ്രതികരിക്കുമെന്ന് റാപ്പര്‍ വേടന്;...
26 Jun 2025 3:22 PM GMTകാവിക്കൊടിയേന്തിയ ഭാരതാംബ'; ഭരണഘടനാ ചട്ടങ്ങള്‍ക്കുള്ളില്‍നിന്ന്...
26 Jun 2025 3:05 PM GMTഡോ. ബഷീര്‍ അഹമ്മദ് മുഹിയുദ്ധീന് മഹാനായ ഖുര്‍ആന്‍ പണ്ഡിതന്: പാണക്കാട് ...
26 Jun 2025 2:37 PM GMTമാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ അതിക്രമം: സംഘപരിവാര്‍ അക്രമികളെ അറസ്റ്റ് ...
26 Jun 2025 1:58 PM GMTലഹരിക്കെതിരേ ഫ്ളാഷ് മോബ്
26 Jun 2025 1:40 PM GMT