Kerala

ബുദ്ധികൂര്‍മതയില്‍ ഐന്‍സ്റ്റിനും ഹോക്കിങിനുമടുത്ത്; അദ്ഭുതമായി മലയാളി പെണ്‍കുട്ടി

കൊല്ലം കുളത്തൂപ്പുഴയിലെ നന്ദനയാണ് ബുദ്ധികൂര്‍മത കൊണ്ട് ആരെയും അദ്ഭുതപ്പെടുത്തുന്നത്. ഐന്‍സ്റ്റീനും ഹോക്കിങും 160 പോയിന്റു നേടിയിട്ടുള്ള മെന്‍സ ജീനിയസ് സ്‌കോറില്‍ 14 കാരിയായ നന്ദന പ്രകാശ് സിമി നേടിയ സ്‌കോര്‍ 142 ആണ്.

ബുദ്ധികൂര്‍മതയില്‍ ഐന്‍സ്റ്റിനും ഹോക്കിങിനുമടുത്ത്; അദ്ഭുതമായി മലയാളി പെണ്‍കുട്ടി
X

കൊല്ലം: ഐക്യുവിന്റെ കാര്യത്തില്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റിനും സ്റ്റീഫന്‍ ഹോക്കിങിനും തൊട്ടുടുത്തെത്തി മലയാളി പെണ്‍കുട്ടി. കൊല്ലം കുളത്തൂപ്പുഴയിലെ നന്ദനയാണ് ബുദ്ധികൂര്‍മത കൊണ്ട് ആരെയും അദ്ഭുതപ്പെടുത്തുന്നത്. ഐന്‍സ്റ്റീനും ഹോക്കിങും 160 പോയിന്റു നേടിയിട്ടുള്ള മെന്‍സ ജീനിയസ് സ്‌കോറില്‍ 14 കാരിയായ നന്ദന പ്രകാശ് സിമി നേടിയ സ്‌കോര്‍ 142 ആണ്. ലണ്ടനിലെ പ്ലാഷ്‌നെറ്റ് സ്‌കൂളില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് നന്ദന. ലോകത്തില്‍ ഏകദേശം ഇരുപതിനായിരത്തോളം പേര്‍ മാത്രം ഇടം നേടിയിട്ടുള്ള മെന്‍സ ക്ലബിലാണ് നന്ദന ഇപ്പോള്‍ തന്റെ പേരു കൂടി എഴുതി ചേര്‍ത്തിരിക്കുന്നത്.

മെന്‍സ ക്ലബ്ബ് അംഗത്വത്തിനുള്ള പരീക്ഷയ്ക്ക് വേണ്ടി ഒരു തയ്യാറെടുപ്പും നടത്തിയിട്ടില്ലെന്ന്് നന്ദന പറയുന്നു. മെന്‍സയില്‍ അംഗത്വം കിട്ടിയിട്ടുള്ള ഒരു കുട്ടി ഒന്നര മിനിറ്റില്‍ റൂബിക്‌സ് ക്യൂബ് ചെയ്യുമെന്നു അറിഞ്ഞു. അങ്ങനെയാണെങ്കില്‍ ഒരു മിനിറ്റില്‍ റൂബിക്‌സ് ക്യൂബ് കംപ്ലീറ്റ് ചെയ്യുന്ന എനിക്കും മെന്‍സ എക്‌സാം എഴുതാമല്ലൊ എന്നു തോന്നി. അങ്ങനെയാണ് പരീക്ഷ എഴുതിയതെന്ന് മെന്‍സ പറഞ്ഞു. മെന്‍സയിലേക്കെത്താന്‍ ആദ്യം ഒരു ഓണ്‍ലൈന്‍ പരീക്ഷയും രണ്ട് പേപ്പര്‍ പരീക്ഷയും ഉണ്ടായിരുന്നു. 3 മിനിറ്റില്‍ പൂര്‍ത്തിയാക്കേണ്ടവയായിരുന്നു ഓണ്‍ലൈന്‍ ചോദ്യങ്ങള്‍. അതില്‍ ഫുള്‍ മാര്‍ക്ക് കിട്ടി. അങ്ങനെ മെന്‍സയുടെ പരീക്ഷ എഴുതാന്‍ അനുമതി കിട്ടി. 2.30 മണിക്കുര്‍ നീണ്ടു നില്‍ക്കുന്ന പരീക്ഷയായിരുന്നു. വെര്‍ബല്‍ റീസണിങ് ചോദ്യങ്ങളും നോണ്‍ വെര്‍ബല്‍ റീസണിങ് ചോദ്യങ്ങളും ആയിരുന്നു. വെര്‍ബല്‍ റീസണിങിന് എനിക്ക് അനുവദിച്ച സമയത്തിനു മുന്‍പു തന്നെ ഞാന്‍ ചെയ്തു തീര്‍ത്തു.

കണക്കാണ് തനിക്ക് ഏറ്റവും എളുപ്പമുള്ള വിഷയം. ബയോളജിയും ഇംഗ്ലീഷുമാണ് ഇഷ്ടവിഷയങ്ങള്‍. പഠനകാര്യങ്ങളെല്ലാം അപ്പപ്പോള്‍ തീര്‍ക്കുന്ന പ്രകൃതക്കാരിയാണ് നന്ദന. സ്‌കൂള്‍ വിട്ടുവന്നതിന് ശേഷം രാത്രി 10 മണി വരെ പഠിക്കും. അന്നന്ന് പഠിക്കാനുള്ള വിഷയങ്ങള്‍ പഠിച്ചു തീര്‍ത്തതിനു ശേഷം മാത്രമേ ഉറങ്ങാറുള്ളൂ. ഭാവിയില്‍ ഓക്‌സ്ഫഡ് യൂനിവേഴ്‌സിറ്റിയില്‍ പഠിച്ച് കാര്‍ഡിയാക് സയന്റിസ്റ്റ് ആകണമെന്നാണ് നന്ദനയുടെ ആഗ്രഹം. പഠനത്തിനു പുറമെ ചിത്രം വരയിലും നന്ദന മിടുക്കു തെളിയിച്ചിട്ടുണ്ട്. ലണ്ടനില്‍ ലെറ്റിങ് ഏജന്‍സിയില്‍ ബിസിനസ് ചെയ്യുന്ന എന്‍ എസ് പ്രകാശിന്റെയും സിമിയുടെയും മകളാണ് നന്ദന. സഹോദരി ദേവിക

മെന്‍സ ഐക്യു ടെസ്റ്റില്‍ ലണ്ടനില്‍ താമസമാക്കിയ ഇറാനിയന്‍ പെണ്‍കുട്ടി ഈയിടെ ശാസ്ത്രലോകത്തെ ഞെട്ടിച്ചിരുന്നു. ഐക്യു ലെവലില്‍ ശാസ്ത്രജ്ഞരായ ഐന്‍സ്റ്റീനെയും സ്റ്റീഫന്‍ ഹോക്കിങിനെയും പിന്നിലാക്കിയാണ് 11 കാരിയായ താരാ ഷെരീഫി ലോകത്തെ ഞെട്ടിച്ചത്.

Next Story

RELATED STORIES

Share it