- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മലയാറ്റൂര്‍ സ്‌ഫോടനം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന പാറമടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി പോലിസ്
എറണാകുളം റൂറല്‍ ജില്ലയിലെ പാറമടകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് ഡിവൈഎസ്പി മാര്‍ക്കും എസ്എച്ച്ഓ മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളുടെ ലൈസന്‍സ് പരിശോധിക്കും. ലൈസന്‍സില്‍ പറയുന്ന നിബന്ധനകളോടെയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു
കൊച്ചി: മലയാറ്റൂര്‍ ഇല്ലിത്തോട് പാറമടയ്ക്ക് സമീപം വെടിമരുന്നു സൂക്ഷിച്ചിരുന്ന കെട്ടിടം സ്‌ഫോടനത്തില്‍ തകര്‍ന്ന് രണ്ടു ഇതര സംസ്ഥാന തൊഴിലാളികള്‍ മരിച്ചതിനു പിന്നാലെ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്ന അനധികൃത പാറമടകള്‍ക്കെതിരെ കര്‍ശന നടപടിയുമായി എറണാകുളം റൂറല്‍ പോലീസ്. എറണാകുളം റൂറല്‍ ജില്ലയിലെ പാറമടകളുടെ പ്രവര്‍ത്തനങ്ങള്‍ പരിശോധിക്കാന്‍ റൂറല്‍ ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തിക് ഡിവൈഎസ്പി മാര്‍ക്കും എസ്എച്ച്ഓ മാര്‍ക്കും നിര്‍ദ്ദേശം നല്‍കി. നിലവില്‍ പ്രവര്‍ത്തിക്കുന്ന പാറമടകളുടെ ലൈസന്‍സ് പരിശോധിക്കും. ലൈസന്‍സില്‍ പറയുന്ന നിബന്ധനകളോടെയല്ല പ്രവര്‍ത്തിക്കുന്നതെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് എസ് പി കെ കാര്‍ത്തിക് പറഞ്ഞു.
പാറമടയില്‍ ഉപയോഗിക്കുന്ന സ്‌ഫോടകവസ്തുക്കള്‍ അനുവദനീയമായതിലും അധികമുണ്ടെങ്കില്‍ എക്‌സ്‌പ്ലൊസീവ് ആക്ട് പ്രകാരം നടപടി എടുക്കും. ഇവ സൂക്ഷിക്കുന്ന കെട്ടിടങ്ങളും പരിശോധനക്ക് വിധേയമാക്കും. ഇവയുടെ സുരക്ഷാ പരിശോധന നടത്തും. പ്രത്യേകം തയ്യാറാക്കിയ മഗസിനുകളില്‍ തന്നെ വേണം വെടിമരുന്ന് സൂക്ഷിക്കുവാന്‍. ഈ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതിന് വൈദഗ്ദ്യമുള്ളവരെ മാത്രമേ ഇതിന് നിയോഗിക്കാവൂവെന്ന് എക്‌സ്‌പ്ലൊസീവ് ആക്ടില്‍ പറയുന്നുണ്ട് ഇത് ഉറപ്പുവരുത്തും. അളവിലുമധികം പാറ പൊട്ടിക്കുന്നവര്‍ക്കെതിരെയും നടപടിയുണ്ടാകും. ജോലിക്കാരുടെ സുരക്ഷ ഉടമസ്ഥര്‍ ഉറപ്പു വരുത്തുകയും വേണമെന്നും എസ് പി കെ കാര്‍ത്തിക് പറഞ്ഞു
RELATED STORIES
പാലക്കാടിന്റെ സമധാനന്തരീക്ഷം തകര്ക്കാന് സംഘ്പരിവാര് നീക്കം; എസ് ഡി...
23 Dec 2024 9:10 AM GMTഖേല്രത്നയ്ക്ക് മനു ഭാക്കറിനെ പരിഗണിച്ചില്ല; ഹര്മന്പ്രീത് സിങിന്...
23 Dec 2024 9:06 AM GMTപെരിയ ഇരട്ടക്കൊലപാതക കേസ്; ഡിസംബര് 28ന് വിധി
23 Dec 2024 8:31 AM GMTസര്ക്കാര് നിര്ദേശം തള്ളാന് പിഎസ് സിക്ക് അധികാരമില്ല';...
23 Dec 2024 7:56 AM GMTഅതിശൈത്യം ഗസയെ ബാധിക്കുന്നു; അഭയാര്ത്ഥി ക്യാംപിലെ ജീവിതം ദുരിത...
23 Dec 2024 6:53 AM GMTജഡ്ജിക്കെതിരേ ചെരുപ്പെറിഞ്ഞ് കൊലക്കേസ് പ്രതി; പുതിയ കേസെടുത്ത് പോലിസ്
23 Dec 2024 6:36 AM GMT