Kerala

ചരിത്രം തിരുത്തി പാലാ; പാലം കടന്ന് മാണി സി കാപ്പന്‍

കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ അട്ടിമറിച്ചത്. മാണി സി കാപ്പന് 51194 വോട്ടും ജോസ് ടോമിന് വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിക്ക് വോട്ട് കുറഞ്ഞു. 18044 വോട്ടുകള്‍ മാത്രമാണ് എന്‍ ഹരിക്ക് നേടാനായത്. കഴിഞ്ഞ തവണത്തേക്കാള്‍ 6777 വോട്ടുകള്‍ കുറവാണിത്.

ചരിത്രം തിരുത്തി പാലാ; പാലം കടന്ന് മാണി സി കാപ്പന്‍
X

പാലാ: പാലാ നിയമസഭാ മണ്ഡലത്തിന്റെ അഞ്ച് പതിറ്റാണ്ടത്തെ ചരിത്രം തിരുത്തി എല്‍ഡിഎഫ് വിജയം. ഗ്രൂപ്പ് പോര് മൂലം ആടിയുലഞ്ഞ യുഡിഎഫിലെ ഛിദ്രത മുതലെടുത്ത് കുതിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന് വ്യക്തമായ വിജയം. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജോസ് ടോമിനെ 2943വോട്ടുകള്‍ക്കാണ് മാണി സി കാപ്പന്‍ അട്ടിമറിച്ചത്. മാണി സി കാപ്പന് 54137 വോട്ടും ജോസ് ടോമിന് 51194 വോട്ടും ലഭിച്ചു. ബിജെപി സ്ഥാനാര്‍ഥി എന്‍ ഹരിക്ക് വോട്ട് കുറഞ്ഞു. 18044 വോട്ടുകള്‍ മാത്രമാണ് എന്‍ ഹരിക്ക് നേടാനായത്. കഴിഞ്ഞ തവണത്തേക്കാള്‍ 6777 വോട്ടുകള്‍ കുറവാണിത്.

അതേ സമയം, വോട്ട് മറിക്കല്‍ ആരോപണവുമായി ജോസ് കെ മാണി വിഭാഗം രംഗത്തെത്തി. ജോസഫ് വിഭാഗം തങ്ങള്‍ക്കെതിരായി വോട്ട് മറിച്ചെന്നാണ് ആരോപണം. എന്നാല്‍, ജോസ് വിരോധം തനിക്ക് അനുകൂലമായി മാറിയെന്ന് മാണി സി കാപ്പന്‍ പ്രതികരിച്ചു. ബിജെപി വോട്ടുകള്‍ എങ്ങോട്ടു മറിഞ്ഞെന്ന ചര്‍ച്ചയും സജീവമായിട്ടുണ്ട്. ബിജെപി വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചുനല്‍കിയെന്ന് ജോസ് ടോം ആരോപിച്ചു. ബിജെപി വോട്ടുകള്‍ യുഡിഎഫിന് മറിച്ചതായി ഫലം വരും മുമ്പ് എല്‍ഡിഎഫ് ആരോപിച്ചിരുന്നു.

ആദ്യം എണ്ണിയ പോസ്റ്റല്‍ വോട്ടുകള്‍ ഇരു മുന്നണികള്‍ക്കും തുല്യമായാണ് ലഭിച്ചത്. പോസ്റ്റല്‍ വോട്ടുകളിലും സര്‍വീസ് വോട്ടുകളിലും അസാധു തീരുമാനിക്കുന്നത് സംബന്ധിച്ച തര്‍ക്കം ഫലം പുറത്തുവരുന്നത് വൈകാനിടയാക്കി. എന്നാല്‍, തുടര്‍ന്നങ്ങോട്ട് എല്ലാ പഞ്ചായത്തുകളിലും എല്‍ഡിഎഫ് വ്യക്തമായ മേല്‍ക്കൈയാണ് നേടിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തില്‍ പോലും മാണി സി കാപ്പന്‍ പിന്നോട്ട് പോയില്ല.

2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഎഡിഎഫിന് 58884 വോട്ടും എല്‍ഡിഎഫിന് 54181 വോട്ടും ബിജെപിക്ക് 24821 വോട്ടുമാണ് ലഭിച്ചിരുന്നത്.

കഴിഞ്ഞ തവണ യുഡിഎഫിന് വ്യക്തമായ മേല്‍ക്കൈ ലഭിച്ചിരുന്ന ഭരണങ്ങാനം, രാമപുരം പഞ്ചായത്തുകള്‍ ഉള്‍പ്പെടെ യുഡിഎഫിനെ കൈവിട്ടു. മുത്തോലി പഞ്ചായത്തില്‍ മാത്രമാണ് യുഡിഎഫിന് ഭൂരിപക്ഷം ലഭിച്ചത്. 1967 മുതല്‍ ഒരു തവണ പോലും തോല്‍വി അറിയാതെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മല്‍സരിച്ച് കെ എം മാണി വിജയിച്ചുവന്ന മണ്ഡലമാണ് പാലാ. കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനാണ് കെ എം മാണി കടന്നുകൂടിയത്. തുടര്‍ച്ചയായി മൂന്ന് തവണ പരാജയപ്പെട്ട മാണി സി കാപ്പന്‍ ആ സഹതാപം മുതലെടുത്ത് നാലാം തവണയാണ് വെന്നിക്കൊടി നാട്ടിയത്. കെ എം മാണിയുടെ മരണത്തെ തുടര്‍ന്നാണ് മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ്് നടന്നത്. കെ എം മാണിയുടെ പിന്‍ഗാമിയായി മറ്റൊരു മാണി എംഎല്‍എയായി രംഗത്തെത്തുന്നു എന്ന കൗതുകവും എന്‍സിപി നേതാവ് മാണി സി കാപ്പന്റെ വിജയത്തിനുണ്ട്.

Next Story

RELATED STORIES

Share it