Kerala

മനുഷ്യന്റെ ഉപഭോഗസംസ്‌കാരം പ്രകൃതിയെ പുനസൃഷ്ടിക്കാന്‍ കഴിയാത്ത വിധം തകര്‍ക്കുന്നു: റവന്യൂമന്ത്രി കെ രാജന്‍

മനുഷ്യന്റെ ഉപഭോഗസംസ്‌കാരം പ്രകൃതിയെ പുനസൃഷ്ടിക്കാന്‍ കഴിയാത്ത വിധം തകര്‍ക്കുന്നു: റവന്യൂമന്ത്രി കെ രാജന്‍
X

തിരുവനന്തപുരം: മനുഷ്യന്റെ ഉപഭോഗ സംസ്‌കാരം പ്രകൃതിയെ പുനസൃഷ്ടിക്കാന്‍ കഴിയാത്ത വിധം തകര്‍ക്കുകയാണെന്ന് റവന്യൂ മന്ത്രി കെ രാജന്‍. അമൃത വിദ്യാപീഠത്തിന്റെ യൂനെസ്‌കോ ചെയര്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സിമ്പോസിയം ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. മനുഷ്യന്റെ ഉപഭോഗ സംസ്‌കാരമാണ് ഭൂമിയുടെ ശോഷണത്തിന് പ്രധാന കാരണമെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശാസ്ത്രവും സാങ്കേതിക വിദ്യയും മനുഷ്യരുടെ ജീവിതം സുഗമമാക്കുമ്പോഴും അതേ സാങ്കേതിക വിദ്യയുടെ ദുരുപയോഗം പ്രകൃതിയെ പുനസൃഷ്ടിക്കാന്‍ കഴിയാത്ത വിധം ശോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

പ്രകൃതി ചൂഷണമാണ് ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. പ്രകൃതി തങ്ങള്‍ക്കുമാത്രം അവകാശപ്പെട്ടതാണെന്ന ധാരണ മനുഷ്യന്‍ മാറ്റിയേ തീരൂ. അതൊടൊപ്പം പുത്തന്‍ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പ്രകൃതി ദുരന്തങ്ങളെ തടയാന്‍ ശ്രമിക്കണമെന്നും മന്ത്രി യുവതലമുറയെ ആഹ്വാനം ചെയ്തു. സുസ്ഥിര വികസനവും ജൈവസമ്പത്തിന്റെ സംരക്ഷണവും സംബന്ധിച്ച് നടക്കുന്ന സിംബോസിയത്തില്‍ വിദഗ്ധരും വിദ്യാര്‍ഥികളും ഗവേഷണപ്രബന്ധങ്ങളും കണ്ടുപിടിത്തങ്ങളും അവതരിപ്പിച്ചു.

Next Story

RELATED STORIES

Share it